എല്ലാം മായാജാലം; വിജയികളെ കൃത്യമായി പ്രവചിച്ച് ആത്മന
കോഴിക്കോട്: മോദി വീണ്ടും രാജ്യം ഭരിക്കുമെന്ന ആത്മനയുടെ പ്രവചനം തെറ്റിയില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയികളെ കിറുകൃത്യമായി പ്രവചിച്ച് ശ്രദ്ധനേടിയിരിക്കുകയാണ് വിദ്യാര്‍ഥിനിയായ ആത്മന.
യു.ഡി.എഫ്, എല്‍.ഡി.എഫ്, ബി.ജെ.പി മുന്നണികള്‍ക്ക് ലഭിക്കുന്ന സീറ്റുകള്‍, കോഴിക്കോട്-വടകര മണ്ഡലത്തിലെ വിജയികളും അവര്‍ക്ക് ലഭിക്കുന്ന വോട്ടുകളും, തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്ന ദിവസത്തെ പ്രമുഖ പത്രത്തിലെ പ്രധാന തലക്കെട്ട് എന്നിവയാണ് ആത്മന കൃത്യമായി പ്രവചിച്ചത്.
കഴിഞ്ഞ ദിവസം പ്രസ്‌ക്ലബില്‍ നടന്ന ചടങ്ങില്‍ ആത്മന തന്റെ പ്രവചനം രേഖപ്പെടുത്തി പെട്ടിയില്‍ നിക്ഷേപിച്ചിരുന്നു. പെട്ടിയുടെ താക്കോല്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ കൈവശമായിരുന്നു. ഇന്നലെ രാവിലെ 11ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, അസി. കമ്മിഷണര്‍ പ്രിഥ്വിരാജ്, മജീഷ്യന്‍ ബാബു പേരാമ്പ്ര, ശിവദാസന്‍ പേരാമ്പ്ര, ഫിറോസ് ഖാന്‍, പ്രസ് ക്ലബ് സെക്രട്ടറി വിപുല്‍നാഥ് തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ പെട്ടി തുറന്ന് ആത്മനയുടെ പ്രവചനം വായിച്ചത്. നൊച്ചാട് സ്വദേശിയായ ആത്മന കലാരംഗത്തും സജീവ സാന്നിധ്യമാണ്. സാമൂഹ്യ തിന്മകള്‍ക്കെതിരേ ശക്തമായ സന്ദേശവുമായി നിരവധി വേദികളിലും ഇന്ദ്രജാല പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്.
മാജിക്കില്‍ ആത്മനയ്ക്ക് മികച്ച ഭാവി ഉള്ളതായും അമേരിക്കന്‍ ഫയര്‍ എക്‌സപോ ഉള്‍പ്പെടെയുള്ള ഇനങ്ങളില്‍ ആത്മനയെ പ്രാക്ടീസ് ചെയ്യിപ്പിക്കുമെന്നും ആത്മനയുടെ മാജിക് ഗുരുക്കന്മാര്‍ അറിയിച്ചു. കോഴിക്കോട് നൊച്ചാട് പഞ്ചായത്തിലെ ചാലിക്കര പാലയാട്ട് മനോജിന്റെയും സിനിനയുടെയും മകളായ ആത്മന നൊച്ചാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."