
ഹൈടെക്ക് വിദ്യാഭ്യാസ ശിലാസ്ഥാപനം 16ന്
അന്തിക്കാട്: ആധുനിക കേരളത്തിന്റെ വിദ്യാഭ്യാസ മുഖഛായ രൂപപെടുത്തിയ ആദ്യ വിദ്യാഭ്യാസ മന്ത്രി പ്രൊഫ: ജോസഫ് മുണ്ടശ്ശേരിയുടെ നാമധേയത്തിലുള്ള കണ്ടശാങ്കടവിലെ ഗവ: ഹയര്‍ സെക്കന്‍ഡറി വിദ്യാലയം ഹൈടെക്ക് സമുച്ചയം ആക്കി മാറ്റുന്നതിന്റെ ശിലാസ്ഥാപനം 16ന് ഉച്ചതിരിഞ്ഞ് 5 ന് വിപുലമായ പരിപാടികളോടെ നടത്തുമെന്ന് പുനരുദ്ധാരണ സമിതി ചെയര്‍മാനും പി.ടി.എ പ്രസിഡന്റുമായ വി എന്‍ സുര്‍ജിത്ത് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. 1906 ല്‍ വടക്കേത്തല പൂവ്വത്തിങ്കല്‍ ദേവസ്സി, വടക്കേതല തോട്ടുങ്ങല്‍ ചാക്കു, കുഞ്ഞിപാലു എന്നിവരുടെ ശ്രമഫലമായി ജില്ലയുടെ പടിഞ്ഞാറന്‍ പ്രദേശത്തേ വിദ്യാഭ്യാസ പരിപോഷണത്തിനായി പ്രൈമറി വിദ്യാലയം സ്ഥാപിക്കുകയായിരുന്നു. 1997ല്‍ ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്ന സംവിധാനത്തിലേക്ക് ഉയര്‍ത്തി.2005 ഏപ്രില്‍ 21ന് ഈ വിദ്യാലയത്തേ ആദ്യ വിദ്യാഭ്യാസ മന്ത്രിയുടെ ആദ്യാക്ഷരം കുറിച്ച സ്‌ക്കൂള്‍ എന്ന നിലയില്‍ പ്രൊഫ: ജോസഫ് മുണ്ടശ്ശേരി സ്മാരക ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്ന് നാമകരണം ചെയ്യപ്പെട്ടു.111 വര്‍ഷത്തിലേറെ പഴക്കംചെന്ന ഈ വിദ്യാലയകെട്ടിടം ശിഥിലീകരണത്തിന്റെ വഴിയിലാണ്. മതവുമല്ല തൃശൂര്‍ കാഞ്ഞാണി വാടാനപ്പള്ളി സംസ്ഥാന പാതയോരത്തായതിനാല്‍ വികസനത്തിനായി ഏത് നിമിഴവും കെട്ടിടത്തിന്റെ പല ഭാഗങ്ങളും പൊളിച്ച് നീക്കപ്പെടുകയും ചെയ്യും. ആയിരത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഈ സ്ഥാപനം പുനരുദ്ധരിക്കാനും ഹൈടെക്ക് ആക്കി ഉയര്‍ത്തുന്നതിനും വേണ്ടി 2012 ല്‍ പുനരുദ്ധാരണ കമ്മറ്റിക്ക് രൂപം നല്‍കി.നഷ്ടപെടുന്ന സ്ഥലത്തിന് പകരമായി 37.5 സെന്റ് ഭൂമി 40 ലക്ഷം രൂപക്ക് വാങ്ങി സര്‍ക്കാരിന് രജിസ്ട്രര്‍ ചെയത് നല്‍കി. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി മികവിന്റെ കേന്ദ്രമായി മാറ്റുന്നതിന്
24 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന മാസ്റ്റര്‍ പ്ലാനാണ് സര്‍ക്കാരിന്
പുനരുദ്ധാരണ കമ്മറ്റി സമര്‍പ്പിച്ചിരിക്കുന്നത്. അടുത്ത 100 വര്‍ഷത്തേ ന്യുതന സാധ്യതകള്‍ മുന്നില്‍ കണ്ടുള്ള വികസന രേഖക്കാണ് രൂപം നല്‍കിയിരിക്കുന്നത്. അധുനീക സൗകര്യങ്ങളുള്ള കെട്ടിട സമുച്ചയങ്ങള്‍, മികച്ച ലൈബ്രിറി, ഓഡറേറാറിയം, രാജ്യാന്തര നിലവാരത്തിലുള്ള സ്‌പോര്‍ട്ടസ്‌കോബ്ലകസ്, കടാതെ 100 വര്‍ഷത്തിലേറെ പഴക്കമുള്ള രണ്ട് കെട്ടിടങ്ങളെ തനിമ നഷ്ടപ്പെടാതെ നവീകരിച്ച് നിലനിര്‍ത്തുക എന്നതും പദ്ധതിയുടെ ഭാഗമാണ്.