HOME
DETAILS

റാങ്ക് പട്ടിക സര്‍വകലാശാല അട്ടിമറിച്ചതായി ആക്ഷേപം

  
backup
July 09, 2018 | 6:24 PM

%e0%b4%b1%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%95%e0%b4%b2%e0%b4%be%e0%b4%b6%e0%b4%be

കണ്ണൂര്‍: വിജ്ഞാപനവും റാങ്ക് പട്ടികയും അട്ടിമറിച്ച് എം.എല്‍.എയുടെ ഭാര്യ കണ്ണൂര്‍ സര്‍വകലാശാലയില്‍ കരാര്‍ നിയമനം നേടിയതിനെതിരേ ആക്ഷേപം. സി.പി.എം നേതാവും എം.എല്‍.എയുമായ എ.എന്‍ ഷംസീറിന്റെ ഭാര്യ സഹലയ്ക്കാണ് സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമനം നല്‍കിയത്. സഹല അസി. പ്രൊഫസറായി ഇന്നലെ ചുമതലയേറ്റു. സര്‍വകലാശാലാ നടപടിക്കെതിരേ കോടതിയെ സമീപിക്കുമെന്ന് പട്ടികയിലെ ആദ്യറാങ്കുകാരിയായ അധ്യാപിക പറഞ്ഞു.
പെഡഗോഗിക്കല്‍ സയന്‍സ് വിഭാഗത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അസി. പ്രൊഫസറെ ക്ഷണിച്ച് കഴിഞ്ഞ ജൂണ്‍ എട്ടിനു സര്‍വകലാശാല വിജ്ഞാപനം ഇറക്കിയിരുന്നു. അധ്യാപന പരിചയം, ദേശീയ അന്തര്‍ദേശീയ തലത്തിലുള്ള സെമിനാര്‍ പ്രസന്റേഷന്‍, പ്രസാധനം എന്നിവയെ അടിസ്ഥാനമാക്കി ജനറല്‍ കാറ്റഗറിയിലാണ് നിയമനമെന്നായിരുന്നു വിജ്ഞാപനം. ജൂണ്‍ 14നു നടന്ന അഭിമുഖത്തില്‍ എം.എല്‍.എയുടെ ഭാര്യയും മറ്റൊരു അധ്യാപികയും മാത്രമാണ് പങ്കെടുത്തത്. 2015 മുതല്‍ ഇതേവിഭാഗത്തില്‍ കരാര്‍ ജീവനക്കാരിയായിരുന്ന ഈ അധ്യാപികയായിരുന്നു റാങ്ക് പട്ടികയില്‍ ഒന്നാമതെത്തിയത്. എന്നാല്‍ നിയമനം നല്‍കിയതാവട്ടെ എം.എല്‍.എയുടെ ഭാര്യക്കും. മുസ്‌ലിം ഒ.ബി.സി സംവരണാടിസ്ഥാനത്തിലാണ് ഷംസീറിന്റെ ഭാര്യക്കു നിയമനം നല്‍കിയതെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം. എന്നാല്‍ പൊതുനിയമനത്തിനായി വിജ്ഞാപനം ഇറക്കിയശേഷം നിയമനം സംവരണാടിസ്ഥാനത്തിലാക്കിയത് എം.എല്‍.എയുടെ ഭാര്യക്ക് നിയമനം നല്‍കാനാണെന്ന് ആദ്യറാങ്കുകാരിയായ ഡോ. എം.പി ബിന്ദു പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമ്മയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചതിന് അയൽവാസി കസ്റ്റഡിയിൽ; ആക്രമണം തടഞ്ഞ യുവാവിന് കുത്തേറ്റു

Kerala
  •  a day ago
No Image

വടകര ഡിവൈഎസ്പി ഉമേഷിനെതിരെ ലൈംഗിക പീഡന പരാതി; യുവതി മൊഴി നൽകിയിട്ടും ബലാത്സംഗത്തിന് കേസെടുക്കാതെ പൊലിസ് 'ഒളിച്ചുകളി'

Kerala
  •  a day ago
No Image

തെരുവുനായ ശല്യം: സംസ്ഥാനത്ത് കൺട്രോൾ റൂം തുറന്നു, പരാതികൾ അറിയിക്കാം

Kerala
  •  a day ago
No Image

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമ കേസ്; അതിജീവിതയുടെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവെച്ചു; കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ 

Kerala
  •  a day ago
No Image

കുവൈത്തിൽ മനുഷ്യക്കടത്ത് തടയാൻ പ്രത്യേക ടാസ്‌ക് ഫോഴ്‌സ്; അനധികൃത കുടിയേറ്റത്തിനും കടിഞ്ഞാണിടും

Kuwait
  •  a day ago
No Image

ഫേസ്ബുക്ക് കവർചിത്രം മാറ്റി പ്രമുഖ കോൺഗ്രസ് നേതാക്കൾ; 'അമ്പലക്കള്ളന്മാർ കടക്ക് പുറത്ത്' സോഷ്യൽ മീഡിയയിൽ തരംഗം

Kerala
  •  a day ago
No Image

'തോരാമഴ'; തമിഴ്നാട്ടിൽ മഴക്കെടുതി രൂക്ഷം; ചെന്നെെയിലും, തിരുവള്ളൂരിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; യൂണിവേഴ്സിറ്റി പരീക്ഷകള്‍ മാറ്റി

National
  •  a day ago
No Image

വീണ്ടും പേര് മാറ്റം; ഇനി സേവ തീർത്ഥ്, പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പേരും മാറ്റുന്നു

National
  •  a day ago
No Image

8 കോടിക്ക് വീട് വാങ്ങി വില കൂടാൻ പ്രാർത്ഥിക്കാൻ ഞാനില്ല; യുവാവിൻ്റെ പോസ്റ്റ് വൈറലാകുന്നു

National
  •  a day ago
No Image

കൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിന് കുടുംബശ്രീയില്‍ പണപ്പിരിവ്; 500 രൂപ നല്‍കാനും, പരിപാടിയില്‍ പങ്കെടുക്കാനും നിര്‍ദേശം

Kerala
  •  a day ago