HOME
DETAILS

ഗ്രാമപഞ്ചായത്തുകളില്‍  എല്‍.ഡി.എഫിന് നഷ്ടം

  
backup
December 17 2020 | 03:12 AM

%e0%b4%97%e0%b5%8d%e0%b4%b0%e0%b4%be%e0%b4%ae%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

 

 

കോഴിക്കോട്: ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ അന്തിമ ഫലം വന്നപ്പോള്‍ എല്‍.ഡി.എഫിന് നഷ്ടം. 70 ഗ്രാമപഞ്ചായത്തുകളില്‍ കഴിഞ്ഞ തവണ 48 പഞ്ചായത്തുകളില്‍ ഭരണം നേടിയ ഇടതിന് ഇത്തവണ 41 ഇടത്ത് മാത്രമാണ് വ്യക്തമായ മേല്‍ക്കൈ നേടാനായത്. എല്‍.ഡി.എഫ് ശക്തികേന്ദ്രങ്ങളായ തിരുവള്ളൂര്‍, അത്തോളി, കാരശേരി, ചേളന്നൂര്‍ പഞ്ചായത്തുകളാണ് യു.ഡി.എഫ് തിരിച്ചുപിടിച്ചത്. 

യു.ഡി.എഫ്-ആര്‍എം.പി ജനകീയ മുന്നണി മത്സരിച്ച ഏറാമല, ഒഞ്ചിയം, അഴിയൂര്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെടെ 27 ഇടങ്ങളിലാണ് യു.ഡി.എഫ് ഭരണം നേടിയത്. അതേസമയം യു.ഡി.എഫ് ശക്തി കേന്ദ്രമായ ചങ്ങരോത്ത്, തിക്കോടി പഞ്ചായത്തുകള്‍ എല്‍.ഡി.എഫ് തിരിച്ചുപിടിച്ചു. 

കുന്ദമംഗലത്ത് യു.ഡി.എഫാണ് മേല്‍ക്കൈ നേടിയതെങ്കിലും എട്ട് സീറ്റും മൂന്ന് സ്വതന്ത്രരുടെയും പിന്തുണയോടെയും എല്‍.ഡി.എഫ് ഭരണം നേടി. ഏറാമലയില്‍ എല്‍.ഡി.എഫ് ഏഴ് സീറ്റ് നേടിയെങ്കിലും യു.ഡി.എഫിന് ആറ് സീറ്റും യു.ഡി.എഫ് പിന്തുണയുള്ള ആര്‍.എം.പിക്ക് അഞ്ച് സീറ്റും നേടാനായി. ഒരു സ്വതന്ത്രനും ജയിച്ചു. ഒഞ്ചിയത്ത് എല്‍.ഡി.എഫ് എട്ട് സീറ്റ് നേടി. എന്നാല്‍ യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ച ആര്‍.എം.പിക്ക് അഞ്ച് സീറ്റും യു.ഡി.എഫിന് നാല് സീറ്റും ലഭിച്ചതോടെ ആര്‍.എം.പി ഭരണം നിലനിര്‍ത്തി. കായക്കൊടി പഞ്ചായത്തില്‍ ഇരുമുന്നണികള്‍ക്കും ഏഴ് വീതം സീറ്റുകളാണ് ലഭിച്ചത്. ഇവിടെ രണ്ട് സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ നിര്‍ണായകമാകും. അഴിയൂര്‍ പഞ്ചായത്തിലും ഇരുമുന്നണികള്‍ക്കും ആറു വീതം സീറ്റുകളാണ് ലഭിച്ചത്.  എന്‍.ഡി.എക്ക് ഒരു സീറ്റും കക്ഷിരഹിതര്‍ അഞ്ച് സീറ്റുകളും നേടി. 

എല്‍.ഡി.എഫ് (41) 

