HOME
DETAILS

ലാഭമില്ലാത്ത സംസാരത്തിനു നില്‍ക്കരുത്

  
backup
August 31 2019 | 22:08 PM

dont-engage-in-worthless-talk

 

ലക്‌നോവിലെ ദാറുല്‍ ഉലൂമില്‍ അധ്യാപകനായി ജോലി ചെയ്യുന്ന കാലം. വ്യാഴാഴ്ച ദിവസം വൈകുന്നേരമായാല്‍ അലീമിയാന്‍ വിദ്യാര്‍ഥികളെയും കൂട്ടി സമീപ പ്രദേശങ്ങളിലേക്കു നീങ്ങും. പ്രബോധനപ്രവര്‍ത്തനങ്ങളാണു പ്രധാനലക്ഷ്യം. കെട്ടുംമാറാപ്പുമേന്തി കാല്‍നടയായിട്ടായിരിക്കും യാത്ര. പ്രബോധനത്തിനുള്ള യാത്രയാകുമ്പോള്‍ അനാവശ്യങ്ങളൊന്നും പാടില്ല. പ്രബോധകന്‍ പ്രബോധിതര്‍ക്ക് മാതൃകയാകണമല്ലോ. എന്നാല്‍, വിദ്യാര്‍ഥികള്‍ക്ക് അക്കാര്യം നൂറുശതമാനം പാലിക്കാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. അവരില്‍ അനാവശ്യ സംസാരങ്ങളും കര്‍മങ്ങളും കണ്ടേക്കും. അതൊന്നും തീരെ പാടില്ലെന്ന കര്‍ശന നിയമം നടപ്പാക്കുന്നതാകട്ടെ യാത്ര അവര്‍ക്കൊരു മുഷിപ്പായി അനുഭവപ്പെടാനും കാരണമായേക്കും. അപ്പോള്‍ പരിഹാരമായി എന്തു ചെയ്യുമെന്ന് ആലോചിച്ചപ്പോള്‍ അലീമിയാ്‌ന് ഒരു ബുദ്ധി തോന്നി. യാത്രയില്‍ അറബി ഭാഷയല്ലാതെ മറ്റൊന്നും സംസാരിക്കാതിരിക്കുക. അങ്ങനെയാകുമ്പോള്‍ ഭാഷാപഠനം നടക്കും. താരതമ്യേന സംസാരവും കുറയും. സംസാരിക്കുന്നതാകട്ടെ, ചിന്തിച്ചു മാത്രമാകാനുള്ള ശ്രദ്ധയുമുണ്ടാകും.


അനാവശ്യം എന്നതിലെ 'ന' എന്ന അക്ഷരത്തോട് 'നോ' പറഞ്ഞാല്‍ 'അനാവശ്യം' 'ആവശ്യ'മായി മാറി. 'അനര്‍ഥകര'മായ കാര്യങ്ങള്‍ ചെയ്യുകയാണെങ്കില്‍ ചെയ്‌തോളൂ. പക്ഷെ, അതില്‍നിന്ന് 'ന' എന്ന അക്ഷരത്തെ കളഞ്ഞുവേണം ചെയ്യാന്‍. അപ്പോള്‍ അത് അനര്‍ഥകരമല്ല, അര്‍ഥകരമായിട്ടുണ്ടാകും.


തനിക്ക് നഷ്ടമുണ്ടാക്കുന്ന ഒരു പദ്ധതി ആരു പറഞ്ഞാലും ബിസിനസുകാരന്‍ അതു സ്വീകരിക്കില്ല. അതില്‍നിന്ന് എങ്ങനെയെങ്കിലും ഒഴിഞ്ഞുമാറി ലാഭകരമായതുമാത്രം സ്വീകരിക്കും. ബുദ്ധിയുള്ളവന്‍ തനിക്കു ലാഭകരമല്ലാത്ത ഒരു സംസാരത്തിനും കര്‍മത്തിനും നില്‍ക്കില്ല. അവന്റെ താമശ പോലും ലാഭത്തിനുവേണ്ടിയുള്ളതായിരിക്കും. ചിലരെ കുറിച്ച് 'ഒന്നും കാണാതെ അദ്ദേഹം അതിനു നില്‍ക്കില്ലെ'ന്നു പറയുന്നതു കേള്‍ക്കാറില്ലേ. ബുദ്ധിമാന്‍ ഒന്നും കാണാതെ സംസാരിക്കില്ല. ഒന്നും കാണാതെ ചിരിക്കുകയോ തമാശ പറയുകയോ പോലും ചെയ്യില്ല. ലാഭകരമല്ലാത്ത ഒരു പദ്ധതിക്കും അവനെ കിട്ടില്ല. പ്രവാചകന്മാരും പുണ്യാത്മാക്കളും ലാഭത്തിനുമാത്രം ജീവിച്ചവരാണ്. അവര്‍ ത്യാഗം ചെയ്തതും ബുദ്ധിമുട്ടുകള്‍ സഹിച്ചതും ലാഭത്തിനുവേണ്ടി മാത്രം; ആത്മീയമായ ലാഭത്തിനുവേണ്ടി.