ഓപ്പണ്‍ ഓഡിറ്റോറിയം, മാലിന്യ സംസ്‌ക്കരണ സംവിധാനങ്ങള്‍, ബയോഗ്യാസ് പ്ലാന്റ്, സോളാര്‍ പൗവര്‍ പാനല്‍, കേന്ദ്രീകൃത അടുക്കള, ലവന്‍സ് ഫുഡ്‌ബോള്‍ കോര്‍ട്ട്, ബാസ്‌ക്കറ്റ് ബോള്‍, വോളിബോള്‍, ഷട്ടില്‍ ബാറ്റ്, തുടങ്ങിയവയുടെ കോര്‍ട്ടുകള്‍ നീന്തല്‍കുളം എന്നിവയും ഉള്‍പ്പെടുന്നു. ഈ രൂപരേഖയുടെ ശില്‍പ്പി യുനെസ്‌കോ പൈതൃക നിര്‍ണ്ണയ സംഘാഗവും രാജ്യാന്തര പ്രശസ്തനുമായ ആര്‍ക്കിടെക്ട് ബെന്നി കുരിയാക്കോസാണ്. മൂന്ന് വര്‍ഷം കൊണ്ട് മൂന്ന് ഘട്ടമായിട്ടായിരിക്കും പദ്ധതി പൂര്‍ത്തിയാക്കുക. പദ്ധതിക്കായി 412 ലക്ഷം സര്‍ക്കാര്‍ ഖജനാവില്‍ വകയിരുത്തിയിട്ടുണ്ട്. മുരളി പെരുനെല്ലി എം.എല്‍.എ യുടെ ആ സ്ഥി വികസന ഫണ്ടില്‍ നിന്ന് ഒരു കോടിയും അനുവദിച്ചിട്ടുണ്ട്. പദ്ധതിയുടെ ശിലാസ്ഥാപനം വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് നിര്‍വ്വഹിക്കും. സി എന്‍ ജയദേവന്‍ എം പി,
മുരളി പെരുനെല്ലി എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. ട്രഷററും വാര്‍ഡ് മെമ്പറുമായ ജോയ്‌മോന്‍ പള്ളികുന്നത്ത്, കണ്‍വീനറും പ്രിന്‍സിപ്പലുമായ എ എസ് ഇസ്മായില്‍ എന്നിവരും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'ഇസ്‌റാഈലുമായുള്ള വ്യാപാരം തങ്ങൾ പൂർണമായും അവസാനിപ്പിച്ചു, അവരുടെ വിമാനങ്ങളെ ഞങ്ങളുടെ വ്യോമാതിർത്തിയിൽ പ്രവേശിക്കാൻ അനുവദിക്കില്ല'; തുർക്കി വിദേശകാര്യ മന്ത്രി
International
• 19 days ago
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഏറ്റവും വലിയ നേട്ടമാണത്: രോഹിത് ശർമ്മ
Cricket
• 19 days ago
ജോട്ടയുടെ പ്രിയപ്പെട്ടവൻ ജോട്ടയുടെ ജേഴ്സി നമ്പർ അണിയും; ആദരം നൽകാനൊരുങ്ങി പോർച്ചുഗൽ
Football
• 19 days ago
ഏഷ്യാ കപ്പ് 2025: ടിക്കറ്റ് വിൽപ്പന ഇന്ന് മുതൽ; ഇന്ത്യ-പാകിസ്ഥാൻ മത്സരം ദുബൈയിൽ
uae
• 19 days ago
പന്തെറിയാൻ എറ്റവും കൂടുതൽ ബുദ്ധിമുട്ടിയത് ആ താരത്തിനെതിരെയാണ്: മാർക്ക് വുഡ്
Cricket
• 19 days ago
കംബോഡിയൻ നേതാവിനെ 'അങ്കിൾ' എന്നുവിളിച്ച ഫോൺ സംഭാഷണം പുറത്തായി; തായ്‌ലൻഡ് പ്രധാനമന്ത്രി പയേതുങ്താൻ ഷിനവത്രയെ പുറത്താക്കി കോടതി
International
• 19 days ago
രാജസ്ഥാൻ സൂപ്പർതാരം ഏഷ്യ കപ്പിൽ; നഷ്ടമായ കിരീടം തിരിച്ചുപിടിക്കാൻ ലങ്കൻ പട വരുന്നു
Cricket
• 19 days ago
ഇനി ഫോർമുല വണ്ണിൽ മാറ്റുരക്കുക പതിനൊന്ന് ടീമുകൾ; അടുത്ത സീസൺ മുതൽ ഫോർമുല വണ്ണിൽ മത്സരിക്കാൻ കാഡിലാക്കും
auto-mobile
• 19 days ago
തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ചികിത്സാ പിഴവ്: ഡോക്ടര്‍ക്കെതിരേ കേസെടുത്തു
Kerala
• 19 days ago
ക്രിപ്‌റ്റോകറൻസി ഉപയോഗിച്ച് മയക്കുമരുന്ന് വാങ്ങി; യുവാവിന് 10 വർഷം തടവ് ശിക്ഷ വിധിച്ച് ദുബൈ കോടതി
uae
• 19 days ago
ഇന്ത്യൻ ടീമിൽ വളരെ ടെക്നിക്കോടെ കളിക്കുന്ന താരം അവനാണ്: പൂജാര
Cricket
• 19 days ago
ബ്രേക്കിനു പകരം ആക്സിലേറ്ററിൽ അമർത്തി: വഴിയാത്രക്കാരിയായ വനിതയ്ക്ക് ദാരുണാന്ത്യം; ഡ്രൈവറോട് രണ്ട് ലക്ഷം ദിർഹം ബ്ലഡ് മണി നൽകാൻ ഉത്തരവിട്ട് കോടതി
uae
• 20 days ago
താമരശേരി ചുരത്തില്‍ വാഹനങ്ങള്‍ നിയന്ത്രണങ്ങളോടെ കടത്തിവിടും, മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് നിരോധനം
Kerala
• 20 days ago
ഇസ്റാഈൽ ആക്രമണത്തിൽ ഹൂതി പ്രധാനമന്ത്രി അഹമ്മദ് അൽ റഹാവി കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്; സ്ഥിരീകരിക്കാതെ ഇസ്റാഈലും ഹൂതികളും
International
• 20 days ago
ശസ്ത്രക്രിയ പിഴവ്: യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം: ഡോക്ടർക്കെതിരെ മൊഴി നൽകി
Kerala
• 20 days ago
വിദേശ മാധ്യമപ്രവര്‍ത്തകരുടേയും വിദ്യാര്‍ഥികളുടേയും വിസാ കാലയളവ് പരിമിതപ്പെടുത്താന്‍ ട്രംപ്
International
• 20 days ago
തോരാമഴ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്, അഞ്ചിടത്ത് യെല്ലോ അലർട്; 40 - 50 കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനും സാധ്യത
Kerala
• 20 days ago
യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്: രാഹുലുമായി ബന്ധപ്പെട്ടവരുടെ വീടുകളില്‍ പരിശോധന
Kerala
• 20 days ago
ഗതാഗതം സുഗമമാവും; പുതിയ അഞ്ച് ബസ് റൂട്ടുകൾ ആരംഭിക്കുമെന്ന് ദുബൈ ആർടിഎ
uae
• 20 days ago
'ഉമ്മയുടെ ഹൃദയവും ആത്മാവുമായവനേ...ഞാന്‍ മരിച്ചെന്നറിഞ്ഞാല്‍ നീ കരയരുത്, എനിക്കായി പ്രാര്‍ഥിക്കുക' ഗസ്സയില്‍ ഇസ്റാഈല്‍ കൊലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തക മറിയം അബു ദഖ മകനായി കുറിച്ച അവസാന വാക്കുകള്‍
International
• 20 days ago
ദിർഹത്തിനെതിരെ റെക്കോർഡ് തകർച്ചയിൽ രൂപ; പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയക്കാൻ ഇതാണ് ബെസ്റ്റ് സമയം
uae
• 20 days ago.png?w=200&q=75)
മെറ്റയുമായി റിലയൻസിന്റെ തന്ത്രപരമായ എഐ പങ്കാളിത്തം; ആദ്യഘട്ടത്തിൽ 855 കോടി രൂപ നിക്ഷേപം
National
• 20 days ago
ശസ്ത്രക്രിയ പിഴവ്: യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം: ഡോക്ടർക്കെതിരെ കേസെടുത്ത് പൊലിസ്
Kerala
• 20 days ago