HOME
DETAILS

അനധികൃത ഭൂമി കൈയേറ്റം ഒഴിപ്പിക്കല്‍: ജീവനക്കാര്‍ക്ക് സംരക്ഷണം നല്‍കണം

  
backup
May 09, 2017 | 7:58 PM

%e0%b4%85%e0%b4%a8%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf-%e0%b4%95%e0%b5%88%e0%b4%af%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%82-%e0%b4%92%e0%b4%b4


തൃശൂര്‍: മൂന്നാര്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ സര്‍ക്കാര്‍ ഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കുന്ന റവന്യൂ ജീവനക്കാര്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തണമെന്ന് കേരള ലാന്‍ഡ് റവന്യൂ സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സര്‍ക്കാട ഓഫീസുകളിലെ അഴിമതിയില്‍ രണ്ടാംസ്ഥാനത്താണ് റവന്യൂ വകുപ്പെന്ന നിഗമനം ശരിയല്ല. ഏറ്റവും കൂടുതല്‍ ആളുകള്‍ ബന്ധപ്പെടുന്നതും ജോലിഭാരം ഏറെയുമുള്ള ഓഫീസുകളാണ് റവന്യൂ വകുപ്പിന്റേത്. അതേ സമയം വകുപ്പ് അഴിമതി മുക്തമാണെന്ന് അവകാശപ്പെടുന്നില്ല. ആവശ്യത്തിന് ജീവനക്കാരെയും അടിസ്ഥാന സൗകര്യങ്ങളും അനുവദിച്ചാല്‍ പരാതികള്‍ കുറയ്ക്കാന്‍ കഴിയും. റവന്യൂ വകുപ്പ് സമഗ്രമായി പുന: സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ജനസംഖ്യ, ഭൂപ്രകൃതി, വിസ്തീര്‍ണം എന്നിവ അടിസ്ഥാനമാക്കി താലൂക്കുകളും വില്ലേജുകളും വിഭജിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. അസോസിയേഷന്‍ 16ാം സംസ്ഥാന സമ്മേളനം 11 മുതല്‍ 14വരെ തൃശൂരില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 11ന് സംസ്ഥാന പ്രസിഡന്റ് കെ.ആര്‍. രവീന്ദ്രന്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയോഗവും നടക്കും. 12ന് രാവിലെ വടക്കേസ്റ്റാന്റില്‍ നിന്ന് സമ്മേളന പ്രതിനിധികളുടെ വിളംബര ജാഥ നടക്കും.
റീജ്യണല്‍ തിയറ്ററില്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. 13ന് രാവിലെ റവന്യൂ സര്‍വീസ് ചട്ടങ്ങളുടെ നിര്‍വഹണവും ജീവനക്കാരുടെ സംരക്ഷണവും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ മന്ത്രി വി.എസ്. സുനില്‍കുമാറും 11ന് പരിസ്ഥിതിസാംസ്‌കാരിക സമ്മേളനം മന്ത്രി പ്രൊഫ: സി. രവീന്ദ്രനാഥും ഉച്ചയ്ക്ക് ശേഷം ചേരുന്ന സൗഹൃദസമ്മേളനം പ്രഫ: എ യു അരുണന്‍ എംഎല്‍എയും ഉദ്ഘാടനം ചെയ്യും. 14ന് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്. വാര്‍ത്താസമ്മേളനത്തില്‍ കെ.ആര്‍. രവീന്ദ്രന്‍, തട്ടാരമ്പലം ജയകുമാര്‍, സി.ജെ. ജോയി, എ. ഹരീഷ് ബാബു എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീനിവാസന്റെ മൃതദേഹം വീട്ടിലെത്തിച്ചു, ഒരു മണി മുതല്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനം; സംസ്‌കാരം നാളെ

Kerala
  •  4 days ago
No Image

കൊടുംക്രൂരത: കാട്ടാനയെ വെടിവച്ചും വാലിൽ തീ കൊളുത്തിയും കൊലപ്പെടുത്തി; പ്രതികൾ റിമാൻഡിൽ

International
  •  4 days ago
No Image

ശ്വാസകോശരോഗങ്ങൾ തമ്മിൽ നേരിട്ട് ബന്ധമില്ല; വായുമലിനീകരണം ഒരു ഘടകം മാത്രമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം

National
  •  5 days ago
No Image

അസമിൽ ആനക്കൂട്ടത്തിലേക്ക് ട്രെയിൻ ഇടിച്ചുകയറി എട്ട് ആനകൾ ചരിഞ്ഞു; അഞ്ച് കോച്ചുകൾ പാളം തെറ്റി

National
  •  5 days ago
No Image

'പണി കിട്ടുമോ'? ആധിയിൽ തൊഴിലുറപ്പ് തൊഴിലാളികൾ; നിർധന സ്ത്രീകളെയും ആദിവാസികളെയും പ്രതികൂലമായി ബാധിക്കും

Kerala
  •  5 days ago
No Image

ബംഗ്ലാദേശിൽ വ്യാപക അക്രമം; വിദ്യാർഥി നേതാവിന്റെ മരണം കത്തിപ്പടരുന്നു, ഇന്ത്യ-ബംഗ്ലാ അതിർത്തിയിൽ കനത്ത ജാഗ്രത

National
  •  5 days ago
No Image

ലക്ഷ്യം ഗാന്ധിജിയെ മായ്ക്കുക, തൊഴിൽ അവകാശം നിഷേധിക്കുക

Kerala
  •  5 days ago
No Image

യാത്ര ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ; സ്വീകരണ സമ്മേളനം പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

samastha-centenary
  •  5 days ago
No Image

ഇസ്‌ലാം അറിയുന്നവർ മുസ്‌ലിംകളെ തീവ്രവാദികളാക്കില്ല: മന്ത്രി മനോ തങ്കരാജ്

Kerala
  •  5 days ago
No Image

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

Kerala
  •  5 days ago