HOME
DETAILS
MAL
ബിഷപ്പ് അറസ്റ്റിലായാലും പ്രശ്നം പരിഹരിക്കപ്പെടുന്നില്ല: ഡി. സുരേന്ദ്രനാഥ്
backup
September 22 2018 | 05:09 AM
പാനൂര്‍: ബിഷപ്പ് അറസ്റ്റ് ചെയ്യപ്പെടുന്നതു കൊണ്ട് മാത്രം കന്യാസ്ത്രീകള്‍ സമരം ചെയ്ത് ജനശ്രദ്ധയില്‍ കൊണ്ടുവന്ന പ്രശ്നം പരിഹരിക്കപ്പെടുന്നില്ലെന്ന് മനുഷ്യാവകാശ പ്രവര്ത്തകന് ഡോ.ഡി. സുരേന്ദ്രനാഥ്.
പാനൂര്‍ ബസ് സ്റ്റാന്റില്‍ ചേര്‍ന്ന സഹൃദയവേദിയുടെ കന്യാസ്ത്രീ പീഡന വിരുദ്ധ സമരം ഐക്യദാര്‍ഢ പ്രഖ്യാപന പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കന്യാസ്ത്രീകള്‍ അനുഭവിക്കുന്ന ചൂഷണങ്ങള്‍ക്കും അവകാശ നിഷേധങ്ങള്‍ക്കും അറുതി കുറിക്കാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും സുരേന്ദ്രനാഥ് ആവശ്യപ്പെട്ടു. കെ.വി മനോഹരന് അധ്യക്ഷനായി. കെ.പി.എ റഹിം മുഖ്യപ്രഭാഷണം നടത്തി.
മേരി എബ്രഹാം, യു. ഗോപി, അശ്റഫ് പൂക്കോം, പന്ന്യന്നൂര്‍ രാമചന്ദ്രന്, കെ.ടി ശ്രീധരന്, എം.പി പ്രകാശന്,എം.കെ രാജീവന്സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."