സുഹൃത്ത് അവന്റെ വിവാഹത്തിനു ക്ഷണിച്ചെന്നു കരുതുക. ക്ഷണം സ്വീകരിച്ച് അവന്റെ വീട്ടിലെത്തിയപ്പോള്‍ അവിടെയുള്ളവതെല്ലാം അപരിചിത മുഖങ്ങള്‍. ഭക്ഷണത്തിനുള്ള സമയം ആയിട്ടുമില്ല. ആരോടും സംസാരിക്കാതെ കസേരയില്‍ ഒറ്റയ്ക്കിരിക്കുക എന്നതു ബോറഡി തന്നെ. ഇവിടെ ചിലര്‍ കാണിക്കുന്ന ബോറഡിനിവാരണയജ്ഞങ്ങളുണ്ട്. എങ്ങനെയെങ്കിലും സമയം ഒപ്പിക്കണമല്ലോ.. അതിനു താന്‍ എന്തൊക്കെയോ ആണെന്നു തോന്നിപ്പിക്കുമാറ് മൊബൈല്‍ കൈയ്യിലെടുത്ത് എന്തെങ്കിലുമൊക്കെ തോണ്ടിക്കൊണ്ടിരിക്കും. അല്ലെങ്കില്‍ ആര്‍ക്കെന്നില്ലാതെ വിളിക്കും. സമയം എങ്ങനെ വിനിയോഗിക്കണമെന്നറിയാത്തതിന്റെ ഏറ്റവും പ്രധാന പ്രശ്‌നമാണിത്.


സമയവിനിയോഗം അറിയില്ലെങ്കില്‍ ചിലപ്പോള്‍ സമയം നമുക്ക് ഒരു ഭാരമായി തോന്നും. വേഗം കഴിഞ്ഞുകടക്കണേ എന്നായിരിക്കും മനസ് പറയുക.. നേരെ മറിച്ച്, വിനിയോഗം അറിയുമെങ്കില്‍ ഏതും നമുക്ക് അത്യാവശ്യ സമയങ്ങളായിരിക്കും.


ഹോസ്പിറ്റലില്‍ ഒ.പി ടിക്കറ്റിനു വേണ്ടി വരി നില്‍ക്കുകയാണ്. മണിക്കൂറുകളോളം നില്‍ക്കേണ്ട വരിയാണ്. എങ്കില്‍ അവിടെ സംവിധാനങ്ങളെ പഴിച്ചു സമയം കളയുന്നതിനു പകരം മൊബൈല്‍ വായന നടത്താം. അത്യാവശ്യമായ പ്രസംഗങ്ങളും ക്ലാസുകളും കേള്‍ക്കാം. അല്ലെങ്കില്‍ കൂടെയുള്ളവരുടെ വിശേഷങ്ങള്‍ ചോദിക്കാം.


കാത്തിരിക്കണം. പക്ഷെ, കാത്തുമാത്രം ഇരിക്കരുത്. കാത്തിരിപ്പിനിടയിലും നമുക്കു പലതും ചെയ്യാന്‍ പറ്റും. നീണ്ട ബ്ലോക്കില്‍ കുടുങ്ങിയെന്നു കരുതുക. അല്ലെങ്കില്‍ ട്രെയിന്‍ പതിവിലും വൈകിയാണെത്തുക. എങ്കില്‍ അത്തരം സന്ദര്‍ഭങ്ങളില്‍ ചെയ്യാവുന്ന ജോലികള്‍ കൂടി നമുക്ക് ജീവിതത്തില്‍ അറൈഞ്ച് ചെയ്യാവുന്നതാണ്. ജയിലില്‍ കിടന്ന് മഹാ ഗ്രന്ഥങ്ങളെഴുതിയ പ്രതിഭാശാലികള്‍ അനേകമുണ്ട്. അവര്‍ എവിടെയും ജീവിതം ജീവിക്കുകയായിരുന്നു. ജയിലിലാണെന്നു കരുതി ജീവിക്കാനായി മോചനസമയം കാത്തിരിക്കേണ്ടതില്ല. അവിടെയും ജീവിക്കാം.


