HOME
DETAILS

സമൂഹമാധ്യമങ്ങളിലൂടെയുള്ള  പ്രചാരണത്തിന് ദേശീയ ഏജന്‍സി

  
backup
October 09, 2020 | 1:55 AM

%e0%b4%b8%e0%b4%ae%e0%b5%82%e0%b4%b9%e0%b4%ae%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%82%e0%b4%9f%e0%b5%86%e0%b4%af%e0%b5%81%e0%b4%b3-3
 
 
 
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന സര്‍ക്കാര്‍ ലക്ഷങ്ങള്‍ പൊടിച്ച് കഴിഞ്ഞ നാലര വര്‍ഷത്തിനിടെ നടപ്പാക്കിയ ക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ വന്‍ പ്രചാരണം നടത്താനൊരുങ്ങുന്നു. ഇതിനായി ദേശീയതലത്തില്‍ പ്രവര്‍ത്തനപരിചയമുളള പുതിയ ഏജന്‍സിയെ കൊണ്ടുവരാന്‍ തീരുമാനമായി.  കഴിഞ്ഞ മാസം എട്ടിന് കൊവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ കൂടി ജനങ്ങളിലെത്തിക്കാന്‍ സ്വകരിക്കാവുന്ന മാര്‍ഗങ്ങളെക്കുറിച്ച് വിഡിയോ കോണ്‍ഫറന്‍സ് വഴി കൂടിയ യോഗത്തിലാണ് ദേശീയ ഏജന്‍സിയെ ഏല്‍പ്പിക്കാന്‍ തീരുമാനമെടുത്തത്. 
സോഷ്യല്‍ മീഡിയ ഔട്ട്‌റീച്ച്, ക്വറി മാനേജ്‌മെന്റ്, മീഡിയ ട്രാക്കിങ് ആന്റ് റിപ്പോര്‍ട്ടിങ്, മീഡിയ റിലേഷന്‍സ് പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ ഏകോപനത്തിനായി പി.ആര്‍.ഡിയെയും ചുമതലപ്പെടുത്തി. ദേശീയാടിസ്ഥാനത്തിലുള്ള ഏജന്‍സിയെ ഏല്‍പ്പിക്കാനുള്ള തീരുമാനമെടുക്കാന്‍ പി.ആര്‍.ഡി സെക്രട്ടറി ചെയര്‍മാനും ധനവകുപ്പ് സെക്രട്ടറി, ഐ.ടി സെക്രട്ടറി, കിഫ്ബി സി.ഇ.ഒ എന്നിവര്‍ അംഗങ്ങളും പി.ആര്‍.ഡി ഡയരക്ടര്‍ കണ്‍വീനറുമായ ഇവാലുവേഷന്‍ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. തുടര്‍ന്ന് ഇവരുടെ ശുപാര്‍ശ പി.ആര്‍.ഡി ഡയരക്ടര്‍ മുഖ്യമന്ത്രിക്കു നല്‍കി. ഈ ശുപാര്‍ശ അംഗീകരിച്ചാണ് ദേശീയ ഏജന്‍സിയെ തന്നെ നിയോഗിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. എന്നാല്‍ ഉത്തരവില്‍ ദേശീയ ഏജന്‍സിക്കായി എത്ര തുകയാകും ചെലവാക്കുകയെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. കൊവിഡ് വ്യാപനത്തിനു പിന്നാലെ സംസ്ഥാനം വന്‍ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. പദ്ധതി ചെലവുകള്‍ ഉള്‍പ്പെടെ വെട്ടിക്കുറച്ച് ചെലവു ചുരുക്കല്‍ നടപടികളുമായി മുന്നോട്ടുപോകവെയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു ധൂര്‍ത്ത്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ കനത്ത മൂടൽമഞ്ഞ്; 19 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

uae
  •  a month ago
No Image

മൂടൽ മഞ്ഞുള്ളപ്പോൾ ഹസാർഡ് ലൈറ്റ് ഉപയോഗിച്ചാൽ 500 ദിർഹം പിഴ; ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി അധികൃതർ

uae
  •  a month ago
No Image

'ബി.ജെ.പിയോടാണ് കൂറെങ്കില്‍ പിന്നെ കോണ്‍ഗ്രസില്‍ തുടരുന്നതെന്തിന്'  മോദി സ്തുതിയില്‍ ശശി തരൂരിനെതിരായ വിമര്‍ശനം രൂക്ഷം 

National
  •  a month ago
No Image

വി.എം വിനുവിന് പകരക്കാരനായി; കല്ലായി ഡിവിഷനില്‍ പ്രാദേശിക നേതാവിനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ്

Kerala
  •  a month ago
No Image

ബോയിം​ഗുമായി 13 ബില്യൺ ഡോളറിന്റെ കരാറിൽ ഒപ്പുവച്ച് ഫ്ലൈദുബൈ; 75 പുതിയ വിമാനങ്ങൾ വാങ്ങും

uae
  •  a month ago
No Image

'അങ്ങനെയായിരുന്നു, ഇനി സ്പെയിൻ ഇല്ല': മെസ്സിയെ സ്പെയിൻ U20 ടീമിൽ നിന്ന് അർജന്റീനയിലേക്ക് എത്തിച്ചതിങ്ങനെ? മുൻ അർജന്റീനൻ കോച്ച്

Football
  •  a month ago
No Image

നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു; ബിഹാര്‍ മുഖ്യമന്ത്രിയാവുന്നത് പത്താംതവണ, ചടങ്ങില്‍ മോദിയും

National
  •  a month ago
No Image

ഒടുവില്‍ എപ്‌സ്റ്റൈന്‍ ഫയലില്‍ ഒപ്പുവെച്ച് ട്രംപ്; ആരാണ് യു.എസ് പ്രസിഡന്റിനെ കുരുക്കിയ ഈ കുപ്രസിദ്ധ ലൈംഗിക കുറ്റവാളി 

International
  •  a month ago
No Image

കനത്ത മൂടൽമഞ്ഞ്; ഷാർജ എയർപോർട്ടിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി

uae
  •  a month ago
No Image

മെസ്സിയുടെ ഹൃദയസ്പർശിയായ വാഗ്ദാനം: 'ബാഴ്സയിലേക്ക് തിരിച്ചുവരും, അത് എന്റെ വീട്'; കരിയറിന്റെ അവസാനം കൂടാരത്തിലേക്ക്

Football
  •  a month ago