HOME
DETAILS

കാട്ടിലും നാട്ടിലും രക്ഷയില്ല: മിണ്ടാപ്രാണികള്‍ക്ക് രക്ഷ തേടി വനം വകുപ്പ്

  
backup
November 06, 2018 | 3:31 AM

%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7

കാട്ടാക്കട: കാട്ടിലോ രക്ഷയില്ല, നാട്ടില്‍ ഇറങ്ങിയപ്പോള്‍ അവിടെയും. നാട്ടിലിറങ്ങിയ വന്യജീവികളെ പിടികൂടിയ വനം വകുപ്പ് ത്രിശങ്കു അവസ്ഥയിലും. നെയ്യാര്‍ കാപ്പുകാട് വനത്തില്‍ മൃഗങ്ങളെ തുറന്നുവിട്ട് തിരികെ എത്തിയ വാഹനം നാട്ടുകാര്‍ ഇന്നലെ തടയുകയും പ്രശ്‌നം സംഘര്‍ഷത്തിലേക്ക് എത്തുകയും ചെയ്തു. വന്യമൃഗങ്ങളുടെ ശല്യത്തില്‍ പൊറുതി മുട്ടുന്ന തങ്ങളുടെ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനു പകരം കൂടുതല്‍ മൃഗങ്ങളെ തുറന്നുവിട്ട നടപടിയില്‍ പ്രതിഷേധിച്ചാണ് വാഹനം തടഞ്ഞത്. പ്രതിഷേധത്തെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലിസും കുറ്റിച്ചല്‍ പഞ്ചായത്ത് പ്രസിഡന്റ് ജി. മണികണ്ഠന്‍, ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി. മൃഗങ്ങളെ പിടികൂടി തിരികെ കൊണ്ടു പോകണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്നതോടെ വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ജനപ്രതിനിധികളും തമ്മില്‍ തര്‍ക്കമുണ്ടായി. വാനരന്മാരെ കാട്ടിനുളില്‍ തുറന്നുവിട്ടെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ വാഹനം തടഞ്ഞത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ നാട്ടിലെത്തിയ കുരങ്ങന്മാരേയും മുള്ളന്‍പന്നിയേയും കാട്ടില്‍ വിടാനുള്ള നീക്കത്തില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. അന്നും നെയ്യാര്‍ വനത്തിലും കോട്ടൂര്‍ വനത്തിലും തുറന്നു വിടാനാണ് ശ്രമിച്ചത്. ഇതറിഞ്ഞ നാട്ടുകാര്‍ പ്രതിഷേധവുമായി എത്തി. ജീപ്പില്‍ നിന്നും ഇവയെ പുറത്തിറക്കാന്‍ അനുവദിച്ചില്ല. കാട്ടില്‍ നിരന്തരമായി കുരങ്ങന്മാരെ തുറന്നു വിടുന്നത് പതിവാണെന്നും അത് കാരണം നാട്ടുകാര്‍ക്ക് തീരാശല്യമാണെന്നും നാട്ടുകാര്‍ പറയുന്നു. നാട്ടിലെ വിവിധയിയിടങ്ങളില്‍ നിന്നും മലയിന്‍കീഴ് വിളവൂര്‍ക്കല്‍ ഭാഗത്തു നിന്നുമാണ് കുരങ്ങുന്മാരെ പിടിച്ചത്. നാട്ടുകാര്‍ക്ക് ശല്യമായതിനെ തുടര്‍ന്നാണ് വനം വകുപ്പ് തന്നെ കൂടു വച്ച് അവറ്റകളെ പിടിച്ചത്. അവയെ പിടികൂടുന്നതിന് വനം വകുപ്പിന്റെ റാപ്പിഡ് റസ്‌ക്യു ടീം പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ സാധാരണ കുരങ്ങന്മമാരെയും മറ്റും വനത്തില്‍ തുറന്നു വിടും. അടുത്തിടെ വിളവൂര്‍ക്കലില്‍ 1000 ളം കുരങ്ങന്മാരെയാണ് പിടിച്ചത്. ഇവറ്റകളെ വനത്തില്‍ തുറന്നു വിടുന്നത് സാധാരണ അധികം ആള്‍ താമസമില്ലാത്ത പേപ്പാറയിവും നെയ്യാറിലുമാണ്. എന്നാല്‍ റാപ്പിഡ് റസ്‌ക്യു ടീമിന്റെ മേധാവി പരുത്തിപ്പള്ളി റെയിഞ്ച് ഓഫിസറാണ്. അവരാണ് നാട്ടുമായി ബന്ധപ്പെട്ട സ്ഥലത്ത് തുറന്നു വിടാന്‍ ശ്രമിച്ചതും വിവാദമായതും. ഇപ്പോള്‍ തന്നെ കാട്ടിലുള്ള കുരങ്ങന്മാരെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് നിവാസികള്‍. വീടിനകത്ത് കയറി കുരങ്ങന്മര്‍ കാണിക്കുന്ന വിക്രയികള്‍ക്ക് കണക്കില്ല. അതിനിടെ കാര്‍ഷിക വിഭവങ്ങള്‍ അടക്കം ഇവര്‍ പറിച്ചുകൊണ്ട് പോകുന്നുമുണ്ട്. അതിനാലാണ് കര്‍ഷകര്‍ പ്രതിഷേധം ഉയര്‍ത്തുന്നത്. മനുഷ്യര്‍ ഉണ്ടാക്കിയെടുത്ത വന്‍ പാരിസ്ഥിതിക ദുരന്തത്തിന്റെ ഇരകളായി മാറിയ വാനരന്മാരെ ഒടുവില്‍ മനുഷ്യര്‍ തന്നെ തീര്‍ത്ത കെണിയില്‍ കുടുങ്ങി പിടികൂടുന്നു. ഒടുവില്‍ കാട്ടിലേയ്ക്ക് തന്നെ വിടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഐഡിഎംകെയില്‍ പൊട്ടിത്തെറി; എടപ്പാടി പളനിസ്വാമിക്കെതിരെ പടപ്പുറപ്പാട്; പാര്‍ട്ടി എംഎല്‍എമാര്‍ എസ്പി വേലുമണിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു 

