HOME
DETAILS

ആക്രമണപരമ്പരയില്‍ ബ്രിട്ടന്‍

  
Web Desk
May 29 2017 | 00:05 AM

%e0%b4%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a3%e0%b4%aa%e0%b4%b0%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b0%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%9f

2005 നുശേഷം ബ്രിട്ടന്റെ മണ്ണിലുണ്ടായ ഏറ്റവും പൈശാചികമായ ആക്രമണമാണു കഴിഞ്ഞദിവസത്തേത്. ലോകരാജ്യങ്ങളില്‍ മതിപ്പുളവാക്കുന്ന സുരക്ഷാ ഇന്റലിജന്‍സ് സംവിധാനമുള്ള രാജ്യമാണു ബ്രിട്ടന്‍. യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍ക്കപ്പുറത്തുള്ള സഖ്യരാജ്യങ്ങളായ ആസ്‌ത്രേലിയ, അമേരിക്ക, കാനഡ, ന്യൂസിലന്റ് തുടങ്ങിയവയുമായി ഇന്റലിജന്‍സ് വിവരങ്ങള്‍ പങ്കിടുന്ന രാജ്യമാണു ബ്രിട്ടന്‍.


തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ഭീകരാക്രമണങ്ങളില്‍ വിറങ്ങലിച്ചുനില്‍ക്കുകയാണ് ബ്രിട്ടന്‍. കഴിഞ്ഞ തിങ്കളാഴ്ച മാഞ്ചസ്റ്ററിലെ സംഗീതപരിപാടിക്കിടെയുണ്ടായ ബോംബാക്രമണത്തില്‍ കുട്ടികളടക്കം 22 പേര്‍ മരിച്ചു. അറുപതോളം പേര്‍ക്കു പരുക്കേറ്റു. കഴിഞ്ഞ മാര്‍ച്ച് 22 നു ലണ്ടന്റെ ഹൃദയഭാഗത്തുള്ള വെസ്റ്റ് മിന്‍സ്റ്റര്‍ ബ്രിഡ്ജില്‍ നടന്ന ഭീകരാക്രമണത്തില്‍ ഭീകരരുള്‍പ്പെടെ എട്ടുപേരാണു മരിച്ചത്. നാല്‍പ്പതോളം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു.
അന്നത്തെ ഭീകരാക്രമണത്തിന്റെ ഭീതിയില്‍നിന്നു ബ്രിട്ടീഷ് ജനത പതുക്കെ മോചിതരാകുന്നതിനിടയിലാണ് ഇപ്പോഴത്തെ ഭീകരാക്രമണം. ഇനിയും ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പുമുണ്ട് . അതുകൊണ്ടുതന്നെ ബ്രിട്ടീഷ് ജനത ഓരോദിവസവും തള്ളിനീക്കുന്നതു പരിഭ്രാന്തിയിലാണ്. ബ്രിട്ടനിലെ ഭീകരാക്രമണസാധ്യത ഏറ്റവും ആശങ്കാജനകമായ നിലയിലാണെന്നു ടെററിസം അനാലിസിസ് സെന്റര്‍ വിലയിരുത്തുന്നു. ക്രിട്ടിക്കല്‍ തലത്തിലേയ്ക്കാണ് ആക്രമണസാധ്യത ഉയര്‍ന്നിട്ടുള്ളത്.

തുടര്‍ച്ചയായ ഭീകരാക്രമണങ്ങള്‍ക്കു സാധ്യതയുണ്ടെന്ന മുന്നറിയിപ്പു നല്‍കിയ പ്രധാനമന്ത്രി തെരേസാമെയ് ഏതു നിമിഷവും അടുത്ത ഭീകരാക്രമണം പ്രതീക്ഷിക്കാമെന്നും പ്രഖ്യാപിച്ചു. പരിശീലനം സിദ്ധിച്ച മൂവായിരത്തോളം ഭീകരര്‍ രാജ്യത്തെത്തിയിട്ടുണ്ടെന്നാണു സര്‍ക്കാരിന്റെ നിഗമനം. അവരെ കണ്ടെത്തുന്നതിനും ആക്രമണം തടയുന്നതിനുമായി അയ്യായിരത്തോളം സൈനികരെ രാജ്യത്തിന്റെ പലഭാഗങ്ങളിലായി നിയോഗിച്ചിട്ടുണ്ട്. സംഗീതപരിപാടികള്‍ക്കും കായികമത്സരങ്ങള്‍ക്കും സുരക്ഷയൊരുക്കാനാവശ്യമായത്ര സൈന്യത്തെ വിന്യസിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട് .

