HOME
DETAILS

ഉള്ളി ഇനി പൊട്ടിക്കരയിപ്പിക്കും...

  
backup
September 20 2019 | 19:09 PM

onion-rate5654456165454

#ഇ.പി മുഹമ്മദ്

-വെളുത്തുള്ളി വിലയിലും വര്‍ധന

കോഴിക്കോട്: ഉള്ളി അരിഞ്ഞാല്‍ കരയുമെങ്കില്‍ വിലകേട്ടാല്‍ ഇനിപൊട്ടിക്കരയേണ്ടിവരും. കാരണം 10 ദിവസത്തിനിടെ 20 രൂപയാണ് കൂടിയത്. സംസ്ഥാനത്ത് സവാള (വലിയ ഉള്ളി) വില കുതിച്ചുയരുകയാണ്. രണ്ടുദിവസത്തിനിടെ ആറ് രൂപയുടെ വര്‍ധനവുണ്ടായി. 47.50 രൂപയ്ക്കാണ് ഇന്നലെ മൊത്തവിപണിയില്‍ വ്യാപാരം നടന്നത്. ചില്ലറ വിപണിയില്‍ 54 രൂപയാണ് വില. വരും ദിവസങ്ങളില്‍ വില ഇനിയും കൂടുമെന്ന് വ്യാപാരികള്‍ പറയുന്നു. മഹാരാഷ്ട്രയില്‍ പ്രളയത്തില്‍ വന്‍തോതില്‍ കൃഷി നശിച്ചതാണ് ഇപ്പോഴത്തെ വിലവര്‍ധനവിന് കാരണം. കേരളത്തിലേക്ക് സവാളയെത്തുന്ന പൂനെ, നാസിക് എന്നിവിടങ്ങളിലെ മൊത്ത കമ്പോളത്തില്‍ കിലോയ്ക്ക് 40 രൂപയാണ് ഇപ്പോഴത്തെ വില. ഇത് ചില്ലറ വ്യാപാരികളുടെ കൈയിലെത്തുമ്പോള്‍ 15 രൂപയെങ്കിലും വര്‍ധിക്കും. കൃഷി നാശത്തെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ ആവശ്യത്തിന് ചരക്ക് കിട്ടാതായത് കരിഞ്ചന്തക്കാരും മുതലെടുക്കുന്നുണ്ട്.
ഓണക്കാലത്ത് 28 മുതല്‍ 34 രൂപവരെയാണ് ഉള്ളിക്കുണ്ടായിരുന്നത്. ഇതാണ് 47.50 മുതല്‍ 54 രൂപ വരെയായി വര്‍ധിച്ചിരിക്കുന്നത്. കോഴിക്കോട്ടെ മൊത്ത വ്യാപാര കേന്ദ്രമായ പാളയത്ത് ഇന്നലെ 47.50നും 48നുമാണ് വ്യാപാരം നടന്നത്. റോസ് ഉള്ളി എന്നറിയപ്പെടുന്ന പുതിയ ഉള്ളി വിപണിയില്‍ എത്തിയാലേ വില കുറയുകയുള്ളൂവെന്ന് വ്യാപാരികള്‍ പറഞ്ഞു. അതേസമയം, പൂജ, ദീപാവലി അവധിയാവുന്നതോടെ ഉത്തരേന്ത്യയില്‍ വില കുതിച്ചുകയറാനാണ് സാധ്യതയെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. വെളുത്തുള്ളിക്കും വന്‍ വര്‍ധനവാണ്. കിലോയ്ക്ക് 60-70 രൂപയുണ്ടായിരുന്ന വെളുത്തുള്ളിയുടെ വില മൊത്ത വിപണിയില്‍ 150 രൂപയായി. ചെറുകിട കച്ചവടക്കാര്‍ 180- 200 രൂപയ്ക്കാണ് ഇന്നലെ വെളുത്തുള്ളി വിറ്റത്.
വില ഉയര്‍ന്നതോടെ ഹോട്ടലുകളിലെ വിഭവങ്ങളില്‍ നിന്ന് ഉള്ളി അപ്രത്യക്ഷമായി തുടങ്ങി. ഉള്ളി വില നിയന്ത്രിക്കുന്നതിനായി കയറ്റുമതിക്ക് കുറഞ്ഞ വില പരിധി ഏര്‍പ്പെടുത്തി കഴിഞ്ഞ ആഴ്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം എടുത്തിരുന്നു. എന്നാല്‍ ഇത് വിപണിയില്‍ പ്രതിഫലിച്ചില്ലെന്നാണ് വിലയിലുള്ള ക്രമാതീതമായ വര്‍ധനവ് സൂചിപ്പിക്കുന്നത്. ടണ്ണിന് 850 ഡോളര്‍ പരിധിയാണ് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്.
2010ല്‍ രാജ്യത്ത് ഉള്ളിവില 100 രൂപ വരെ എത്തിയിരുന്നു. ഇത് ഏറെനാള്‍ നീണ്ടുനിന്നത് ജനജീവിതത്തെ ബാധിച്ചിരുന്നു. 2017ല്‍ 65 രൂപ വരെ വര്‍ധനവുണ്ടായി. എന്നാല്‍ ഇത് ഒരാഴ്ചക്കിടെ സാധാരണ നിലയിലായി. കഴിഞ്ഞ നവംബറില്‍ മഹാരാഷ്ട്രയില്‍ ഒരു കിലോ ഉള്ളിക്ക് ഒരു രൂപയായി വിലയിടിഞ്ഞത് വന്‍ കര്‍ഷക പ്രക്ഷോഭത്തിന് കാരണമായിരുന്നു. നാസിക്കിലെ കര്‍ഷകന്‍ ഏഴര ക്വിന്റല്‍ ഉള്ളി വിറ്റുകിട്ടിയ 1064 രൂപ പ്രധാനമന്ത്രിക്ക് അയച്ചുകൊടുത്തത് ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏഷ്യാ കപ്പ്: ഹെസ്സ സ്ട്രീറ്റിൽ ഗതാഗതക്കുരുക്കുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി ആർടിഎ

