നാലുവര്‍ഷം കൊണ്ട് ഒന്‍പതു കോടി കക്കൂസ് നിര്‍മിച്ചെന്ന് മോദി
ന്യൂഡല്‍ഹി: നാലുവര്‍ഷം കൊണ്ട് ഒന്‍പതു കോടി കക്കൂസ് നിര്‍മിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വച്ഛതാ ഹി സേവാ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
''ഒരാളും വിചാരിച്ചില്ല, നാലു വര്‍ഷം കൊണ്ട് ഒന്‍പതു കോടി ശൗചാലയങ്ങള്‍ നിര്‍മിക്കുമെന്ന്. അല്ലെങ്കില്‍ 4.5 ലക്ഷം ഗ്രാമങ്ങളില്‍, 450 നഗരങ്ങളില്‍, 20 സംസ്ഥാനങ്ങളില്‍, കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിര്‍മിക്കുമെന്ന്''- മോദി പറഞ്ഞു.
ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്ന പ്രകാരം ശുചിത്വം പാലിക്കാന്‍ ഈ കാലത്ത് ഇന്ത്യയ്ക്കായി. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ അതിസാരം കാരണമുള്ള മരണനിരക്ക് 30 ശതമാനം കുറയ്ക്കാനായെന്നും മോദി പറഞ്ഞു.
സ്വച്ഛതാ ഹി സേവ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ നിരവധി പേരുമായി മോദി സംവദിച്ചു. കേരളത്തില്‍ നിന്ന് അമൃതാനന്ദ മയിയുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിച്ചു.
മഹാത്മാ ഗാന്ധിയുടെ ജന്മദിനമായ ഒക്ടോബര്‍ രണ്ടുവരെ ശുചിത്വ പരിപാടികള്‍ തുടരും. രാഷ്ട്രപിതാവിൻ്റെ സ്വപ്‌നം നിറവേറ്റാന്‍ എല്ലാവരും ഒന്നിക്കണമെന്നും മോദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."