ഏറ്റവും വിലയേറിയ ഫുട്‌ബോള്‍ കളിക്കാരന്‍ ഉംറയുടെ നിര്‍വൃതിയില്‍
മക്ക: ലോകത്തെ ഏറ്റവും വിലയേറിയ കളിക്കാരനെന്ന വിശേഷണം ലഭിച്ച മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഫുട്ബാള്‍ ക്ലബിന്റെ മിന്നുംതാരം പോള്‍ പോഗ്‌ബെ മക്കയില്‍. വിശുദ്ധ ഉംറ നിര്‍വ്വഹിക്കാനായാണ് അദ്ദേഹം മക്കയിലെത്തിയത്.
'ജീവിതത്തില്‍ താന്‍ കണ്ടതില്‍ ഏറ്റവും സുന്ദരമായ കാഴ്ചയായിരുന്നു കഅബയെന്ന്' ഉംറ നിര്‍വഹിച്ച ശേഷം പോഗ്‌ബെ അഭിപ്രായപ്പെട്ടു. ഫ്രഞ്ച് ദേശീയ ടീമിലെ പ്രമുഖനായ പോഗ്ബയാണ് കഴിഞ്ഞ സീസണില്‍ ഏറ്റവും ഉയര്‍ന്ന ട്രാന്‍സ്ഫര്‍ തുക നേടിയ കളിക്കാരന്‍. 114 ദശലക്ഷം ഡോളര്‍ യുവന്റസിന് നല്‍കിയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പോഗ്ബയെ സ്വന്തമാക്കിയത്.
വിശുദ്ധ കഅബയുടെ പശ്ചാത്തലത്തിലുള്ള വീഡിയൊ പോഗ്ബ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത് ചുരുങ്ങിയത് സമയത്തിനുള്ളില്‍ 37 ലക്ഷത്തിലേറെ പേരാണ് കണ്ടത്. റമദാനിന്റെ പുണ്യമാസ്വദിക്കുന്നവരെ പോഗ്ബ അഭിവാദ്യമര്‍പ്പിക്കുകയും ചെയ്തു. ഇരുപത്തിനാലുകാരന്‍ രണ്ടാം തവണയാണ് വിശുദ്ധ ഹറമിലെത്തുന്നത്.
നേരത്തെ ഹജ്ജ് നിര്‍വഹിച്ചിരുന്നു. ഗ്വിനിയക്കാരായ ദമ്പതികളുടെ മകനായി ഫ്രാന്‍സില്‍ ജനിച്ച പോഗ്ബയും ഫുട്‌ബോള്‍ കളിക്കാര്‍ തന്നെയായ രണ്ടു സഹോദരന്മാരും മാതാവ് യോ മോരിബയില്‍നിന്നാണ് ഇസ്‌ലാമിക വിശ്വാസത്തിലെത്തിയത്. മതവിശ്വാസം മുറുകെ പിടിക്കുന്ന മോരിബയാണ് തന്റെ പ്രചോദന കേന്ദ്രമെന്ന് പലതവണ പോഗ്ബ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."