HOME
DETAILS
MAL
സന്തോഷ് ട്രോഫി: ആദ്യജയം ഡല്‍ഹിക്ക്
backup
April 08 2019 | 21:04 PM
ലൂധിയാന: ഇന്നലെ തുടങ്ങിയ സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടില്‍ ഡല്‍ഹിക്ക് ജയം. ഗ്രൂപ്പ് എ പോരാട്ടത്തില്‍ മേഘാലയയെ ആണ് ഡല്‍ഹി പരാജയപ്പെടുത്തിയത്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ഡല്‍ഹിയുടെ ജയം. 18ാം മിനുട്ടില്‍ ആയുഷ് അധികാരിയാണ് ഡല്‍ഹിക്കായി ഗോള്‍ നേടിയത്.
കളിയുടെ ര@ണ്ടാം പകുതിയില്‍ മേഘാലയക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചെങ്കിലും മുതലാക്കാനായില്ല. മറ്റൊരു മത്സരം സമനിലയില്‍ കലാശിച്ചു. ഗോവയും സര്‍വിസസും തമ്മിലുള്ള മത്സരമാണ് 1-1ന് സമനിലയില്‍ കലാശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."