ചോറോട്, പുറമേരി, വളയം, എടച്ചേരി, കുന്നുമ്മല്‍, കാവിലുംപാറ, കുറ്റ്യാടി, മരുന്തോങ്കര, നരിപ്പറ്റ, വില്ല്യാപ്പള്ളി, മണിയൂര്‍, തുറയൂര്‍, കീഴരിയൂര്‍, തിക്കോടി, മേപ്പയ്യൂര്‍, ചെറുവണ്ണൂര്‍, നൊച്ചാട്, ചങ്ങരോത്ത്, കായണ്ണ, കൂത്താളി, പേരാമ്പ്ര, ചക്കിട്ടപ്പാറ, ബാലുശേരി, നടുവണ്ണൂര്‍, കോട്ടൂര്‍, ഉള്ള്യേരി, പനങ്ങാട്, ചേമഞ്ചേരി, അരിക്കുളം, മൂടാടി, ചെങ്ങോട്ട്കാവ്, കക്കോടി, കാക്കൂര്‍, നന്മണ്ട, തലക്കുളത്തൂര്‍, കൂടരഞ്ഞി, കുരുവട്ടൂര്‍, ചാത്തമംഗലം, പെരുമണ്ണ, കടലുണ്ടി, ഒളവണ്ണ 

യു.ഡി.എഫ് (27) 

ചെക്ക്യാട്, തൂണേരി, വാണിമേല്‍, നാദാപുരം, വേളം, ആയഞ്ചേരി, തിരുവള്ളൂര്‍, ഉണ്ണികുളം, കൂരാച്ചുണ്ട്, അത്തോളി, ചേളന്നൂര്‍, നരിക്കുനി, തിരുവമ്പാടി, കിഴക്കോത്ത്, മടവൂര്‍, പുതുപ്പാടി, താമരശേരി, ഓമശേരി, കട്ടിപ്പാറ, കോടഞ്ചേരി, കൊടിയത്തൂര്‍, മാവൂര്‍, കാരശേരി, പെരുവയല്‍, ഒഞ്ചിയം, അഴിയൂര്‍, ഏറാമല. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സെക്രട്ടറിയായി എംവി ഗോവിന്ദന്‍ തുടരും; സിപിഎം സംസ്ഥാന സമിതിയില്‍ സനോജും വസീഫും ബിന്ദുവും അടക്കം 17 പുതുമുഖങ്ങള്‍  | CPIM Kerala State Congress

latest
  •  4 days ago
No Image

രോഹിതിനെ കൈവിട്ട് ടോസ്; ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസിലാന്‍ഡ് ബാറ്റിങ്ങ് തിരഞ്ഞെടുത്തു

uae
  •  4 days ago
No Image

പത്താം വാർഷികമാഘോഷിച്ച് ബ്ലൂമിങ്ങ്ടൺ അക്കാദമി; ബ്രിട്ടിഷ് അംബാസഡർ മുഖ്യാതിഥിയായി

uae
  •  4 days ago
No Image

ആവേശപ്പോരിന് ഇന്ന് കലാശക്കൊട്ട്; കച്ച മുറുക്കി ക്യാപ്റ്റനും പിള്ളേരും; ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ എവിടെ കാണാം?

Cricket
  •  4 days ago
No Image

ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ്; പ്രശസ്ത മലയാള സിനിമാ മേക്കപ്പ് ആർട്ടിസ്റ്റ് ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റിൽ

Kerala
  •  4 days ago
No Image

നിധി കുഴിച്ചിട്ടുണ്ടെന്ന് സിനിമാക്കഥ; കേട്ടപാതി കേള്‍ക്കാത്ത പാതി സ്വര്‍ണം കുഴിച്ചെടുക്കാനോടി വന്‍ ജനക്കൂട്ടം

National
  •  4 days ago
No Image

ഭീഷണി ഉയര്‍ത്തി മൈനകള്‍, 'ഇത്തിരിക്കുഞ്ഞന്‍' പക്ഷികളെ പിടിക്കാന്‍ ഖത്തര്‍

qatar
  •  4 days ago
No Image

ദിവസങ്ങൾ നീണ്ട തെരച്ചിൽ വിഫലം, കാണാതായ പെൺകുട്ടിയെയും അയൽവാസിയായ യുവാവിനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹ മരണത്തിൽ അന്വേഷണം

Kerala
  •  4 days ago
No Image

വൃക്കയില്‍ കാന്‍സര്‍ ബാധിച്ച ഒമ്പതു വയസ്സുകാരിക്ക് മഹാനഗരം കാണാന്‍ ആഗ്രഹം; മനോഹരമായ അനുഭവം സമ്മാനിച്ച് ദുബൈ; ഉള്ളറിഞ്ഞ് ചിരിച്ച് അഡെല

uae
  •  4 days ago
No Image

സ്വര്‍ണവിലയില്‍ ഏറ്റവും കുറവ് ഈ രാജ്യത്ത്; ഇന്ത്യയുമായി ആയിരങ്ങളുടെ വ്യത്യാസം

Business
  •  4 days ago