ലോകപ്രശസ്ത അമേരിക്കന്‍ പോപ് ഗായിക അരിയാന ഗ്രാന്‍ഡേ അവസാനഗാനവും പാടി സ്റ്റേജില്‍നിന്നു പിന്‍വാങ്ങിയതിനു തൊട്ടുപിന്നാലെയാണു സ്റ്റേഡിയത്തില്‍ അപ്രതീക്ഷിത സ്‌ഫോടനമുണ്ടായത്. മനുഷ്യമാംസങ്ങള്‍ അന്തരീക്ഷത്തില്‍ ചിന്നിച്ചിതറി. ആദ്യത്തെ സ്‌ഫോടനത്തിനു പിന്നാലെ നാലോ അഞ്ചോ സ്‌ഫോടനം നടന്നെന്നാണു ഒരു ദൃക്‌സാക്ഷി പറഞ്ഞത്. നെയില്‍ബോംബായിരിക്കണം ഭീകരര്‍ ഉപയോഗിച്ചതെന്നു കരുതുന്നു. ആണികളും, നട്ടുകളും, ബോള്‍ട്ടുകളും വന്‍പ്രഹരശേഷിയോടെ ആളുകളുടെ ശരീരത്തില്‍ തുളഞ്ഞുകയറിയിരുന്നു. സ്റ്റേഡിയം നിമിഷങ്ങള്‍ക്കകം ചോരക്കളമായി മാറി.

ഇരുപതിനായിരത്തോളം പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയമാണ് മാഞ്ചസ്റ്റര്‍ അരീന. പുറത്തേയ്ക്കുപോകാന്‍ സുരക്ഷിത മാര്‍ഗങ്ങള്‍ ഏറെയുണ്ടെങ്കിലും സ്‌ഫോടനമുണ്ടാക്കിയ പരിഭ്രാന്തിയും തിക്കും തിരക്കും കാരണം പലര്‍ക്കും സ്റ്റേഡിയത്തിനു പുറത്തുകടക്കാന്‍ കഴിഞ്ഞില്ല. സ്‌ഫോടനമുണ്ടായ ചുരുങ്ങിയ സമയത്തിനുള്ളില്‍ സായുധപൊലിസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചില്ലായിരുന്നെങ്കില്‍ മരണസംഖ്യ കൂടുമായിരുന്നു.
2005 നുശേഷം ബ്രിട്ടന്റെ മണ്ണിലുണ്ടായ ഏറ്റവും പൈശാചികമായ ആക്രമണമാണു കഴിഞ്ഞദിവസത്തേത്. ലോകരാജ്യങ്ങളില്‍ മതിപ്പുളവാക്കുന്ന സുരക്ഷാ ഇന്റലിജന്‍സ് സംവിധാനമുള്ള രാജ്യമാണു ബ്രിട്ടന്‍. യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍ക്കപ്പുറത്തുള്ള സഖ്യരാജ്യങ്ങളായ ആസ്‌ത്രേലിയ, അമേരിക്ക, കാനഡ, ന്യൂസിലന്റ് തുടങ്ങിയവയുമായി ഇന്റലിജന്‍സ് വിവരങ്ങള്‍ പങ്കിടുന്ന രാജ്യമാണു ബ്രിട്ടന്‍.