ചിരികളും തമാശകളും നേട്ടമുണ്ടാക്കുന്നതായിരിക്കണം. കോട്ടം തരുന്നവയാണെങ്കില്‍ അവിടെ നാം ജീവിതത്തില്‍നിന്ന് പിറകോട്ടു സഞ്ചരിക്കുകയാണ്. നോട്ടവും കോട്ടവും തരാത്തതാണെങ്കില്‍ ജീവിതം മുന്നോട്ടും പിന്നോട്ടുമില്ലാതെ നിന്നിടത്തുതന്നെ നിന്ന് തുരുമ്പെടുക്കുകയാണ്. നേട്ടമുണ്ടാക്കുന്നുണ്ടെങ്കില്‍ മാത്രമേ ജീവിതം മുന്നോട്ടു പോകുന്നുള്ളൂ. അതിന് എപ്പോഴും സീരിയസാവണമെന്നില്ല. തമാശ പറഞ്ഞും ചിരിച്ചും മുന്നോട്ടുപോകാം. അതിനു ചിരിതമാശകള്‍ ആരോഗ്യകരമാവണമെന്നു മാത്രം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




ADVERTISEMENT
No Image

നസ്റല്ലയ്ക്ക് ശേഷം പിൻ​ഗാമിയായി പരി​ഗണിക്കപ്പെട്ട ഹാഷിം സെയ്ഫുദ്ദീൻ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  6 hours ago
No Image

കറന്റ് അഫയേഴ്സ്-23-10-2024

PSC/UPSC
  •  6 hours ago
No Image

നവീൻബാബുവിനെതിരായ പരാതി തയ്യാറാക്കിയത് തിരുവനന്തപുരത്തെ സിപിഎം കേന്ദ്രങ്ങളിൽ?പിന്നിൽ ഉന്നതതല ഗൂഢാലോചന, വ്യാജപരാതി മരണശേഷം

Kerala
  •  6 hours ago
No Image

ആലത്തൂരിൽ പെട്രോൾ കുപ്പിക്ക് കൊളുത്തി വീട്ടിലേക്കെറിഞ്ഞു; യുവാവ് കസ്റ്റഡിയിൽ

Kerala
  •  7 hours ago
No Image

തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും വൻ റെയ്ഡ്; കണക്കിൽ പെടാത്ത സ്വർണം പിടിച്ചെടുത്തു

Kerala
  •  8 hours ago
No Image

താമസക്കാരോട് ബയോമെട്രിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അഭ്യര്‍ഥിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  8 hours ago
No Image

വിഴിഞ്ഞം തീരക്കടലിൽ കടലിൽ ചുഴലിക്കാറ്റിനോട് സമാനമായ ഒരു പ്രതിഭാസം; ​ദൃശ്യമായത് അരമണിക്കൂർ നേരം

Kerala
  •  8 hours ago
No Image

60 വയസ്സ് കഴിഞ്ഞ സഊദികള്‍ക്കും പ്രവാസികള്‍ക്കും റിയാദ് സീസണ്‍ ഫെസ്റ്റില്‍ സൗജന്യ പ്രവേശനം

Saudi-arabia
  •  8 hours ago
No Image

തെരഞ്ഞെടുപ്പിനൊരുങ്ങി മഹാവികാസ് അഘാഡി സഖ്യം; സീറ്റ് വിഭജനം പൂര്‍ത്തിയായി 

National
  •  8 hours ago
No Image

ലീഗ് എസ്‌ഡിപിഐയെ പോലെയെന്ന് എംവി ഗോവിന്ദൻ; പാലക്കാട് സരിൻ ഒന്നാമതെത്തും

Kerala
  •  8 hours ago