HOME
DETAILS

അഫ്ഗാനില്‍ പൊലിസ് ആസ്ഥാനത്ത് താലിബാന്‍ ആക്രമണം

  
backup
May 05 2019 | 21:05 PM

%e0%b4%85%e0%b4%ab%e0%b5%8d%e0%b4%97%e0%b4%be%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%86%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8


കാബൂള്‍: അഫ്ഗാനിലെ ബഗ്‌ലന്‍ പ്രവിശ്യയിലെ പൊലിസ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ താലിബാന്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ കുറഞ്ഞത് ഏഴു പേര്‍ കൊല്ലപ്പെട്ടു. 55 പേര്‍ക്കു പരുക്കേറ്റു.
മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്. പ്രദേശത്ത് ഇന്നലെ വൈകിയും ഏറ്റുമുട്ടല്‍ തുടരുകയാണ്.
ഇന്നലെ ഉച്ചയ്ക്കു ശേഷം നടന്ന ചാവേര്‍ ആക്രമണത്തില്‍ കെട്ടിടത്തിനു കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സ്‌ഫോടകവസ്തുക്കളുമായി വാഹനം പൊലിസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു. ഇതിനു ശേഷം ആയുധധാരികള്‍ പൊലിസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ പ്രവേശിച്ച് വെടിവയ്പ് നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഇവരുമായി ഏറെ നേരം വെടിവയ്പുണ്ടായതായി താലിബാന്‍ പൊലിസ് അറിയിച്ചു.
ആയുധങ്ങളുമായി പൊലിസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിലേക്കു കയറാന്‍ ശ്രമിച്ച ഒരാളെ സുരക്ഷാ സൈനികര്‍ വെടിവച്ചിട്ടതായി അറിയിച്ച അഫ്ഗാന്‍ പൊലിസ് വക്താവ്, എന്നാല്‍ മറ്റു ചിലര്‍ കെട്ടിടത്തിനുള്ളില്‍ പ്രവേശിച്ച് വെടിവയ്പ് നടത്തുകയായിരുന്നെന്നും വ്യക്തമാക്കി.
17 വര്‍ഷമായി അഫ്ഗാനില്‍ നടക്കുന്ന ആക്രമണങ്ങള്‍ അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കുന്നതിന് അമേരിക്കയും താലിബാനും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് അഫ്ഗാനില്‍ ആക്രമണങ്ങള്‍ തുടര്‍ക്കഥയാകുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു

Kerala
  •  2 months ago
No Image

ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയുടെ പരോൾ റദ്ദാക്കി

Kerala
  •  2 months ago
No Image

സംസ്ഥാനത്തെ ട്രെയിൻ സർവിസുകളിൽ മാറ്റം; വിവിധ ട്രെയിനുകൾ റദ്ദാക്കി, ചില ട്രെയിനുകൾ രണ്ട് മണിക്കൂറോളം വൈകും

Kerala
  •  2 months ago
No Image

ഫിനാന്‍ഷ്യല്‍ സെന്റര്‍ സ്ട്രീറ്റില്‍ നിന്ന് റാസ് അല്‍ ഖോര്‍ റോഡിലേക്കുള്ള പുതിയ എക്‌സിറ്റ് ഉടന്‍ തുറക്കും; യാത്രാ സമയം പകുതിയായി കുറയും

uae
  •  2 months ago
No Image

ബ്രാന്‍ഡ് സ്റ്റുഡിയോ ലൈഫ് സ്‌റ്റൈല്‍ യു.എ.ഇയില്‍ മൂന്നു സ്‌റ്റോറുകള്‍ തുറന്നു

uae
  •  2 months ago
No Image

കന്യാസ്ത്രീകൾ ഇന്ന് ഛത്തീസ്ഗഡ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കും

National
  •  2 months ago
No Image

ഇനി ബിരിയാണിയും പായസവും; സംസ്ഥാനത്തെ സ്‌കൂൾ ഉച്ചഭക്ഷണ മെനുവിൽ ഇന്ന് മുതൽ പുതിയ വിഭവങ്ങൾ

Kerala
  •  2 months ago
No Image

ടി.പി വധക്കേസിലെ പ്രതി കൊടി സുനിക്ക് മദ്യം വാങ്ങി നൽകി: കണ്ണൂരിൽ പൊലിസുകാർക്ക് സസ്പെൻഷൻ

Kerala
  •  2 months ago
No Image

കന്യാസ്ത്രീകൾക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചത് ബജറംഗ്ദൾ നേതാവ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടി 

National
  •  2 months ago
No Image

ശമ്പള തട്ടിപ്പ് കേസിൽ ഡോക്ടർക്ക് 5 വർഷം തടവും 9 കോടി രൂപ പിഴയും

Kuwait
  •  2 months ago