പശ്ചിമേഷ്യന്‍ രാജ്യങ്ങളിലുള്ളവര്‍ക്കു യാത്രാനിരോധനവും അവരുടെ ലാപ്‌ടോപ് ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ക്കുള്ള നിരോധനവും ട്രംപ് ഏര്‍പ്പെടുത്തിയതിനു പിന്നാലെ ഐ എസ്, അല്‍ഖാഇദ പോലുള്ള സംഘടനകളിലെ തീവ്രവാദികള്‍ ലാപ്‌ടോപ് പോലുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങളില്‍ ബോംബ് ഘടിപ്പിച്ച് ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ബ്രിട്ടനും നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
ഭീകരാക്രമണം ചെറുക്കാന്‍ നടത്തിയ യു.എസിന്റെയും ബ്രിട്ടന്റെയും ഇപ്പോഴത്തെ സുരക്ഷാപദ്ധതികള്‍ പര്യാപ്തമല്ലെന്നാണു ലണ്ടന്‍ സംഭവം കാണിച്ചുതരുന്നത്. ശരീരത്തില്‍ ബോംബു ധരിച്ചെത്തിയ അക്രമി സംഗീതപരിപാടിയുടെ അവസാനത്തോടെ സ്‌ഫോടനം നടത്തുകയായിരുന്നു. ചാവേറായ സല്‍മാന്‍ ലിബിയന്‍ സ്വദേശിയാണെന്നു പൊലിസ് സ്ഥിരീകരിച്ചു. മാഞ്ചസ്റ്ററില്‍ ജനിച്ച സല്‍മാന്‍ ലിബിയയില്‍നിന്നു കുടിയേറിയ അഭയാര്‍ഥികുടുംബത്തിലെ അംഗമാണ്. ലണ്ടനില്‍നിന്നു ട്രെയിനില്‍ മാഞ്ചസ്റ്ററിലെത്തിയാണു സല്‍മാന്‍ സ്‌ഫോടനം നടത്തിയത്.

ഭീകരാക്രമണം നടത്തിയതു തങ്ങളുടെ പോരാളിയാണെന്ന് അവകാശപ്പെട്ട് ഇസ്‌ലാമിക് സ്റ്റേറ്റ് രംഗത്തുവന്നിട്ടുണ്ട്. മാര്‍ച്ച് 22ന് വെസ്റ്റ്മിനിസ്റ്റര്‍ ബ്രിഡ്ജില്‍ നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വവും ഇസ്‌ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു. അന്നു പാര്‍ലമെന്റിനു സമീപത്തുള്ള വെസ്റ്റ് മിന്‍സ്റ്റര്‍ പാലത്തിലൂടെ കാല്‍നടയായി നടന്നുപോകുന്നവരുടെ ഇടയിലേയ്ക്ക് അക്രമി അതിവേഗം കാര്‍ ഓടിച്ചുകയറ്റുകയായിരുന്നു.
കഴിഞ്ഞവര്‍ഷവും ഇതുപോലെ ബര്‍ലിന്‍, നീഡ് എന്നിവിടങ്ങളില്‍ ആള്‍ക്കൂട്ടത്തിനിടയിലേയ്ക്കു ട്രക്ക് ഓടിച്ചുകയറ്റി ഭീകരര്‍ ലോകത്തെ നടുക്കിയിരുന്നു. അന്നും ഐ. എസ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. പക്ഷേ, ഈ പറഞ്ഞ ഭീകരാക്രമണങ്ങളിലെല്ലാം സംഘംതിരിഞ്ഞുള്ള ആക്രമണമായിരുന്നുവെങ്കില്‍ അതില്‍നിന്നു വ്യത്യസ്തമായി ഒറ്റയാള്‍പോരാട്ടമാണ് ഐ. എസ് ബ്രിട്ടനില്‍ ഇപ്പോള്‍ നടത്തുന്നത്. ജനങ്ങളില്‍ വിട്ടുമാറാത്ത ഭീതി സൃഷ്ടിക്കുകയെന്നതാണ് ഏതൊരു ഭീകരപ്രവര്‍ത്തനത്തിന്റെയും ഉന്നം.

