HOME
DETAILS

സഊദിയിലെ അസീർ പ്രവിശ്യയിൽ 3000 വർഷം പഴക്കമുള്ള ശേഷിപ്പുകൾ; കൂടുതൽ കൂടുതൽ ഖനനം നടത്താൻ ഉത്തരവ് 

  
backup
October 15, 2018 | 4:45 PM

46546465456321312
#അബ്‌ദുസ്സലാം കൂടരഞ്ഞി 
 
റിയാദ്: സഊദിയിലെ അസീറിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ശേഷിപ്പുകൾ കണ്ടെത്തി. അസീർ പ്രവിശ്യയിലെ ജറാശിലാണ് നൂറ്റാണ്ടുകൾ പുറകിലേക്ക് വെളിച്ചം വീശുന്ന പുരാവസ്‌തുക്കൾ കണ്ടെത്തിയത്. ഇതേ തുടർന്ന് പുരാവസ്‌തുക്കൾക്കായുള്ള ഉൽഖനനം തുടരാനും വിശാലമാക്കാനും സഊദി കമ്മീഷൻ ഫോർ ടൂറിസം ആന്റ് നാഷണൽ ഹെറിറ്റേജ് ഉത്തരവിട്ടു. 35 ദിവസത്തോളം നീളുന്ന ഉൽഖനനത്തിൽ കൂടുതൽ ചരിത്ര ശേഷിപ്പുകൾ പുറം ലോകത്ത് എത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ് പുരാവസ്‌തു അന്വേഷണ സംഘം. കൂടുതൽ പുരാവസ്തു ഖനനം നടത്താനും കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാനനും സഊദി കമ്മീഷൻ ഫോർ ടൂറിസം ആൻഡ് നാഷണൽ ഹെറിറ്റേജ് പ്രസിഡന്റ് അമീർ സുൽത്താൻ ബിൻ സൽമാൻ ആണ് ഉത്തരവിട്ടത്.  
 
കിംഗ് ഖാലിദ് സർവ്വകലാശാലയിലെ ശാസ്‌ത്ര, ചരിത്ര, ഗവേഷണ വിദ്യാർത്ഥികളും സംഘത്തോടൊപ്പം പങ്കുചേരും. അറേബ്യൻ ഉപദ്വീപിന്റെ ചരിത്രത്തിലെ പ്രാധാന്യമുള്ള ചരിത്ര പ്രദേശങ്ങളിലൊന്നാണിത്. കിംഗ് ഖാലിദ് സർവ്വകലാശാല വിദ്യാർത്ഥികളുടെ പങ്കാളിത്തോടെ നേരത്തെ നടന്ന ഖനനത്തിലാണ് ബി സി 1000 ലെതെന്നു കരുതുന്ന അവശിഷ്‌ടങ്ങൾ കണ്ടെത്തിയത്. ഒട്ടേറെ നാഗരികതകളും ജനതകളും വസിച്ച ഭൂപ്രദേശമാണ് ഇവിടമെന്നാണ് വിദഗ്‌ധാഭിപ്രായം. വരും ദിവസങ്ങളിൽ ഇതു സംബന്ധിച്ച ചരിത്ര മൂല്യമുള്ള വിവരങ്ങൾ അധികൃതർ പുറത്തുവിടുമെന്നാണ് പ്രതീക്ഷ. ഇതിനായാണ് മുപ്പത്തഞ്ചു ദിവസങ്ങൾ കൂടി ഇവിടങ്ങളിൽ ഖനനം നടത്താൻ പ്രത്യേക നിർദേശം നൽകിയത്. 
 
രാജ്യത്തെ ഏറ്റവും വലിയ വിനോദ സഞ്ചാര കേന്ദ്രമായ അബഹക്ക് സമീപമാണ് ജറാഷ് പ്രദേശം. നൂറ്റാണ്ടുകളുടെ ചരിത്രത്താളുകളിലേക്ക്‌ വെളിച്ചം വീശുന്ന ചരിത്ര ശേഷിപ്പുകൾ കണ്ടെത്തിയതോടെ ഒരു ഭാഗം സന്ദർശകർക്ക് തുറന്നു കൊടുക്കുകയും മറ്റു ഭാഗങ്ങളിൽ ഗവേഷണം തുടരുകയുമായിരുന്നു. കൂടുതൽ തെളിവുകൾ കണ്ടെത്തുന്നതോടെ ചരിത്ര ഗവേഷകർക്ക് പുതിയൊരു പ്രദേശം കൂടി ലഭ്യമാകും. 

 
 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി കണക്ഷൻ നിരക്ക് കിലോവാട്ട് അടിസ്ഥാനത്തിലേക്ക്: ഉയർന്ന തുക ശുപാർശ ചെയ്ത് കെഎസ്ഇബി

Kerala
  •  5 minutes ago
No Image

ബഹ്‌റൈൻ: ഇനി ക്യാമ്പിംഗ് സീസണ്‍ കാലം; രജിസ്‌ട്രേഷന്‍ 20 മുതൽ

bahrain
  •  5 minutes ago
No Image

വെടിനിർത്തൽ കരാറിന് വില കൽപ്പിക്കാതെ ഇസ്‌റാഈല്‍; ആക്രമണവും ഉപരോധവും തുടരുന്നു, മുന്നറിയിപ്പുമായി യുഎൻ; അന്താരാഷ്ട്ര സേന ഉടനെന്ന് ട്രംപ്

International
  •  14 minutes ago
No Image

ഒരു കാലത്ത് പട്ടികയിൽ പോലും ഇല്ല; ഇന്ന് ലോകത്ത് നാലാം സ്ഥാനത്തേക്ക്: ജീവിത നിലവാര സൂചികയിൽ ഒമാന്റെ 11 വർഷത്തെ കുതിപ്പ്

oman
  •  36 minutes ago
No Image

തെരുവുനായകളുടെ വിളയാട്ടം പൊതുസുരക്ഷ തകർക്കുന്ന; തെരുവിൽ നായ വേണ്ട, സുപ്രധാന ഉത്തരവുമായി സുപ്രിംകോടതി

National
  •  an hour ago
No Image

കേസ് വിവരങ്ങൾ വിരൽത്തുമ്പിൽ: കോടതി നടപടികൾ ഇനി വാട്സ്ആപ്പിൽ

Kerala
  •  7 hours ago
No Image

നികുതിവെട്ടിപ്പ്: 25 അന്യസംസ്ഥാന ടൂറിസ്റ്റ് ബസുകൾ പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ് 

Kerala
  •  8 hours ago
No Image

ദുർമന്ത്രവാദം: യുവതിയെ മദ്യം നൽകി പീഡിപ്പിച്ചു, വായിൽ ഭസ്മം കുത്തിനിറച്ചു; ഭർത്താവും പിതാവുമടക്കം മൂന്ന് പേർ അറസ്റ്റിൽ

Kerala
  •  8 hours ago
No Image

ഫ്രീലാൻസ് വിസ അനുവദിക്കുന്നത് നിർത്തിവെച്ചിട്ടില്ല; ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കുക: GDRFA

uae
  •  9 hours ago
No Image

കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം: മുഖ്യപ്രതി മുംബൈയിൽ പിടിയിൽ

Kerala
  •  9 hours ago