uae
  •  8 days ago
No Image

ചന്ദ്ര​ഗഹണത്തിന് ശേഷമിതാ സൂര്യ​ഗ്രഹണം; കാണാം സെപ്തംബർ 21ന്

uae
  •  8 days ago
No Image

നേപ്പാളിൽ കുടുങ്ങിയ മലയാളി വിനോദസഞ്ചാരികൾ: സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി; കേന്ദ്രത്തിന് കത്ത്

National
  •  8 days ago
No Image

തിരുവനന്തപുരം കഠിനംകുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

Kerala
  •  8 days ago
No Image

ജഗദീപ് ധന്‍കറിനെ ഇംപീച്ച് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിച്ചിരുന്നു; വെളിപ്പെടുത്തി ആര്‍എസ്എസ് സൈദ്ധാന്തികന്‍

National
  •  8 days ago
No Image

പാരിസിൽ പ്രതിഷേധം പടരുന്നു: 'എല്ലാം തടയുക' പ്രസ്ഥാനത്തിന്റെ ഭാഗമായി ഫ്രാൻസിൽ ആയിരങ്ങൾ തെരുവിൽ

International
  •  8 days ago
No Image

ചരിത്രത്തിലാദ്യമായി കുവൈത്ത് കാസേഷൻ കോടതിയിൽ വനിതാ ജഡ്ജിമാരെ നിയമിച്ചു

Kuwait
  •  8 days ago
No Image

സ്വന്തമായി ഡെലിവറി സംവിധാനമുള്ള റെസ്റ്റോറന്റുകൾക്ക് ആശ്വാസം: ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകൾക്ക് ജിഎസ്ടി വർധിപ്പിച്ചു

Business
  •  8 days ago
No Image

മട്ടൻ കിട്ടുന്നില്ല; ​വിവാഹങ്ങൾ മാറ്റിവെച്ച് ഇന്ത്യയിലെ ഈ ​ഗ്രാമം

Kerala
  •  8 days ago
No Image

ഷെയ്ഖ് സായിദ് റോഡിൽ അപകടം: മോട്ടോർ സൈക്കിൾ യാത്രികൻ മരിച്ചു; ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി പൊലിസ്

uae
  •  8 days ago