ഏതാനും നാളുകളായി ലോകം അനുഭവിച്ചുവന്ന ശാന്തിയും സമാധാനവും ലണ്ടനിലെ ഭീകരാക്രമണത്തോടെ നഷ്ടപ്പെട്ടിരിക്കുന്നു. ബ്രിട്ടന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ രംഗത്തെത്തി. മുസ്‌ലിംവിരുദ്ധ മനോഭാവവും തീവ്രവലതുപക്ഷ ചിന്താഗതിയുമാണ് ഇപ്പോള്‍ യൂറോപ്പിനെ നയിക്കുന്നത്.
ലോകമഹായുദ്ധത്തെത്തുടര്‍ന്നുള്ള ഒരുപാട് സങ്കീര്‍ണഘട്ടങ്ങളിലൂടെ കടന്നുപോയവരാണു ബ്രിട്ടീഷുകാര്‍. എത്ര അപകടകരമായ സാഹചര്യങ്ങളില്‍ക്കൂടി കടന്നുപോകുമ്പോഴും പെട്ടെന്നു മനസ്സാന്നിധ്യം വീണ്ടെടുക്കുന്നവരാണവര്‍.

(ആസ്‌ത്രേലിയയിലെ ഇന്ത്യന്‍ ടൈംസ്
എഡിറ്ററാണ് ലേഖകന്‍)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീമിന് കൂടുതൽ ശിക്ഷ നൽകണമെന്ന ആവശ്യം അപ്പീൽ കോടതി തള്ളി, ശിക്ഷ 20 വർഷം തന്നെ

Saudi-arabia
  •  10 days ago
No Image

പന്തിനെ ഒരിക്കലും ആ ഇതിഹാസവുമായി താരതമ്യം ചെയ്യരുത്: അശ്വിൻ

Cricket
  •  10 days ago
No Image

'എവിടെ കണ്ടാലും വെടിവെക്കുക' പ്രതിഷേധക്കാര്‍ക്കെതിരെ ക്രൂരമായ നടപടിക്ക് ശൈഖ് ഹസീന ഉത്തരവിടുന്നതിന്റെ ഓഡിയോ പുറത്ത്

International
  •  10 days ago
No Image

"സഹേൽ" ആപ്പ് വഴി എക്സിറ്റ് പെർമിറ്റ്: വ്യാജ വാർത്തകളെ തള്ളി കുവൈത്ത് മാൻപവർ അതോറിറ്റി

Kuwait
  •  10 days ago
No Image

അവൻ മെസിയെക്കാൾ കൂടുതകൾ ബാലൺ ഡി ഓർ നേടും: മുൻ ബാഴ്സ താരം

Football
  •  10 days ago
No Image

രാജസ്ഥാനിൽ വ്യോമസേനയുടെ ജാഗ്വാർ യുദ്ധവിമാനം തകർന്നുവീണു; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ അപകടം

National
  •  10 days ago
No Image

ഗവൺമെന്റിന്റെ പ്രകടനം വിലയിരുത്താൻ പുതിയ സംവിധാനം; പുത്തൻ മാറ്റവുമായി യുഎഇ 

uae
  •  10 days ago
No Image

ലാറയുടെ 400 റൺസിന്റെ റെക്കോർഡ് തകർക്കാൻ ആ ഇന്ത്യൻ താരത്തിന് കഴിയുമായിരുന്നു: ബ്രോഡ്

Cricket
  •  10 days ago
No Image

ചില രാജ്യക്കാർക്ക് ആജീവനാന്ത ഗോൾഡൻ വിസ അനുവദിച്ചെന്ന വാർത്തകൾ തെറ്റ്; പ്രാദേശിക, അന്തർദേശീയ മാധ്യമങ്ങൾ പ്രചരിപ്പിച്ച റിപ്പോർട്ടുകൾ നിഷേധിച്ച് യുഎഇ

uae
  •  10 days ago
No Image

കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  10 days ago