ഥാറും ബുള്ളറ്റും ഓടിക്കുന്നവരെല്ലാം പ്രശ്‌നക്കാര്‍; വിവാദമായി ഹരിയാന ഡി.ജി.പിയുടെ പ്രസ്താവന
ചണ്ഡീഗഡ്: ഥാറും ബുള്ളറ്റും ഉപയോഗിക്കുന്നവരെല്ലാം പ്രശ്‌നക്കാരാണെന്ന തരത്തില്‍ ഹരിയാന പൊലിസ് മേധാവി ഒ.പി സിങ് നടത്തിയ പരാമര്‍ശം വിവാദത്തില്‍. വാഹന പരിശോധന നടത്തുമ്പോള്‍ പൊലിസ് പിന്തുടരുന്ന നടപടിക്രമങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വിശദീകരിക്കവെയാണ് അദ്ദേഹം അസാധാരണമായ പരാമര്‍ശങ്ങള്‍ നടത്തിയത്.
സുരക്ഷാപരമായ പരിശോധനയ്ക്കായി എല്ലാ വാഹനങ്ങളും പൊലിസിന് തടയാന്‍ കഴിയില്ലെങ്കിലും, ഒരു ഥാറോ ബുള്ളറ്റോ ആണെങ്കില്‍ വെറുതേ വിടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. എല്ലാ പ്രശ്‌നക്കാരും ഇത്തരം വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. വാഹനം തെരഞ്ഞെടുക്കുന്നത് നിങ്ങളുടെ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നു. ഥാര്‍ ഓടിക്കുന്നവര്‍ റോഡില്‍ അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നു. - അദ്ദേഹം പറഞ്ഞു.
ഒരു അസിസ്റ്റന്റ് കമ്മിഷണറുടെ മകന്‍ ഥാര്‍ ഓടിക്കുന്നതിനിടെ ഒരാളെ ഇടിച്ചു വീഴ്ത്തി. അയാള്‍ മകനെ മോചിപ്പിക്കാന്‍ വിളിച്ചു. കാര്‍ ആരുടെ പേരിലാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ഞങ്ങള്‍ അദ്ദേഹത്തോട് ചോദിച്ചു. ഥാര്‍ കമ്മിഷണറുടെ പേരിലായിരുന്നു. അതിനാല്‍ അദ്ദേഹവും കുഴപ്പക്കാരനാണ്''- സിങ് പറഞ്ഞു.
പൊലിസുകാരുടെ ഒരു ലിസ്റ്റെടുത്താല്‍ എത്ര പേര്‍ക്ക് ഥാര്‍ ഉണ്ടാകും. ആര്‍ക്കാണോ ഉള്ളത് അയാള്‍ക്ക് ഭ്രാന്തായിരിക്കും. നിങ്ങള്‍ പൊങ്ങച്ചം കാണിക്കുകയാണെങ്കില്‍ നിങ്ങള്‍ അതിന്റെ അനന്തര ഫലങ്ങള്‍ നേരിടേണ്ടി വരും. - അദ്ദേഹം പറഞ്ഞു.
English Summary: A controversial statement by Haryana DGP O.P. Singh has sparked widespread criticism after he remarked that “all those who drive Thar and Bullet vehicles are troublemakers.” While explaining police checking procedures to the media, the DGP said that although not all vehicles can be stopped for security checks, Thar jeeps and Bullet bikes should never be let go, as “all troublemakers use such vehicles.” He added that one’s choice of vehicle reflects their mindset, claiming that Thar drivers often perform stunts on the road.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."