HOME
DETAILS

തട്ടിയും മുട്ടിയും ഒടുവില്‍ അഫ്ഗാനിസ്ഥാനെ വീഴ്ത്തി, ഇന്ത്യയ്ക്ക് 11 റണ്‍സ് വിജയം

  
backup
June 22, 2019 | 5:32 PM

india-struggling-against-afghan-live-65156-india-wins

 

സതാംപ്ടണ്‍: അഫ്ഗാനിസ്ഥാനെതിരെ വിയര്‍ത്തു കുളിച്ച ഇന്ത്യ ഒടുവില്‍ പടക്കംപോലെ പൊട്ടിച്ചു. അവസാന പന്തുകളില്‍ തുടര്‍ച്ചയായി മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി 11 റണ്‍സിനാണ് ദുര്‍ബലരായ അഫ്ഗാനു മേല്‍ ഇന്ത്യയുടെ വിജയം. ഇതോടെ ഈ ലോകകപ്പിലെ നാലാമത്തെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്.

അഫ്ഗാനിസ്ഥാനെതിരെ ഉശിരന്‍ പോരാട്ടം കാഴ്ചവയ്ക്കാനായി ആദ്യം ബാറ്റിങിനിറങ്ങിയ ഇന്ത്യന്‍ ടീമിന് പ്രതീക്ഷിച്ച മുന്നേറ്റുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. മികച്ച സ്‌കോര്‍ ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യന്‍ ടീമില്‍ പിടിച്ചുനില്‍ക്കാനായത് നായകന്‍ വിരാട് കോഹ്‌ലിക്കും കേദാര്‍ ജാദവിനും മാത്രം. ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ 224 ആയിരുന്നു ഇന്ത്യയുടെ സ്‌കോര്‍.

ഈ റണ്‍സ് മറികടക്കാന്‍ വേണ്ടി അനായാസം മുന്നേറുന്ന അഫ്ഗാന്‍ ടീമിനെയാണ് കണ്ടത്. ഒരു പന്ത് മാത്രം ബാക്കി നില്‍ക്കേ, 213 റണ്‍സെടുക്കാന്‍ അഫ്ഗാനിസ്ഥാനായി. അവസാന ഓവറിലെ മുഹമ്മദ് ഷമിയുടെ മിന്നും വിക്കറ്റുകളാണ് വലിയ നാണക്കേടില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചത്.

ലോകകപ്പ് ക്രിക്കറ്റില്‍ ഹാടിക് വിക്കറ്റ് നേടുന്ന ലോകത്തെ പത്താമത്തെ താരമാണ് മുഹമ്മദ് ഷമി. ഇന്ത്യയിലെ രണ്ടാമത്തെ താരവും.

കോഹ്‌ലിയുടെ അര്‍ധസെഞ്ചുറിയാണ് ഇന്ത്യയുടെ സ്‌കോര്‍ അല്‍പ്പമെങ്കിലും ഉയര്‍ത്തിയത്. രോഹിത് ശര്‍മ പുറത്തായ ശേഷം കോഹ്‌ലിക്കൊപ്പം ചെറുത്തുനില്‍പ്പിനെത്തിയ കെ.എല്‍ രാഹുലും (30) വിജയ് ശങ്കറും (29) ശ്രമം നടത്തിയെങ്കിലും എങ്ങുമെത്തിയില്ല. 63 പന്തില്‍ 67 റണ്‍സെടുത്ത് കോഹ്‌ലിയാണ് കരുത്ത് പകര്‍ന്നത്.

മുഹമ്മദ് നബിയുടെ പന്തിയില്‍ കോഹ് ലിയും പുറത്തായതോടെ ഇന്ത്യന്‍ ടീമിന്റെ അവസ്ഥ പരിതാപകരമായി. അവസാനം വരെ പിടിച്ചുനിന്ന കേദാര്‍ ജാദവാണ് പിന്നെയും പ്രതീക്ഷ നല്‍കിയത്. എം.എസ് ധോനിക്കൊപ്പം ചേര്‍ന്ന് കേദാര്‍ 52 റണ്‍സെടുത്തു. ഇതിനിടയില്‍ ധോനിയും പുറത്തായെങ്കിലും അവസാനം വരെ കേദാര്‍ പിടിച്ചുനിന്ന് ഇന്ത്യയുടെ സ്‌കോര്‍നില ഭേദപ്പെട്ട നിലയില്‍ എത്തിക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വന്തം നാട്ടുകാരെ മറികടന്നു! ഇതുവരെ ബ്രസീലിനായി കളിക്കാത്ത താരം ഇംഗ്ലണ്ടിൽ ഒന്നാമനായി

Football
  •  3 days ago
No Image

ലതേഷ് വധക്കേസ്: ഒന്ന് മുതല്‍ 7 വരെയുള്ള പ്രതികള്‍ കുറ്റക്കാരെന്ന് കോടതി, ശിക്ഷാവിധി ഉച്ചയ്ക്ക്

Kerala
  •  3 days ago
No Image

യുപിയിൽ 14 കാരിയെ പീഡനത്തിനിരയാക്കി പൊലിസ് ഇൻസ്പെക്ടറും യൂട്യൂബറും; ഒരാൾ അറസ്റ്റിൽ, കേസെടുക്കാതിരുന്നവർക്ക് സസ്‌പെൻഷൻ

National
  •  3 days ago
No Image

നെസ്‌ലെ ബേബി ഫുഡ് ഗള്‍ഫ് രാജ്യങ്ങള്‍ തിരിച്ചുവിളിച്ചു; ഇതുവരെ തിരിച്ചുവിളിച്ചത് 40 ഓളം രാജ്യങ്ങള്‍

Business
  •  3 days ago
No Image

വേണ്ടത് 25 റൺസ്; സച്ചിന്റെ ലോക റെക്കോർഡ് തകർക്കാൻ ഒരുങ്ങി കോഹ്‌ലി

Cricket
  •  3 days ago
No Image

ഇടത് സഹയാത്രികന്‍ റെജി ലൂക്കോസ് ബി.ജെ.പിയില്‍

Kerala
  •  3 days ago
No Image

മിനിയാപൊളിസിൽ യുവതിയെ വെടിവെച്ച് കൊലപ്പെടുത്തി ഇമിഗ്രേഷൻ ഉദ്യോഗസ്ഥൻ; പ്രകോപനമില്ലാതെ കൊലപ്പെടുത്തിയതിൽ പ്രതിഷേധം ശക്തം

International
  •  3 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി ബന്ധമില്ല;  ഡി മണിക്ക് ക്ലീന്‍ചിറ്റ്

Kerala
  •  3 days ago
No Image

ടി-20 ലോകകപ്പിന് മുമ്പേ ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരം പരുക്കേറ്റ് പുറത്ത്

Cricket
  •  3 days ago
No Image

'വിധി പറയാന്‍ അര്‍ഹയല്ല, നടനെതിരായ തെളിവുകള്‍ പരിഗണിച്ചില്ല'; ഗുരുതര പരാമര്‍ശങ്ങളുമായി നിയമോപദേശം

Kerala
  •  3 days ago