HOME
DETAILS
MAL
ബലിപെരുന്നാള്‍; ബഹ്റൈനില്‍ 105 തടവുകാരെ മോചിപ്പിക്കാന്‍ രാജാവിന്റെ ഉത്തരവ്
backup
August 10 2019 | 14:08 PM
മനാമ: ബലിപെരുന്നാള്‍ പ്രമാണിച്ച് ബഹ്റൈനിലെ 105 തടവുകാരെ മാപ്പ് നല്കി വിട്ടയക്കും. ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ ഉത്തരവിനെ തുടര്‍ന്നാണിത്.
ബഹ്റൈന്‍ വാര്‍ത്ത ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. ജയില്‍ നിയമങ്ങള്‍ അനുസരിച്ച് കഴിയുന്ന തടവുകാരാണ് പ്രധാനമായും മോചിപ്പിക്കപ്പെടുന്നവരുടെ പട്ടികയിലുള്ളത്.
ബലിപെരുന്നാള്‍ പരിഗണിച്ച് രാജാവ് നല്കുന്ന ഈ കാരുണ്യം, മോചിപ്പിക്കപ്പെടുന്നവര്‍ക്ക് സമൂഹത്തിന്റെ ഭാഗമാകാനും രാജ്യത്തിന്റെ മുന്നേറ്റത്തില്‍ പങ്കാളികളാകാനും ഉള്ള അവസരമാണെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ബഹ്റൈനില്‍ പെരുന്നാള്‍ ദിനത്തോടനുബന്ധിച്ച് നേരത്തെയും നിരവധി പേര്‍ക്ക് ശിക്ഷയില്‍ ഇളവു നല്കി ജയില്‍മോചിതരാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."