National
  •  2 months ago
No Image

വ്യാജരേഖ ചമച്ച് അവയവദാന തട്ടിപ്പ്; മുഖ്യപ്രതിയുടെ ഭാര്യ അറസ്റ്റില്‍ 

Kerala
  •  2 months ago
No Image

ജോലി വാഗ്ദാനം ചെയ്ത് ബലാത്സംഗം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് പുറമെ മറ്റൊരു യുവതി കൂടി പിടിയില്‍

Kerala
  •  2 months ago
No Image

'മരിച്ചിട്ടും മടങ്ങിയെത്തി' 21 പേരെ പൗരത്വ രേഖകളിൽ ചേർത്തു; കുവൈത്തിൽ മരിച്ചയാളുടെ പേരിൽ വൻ പൗരത്വ തട്ടിപ്പ്

Kuwait
  •  2 months ago
No Image

സ്വർണം നൽകിയില്ലെങ്കിൽ ബന്ധം ഉപേക്ഷിക്കുമെന്ന് ഭീഷണി; യുവതിയിൽ നിന്ന് 6 പവൻ തട്ടിയെടുത്ത യുവാവ് പിടിയിൽ

Kerala
  •  2 months ago
No Image

ഇത്തവണ മണ്‍സൂണ്‍ ജൂണ്‍ ആദ്യവാരം തന്നെ എത്തിയേക്കുമെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  2 months ago
No Image

ദുബൈയിൽ പുതിയ പാലം തുറന്ന് ആർടിഎ; 8 മിനിറ്റിന്റെ യാത്ര ഇനി 2 മിനിറ്റിൽ

uae
  •  2 months ago
No Image

അവർ ചെയ്തത് ആവർത്തിക്കുക അസാധ്യം; മെസ്സിക്കൊപ്പം താൻ ആരാധിക്കുന്ന മിഡ്ഫീൽഡറുടെ പേര് വെളിപ്പെടുത്തി ബാഴ്സതാരം

Football
  •  2 months ago
No Image

അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഒടുവില്‍ തീരുമാനം; വിജയ്‌യുടെ സത്യപ്രതിജ്ഞ നാളെ രാവിലെ 10ന് 

National
  •  2 months ago
No Image

കോൺഗ്രസ് നന്ദികെട്ടവർ, പ്രതിസന്ധിയിൽ ഒപ്പം നിന്നത് ഇടതും വി.സി.കെയും മാത്രം; തുറന്നടിച്ച് എം.കെ. സ്റ്റാലിൻ

National
  •  2 months ago