HOME
DETAILS

ഏത് ഗാന്ധി അധികാരത്തില്‍ വന്നാലും സൈന്യത്തിന് നല്‍കിയ പ്രത്യേക അധികാരം ദുര്‍ബലപ്പെടുത്താനാകില്ലെന്ന് അമിത് ഷാ

  
backup
April 24, 2019 | 6:23 PM

%e0%b4%8f%e0%b4%a4%e0%b5%8d-%e0%b4%97%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf-%e0%b4%85%e0%b4%a7%e0%b4%bf%e0%b4%95%e0%b4%be%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d


സമസ്തിപൂര്‍: കോണ്‍ഗ്രസിനെയും പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും നേരിട്ട് വിമര്‍ശിച്ചുകൊണ്ട് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ തെരഞ്ഞെടുപ്പ് പ്രചാരണം. ബിഹാറിലെ സമസ്തിപൂരിലെ വിവിധ ഇടങ്ങളില്‍ നടന്ന പ്രചാരണത്തിലായിരുന്നു വിമര്‍ശനം.
ഏത് ഗാന്ധി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നാലും സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന നിയമം ദുര്‍ബലപ്പെടുത്താന്‍ കഴിയില്ലെന്ന് അമിത് ഷാ പറഞ്ഞു.


അധികാരത്തില്‍ വന്നാല്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന നിയമം പുനഃപരിശോധിക്കുമെന്ന് കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിച്ചുകൊണ്ടാണ് അമിത് ഷാ, ഏത് ഗാന്ധി വന്നാലും നിയമം ദുര്‍ബലപ്പെടുത്താന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയത്.
കോണ്‍ഗ്രസും സഖ്യകക്ഷികളും ആഗ്രഹിക്കുന്നത് ഇന്ത്യയില്‍നിന്ന് കശ്മിരിനെ വേര്‍പെടുത്തുക എന്നതാണ്. കശ്മിരിന് പ്രത്യേക പ്രധാനമന്ത്രിയെന്ന് കോണ്‍ഗ്രസ് സഖ്യകക്ഷിയായ ഒമര്‍ അബ്ദുല്ല പറഞ്ഞത് ഇതിന് തെളിവാണ്. ലാലുപ്രസാദ് യാദവും റാബ്രി ദേവിയും അടക്കമുള്ളവരും കശ്മിരിനെ ഇന്ത്യയില്‍നിന്ന് വിഭജിക്കണമെന്ന് ആഗ്രഹിക്കുന്നവരാണെന്നും അമിത് ഷാ ആരോപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു; സഹോദരനും കടിയേറ്റു

Kerala
  •  6 days ago
No Image

ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു

International
  •  6 days ago
No Image

ഗുജറാത്തിൽ അനധികൃത പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; എട്ട് മരണം, നിരവധി പേർക്ക് പരുക്ക്

National
  •  6 days ago
No Image

ബാഴ്‌സലോണ ആർക്കൊപ്പം? ലോകകപ്പ് ഫൈനലിൽ മെസിക്കൊപ്പമോ യമാലിനൊപ്പമോ? കടുത്ത ധർമ്മസങ്കടത്തിൽ കാറ്റലൻ ആരാധകർ!

Football
  •  6 days ago
No Image

ടാറ്റയുമായി കൂടിക്കാഴ്ച നടത്തി; വിവാദങ്ങൾക്ക് അടിസ്ഥാനമില്ല, തെളിവായി ചിത്രങ്ങൾ പുറത്തുവിട്ട് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  6 days ago
No Image

യൂണിയൻ പ്രതിജ്ഞാ ദിനം ആചരിച്ച് യുഎഇ; അടിത്തറ പാകിയ മൂല്യങ്ങളാണ് രാജ്യത്തെ നയിക്കുന്നതെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  6 days ago
No Image

ലോകകപ്പ് നേടിയാൽ സ്പെയിൻ ടീമിൽ നിന്ന് വിരമിക്കും; പരിശീലകന്റെ മുഖം ടാറ്റൂ ചെയ്യുമെന്നും മാർക്ക് കുക്കുറല്ല!

Football
  •  6 days ago
No Image

നിർമാണത്തിൽ വൻ അപാകത? വടക്കഞ്ചേരി മേൽപ്പാലം വീണ്ടും അടച്ചു; അറ്റകുറ്റപ്പണി 101-ാം തവണ

Kerala
  •  6 days ago
No Image

'കുടുംബത്തിലെ ദുരിതങ്ങൾക്ക് കാരണം മന്ത്രവാദം'; അമ്മയെ നിലത്തേക്ക് തള്ളിയിട്ട് ചവിട്ടി, കൈയൊടിച്ചു; മകൻ അറസ്റ്റിൽ

Kerala
  •  6 days ago
No Image

പണക്കൊഴുപ്പിൽ സ്പെയിൻ മുന്നിൽ; പക്ഷേ കളി മൈതാനത്താണ്! വിപണി മൂല്യത്തിൽ അർജന്റീനയെക്കാൾ ഏറെ മുന്നിലായി 'ലാ റോജ' ഫൈനലിന്

Football
  •  6 days ago