HOME
DETAILS

അന്തര്‍ സംസ്ഥാന മോഷ്ടാവ് പൂച്ചാണ്ടി ഗോവിന്ദരാജും ഭാര്യയും അറസ്റ്റില്‍

  
backup
November 11, 2018 | 5:00 AM

%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%ae%e0%b5%8b%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%be%e0%b4%b5%e0%b5%8d

ആലത്തൂര്‍: തമിഴ്‌നാട്ടിലും കേരളത്തിലുമായി അന്‍പതോളം മോഷണ കേസുകളിലെ പ്രതി അന്തര്‍ സംസ്ഥാന മോഷ്ടാവ് പൂച്ചാണ്ടി ഗോവിന്ദരാജും ഭാര്യയേയും ആലത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഏഴ് വര്‍ഷമായി കാവശ്ശേരി വാവുളള്യാപുരം മണലാടിക്കുഴി വീട്ടില്‍ താമസിക്കുന്ന പൊള്ളാച്ചി സ്വദേശി പൂച്ചാണ്ടി ഗോവിന്ദ രാജ് (43) ,ഭാര്യ ശാന്തിമോള്‍ (27) എന്നിവരെയാണ് പൊലീസ്അറസ്റ്റ് ചെയ്തത്. അടച്ചിട്ട വീടുകള്‍ നീരീക്ഷിച്ച് രാത്രി കാലങ്ങളില്‍ മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് നാല് മോട്ടോര്‍ സൈക്കിളുകളും, കാവശ്ശേരി ചുങ്കത്തെ സംയുക്ത ചുമട്ടുതൊഴിലാളി യൂണിയന്‍ ഓഫിസില്‍ നിന്ന് ടി.വി യും, അത്തിപ്പൊറ്റ വിചിത്രയില്‍ കുമരപ്പന്റെ വീട്ടില്‍ നിന്നും കുറച്ച് വീട്ടുപകരണങ്ങളും കഴിഞ്ഞ നാല് മാസത്തിനിടെ ഇവര്‍ മോഷ്ടിച്ചിരുന്നു. കൂടാതെ കാവശ്ശേരി വടക്കേനട ദേവീകൃപയില്‍ സുന്ദരേശന്റെ വീട് ,സമീപത്തെ പെട്ടിക്കട, കാവശ്ശേരി നവനീതത്തില്‍ രാധാകൃഷ്ണന്റെ വീട്, പഞ്ചായത്ത് ഓഫീസിനു സമീപത്തെ മണി, സുധാകരന്‍ എന്നിവരുടെ കടകള്‍, പെട്രോള്‍ പമ്പിനു സമീപത്തെ കൃഷ്ണദാസിന്റെ വീട്, സുകുമാരന്റെ വീട് എന്നിവിടങ്ങളിലും മോഷണത്തിനു ശ്രമിച്ചിരുന്നു. നാല് ബൈക്കുകള്‍,ആറ് ടി.വി, മൊബൈല്‍ ഫോണ്‍, വസ്ത്രങ്ങള്‍ എന്നിവ ഇവരില്‍ നിന്ന് കണ്ടെടുത്തു. മലപ്പുറം മഞ്ചേരി, തൃശൂര്‍ മുളങ്കുന്നത്തുകാവ്, പാലക്കാട് സൗത്ത് എന്നീ സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ കേസുണ്ട്. മോഷണ സ്ഥലങ്ങളില്‍ തെളിവെടുപ്പിനു ശേഷം ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സി.ഐ.കെ.എ. എലിസബത്ത്, എസ്.പി.യുടെ പ്രത്യേക നിര്‍ദേശ പ്രകാരം ആലത്തൂര്‍ മുന്‍ എസ്.ഐ.ആയിരുന്ന പാലക്കാട് ഡി.സി.ആര്‍.ബി എസ്.ഐ.എസ് അനീഷ്, എസ്.സി.പി.ഒ.ഷാജു, ഉവൈസ് ,ജോഷര്‍, ശിവദാസ്, ഡി.വൈ.എസ്.പി.യുടെ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ സൂരജ് ബാബു, കൃഷ്ണദാസ്, റഹീം മുത്ത്, സന്ദീപ്, ദിലീപ് എന്നിവര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂർ പാൽചുരത്ത് അറ്റകുറ്റപ്പണി; നവംബർ 13 വരെ ഗതാഗത നിയന്ത്രണം

Kerala
  •  7 days ago
No Image

അബദ്ധത്തിൽ കിണറ്റിൽ വീണ വയോധികനെ രക്ഷിക്കാനിറങ്ങിയ യുപി സ്വദേശിയും കുടുങ്ങി; രക്ഷിച്ച് ഫയർഫോഴ്സ്

Kerala
  •  7 days ago
No Image

ശബരിമല സ്വർണക്കൊള്ള: സിപിഎം നേതൃത്വത്തിന്റെ പങ്ക് വ്യക്തം; മന്ത്രിമാരെയും പ്രതിചേർക്കണം - വി.ഡി. സതീശൻ

Kerala
  •  7 days ago
No Image

മുൻ എംപി ടി.എൻ പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരിയുടെയും ലക്ഷദ്വീപിന്റെയും ചുമതല

Kerala
  •  7 days ago
No Image

ദുബൈയിൽ ജോലി തേടിയെത്തിയ ഇന്ത്യൻ പ്രവാസിയെ കാണാതായിട്ട് രണ്ടര വർഷം; പിതാവിനായി കണ്ണീരണിഞ്ഞ് മക്കൾ

uae
  •  7 days ago
No Image

'ചരിത്രത്തിലെ എറ്റവും മികച്ചവൻ, പക്ഷേ വിവാദങ്ങൾ സൃഷ്ടിക്കുന്നു!'; മെസ്സിയുടെ ക്യാമ്പ് നൗ സന്ദർശനത്തിനെതിരെ രൂക്ഷവിമർശനം

Football
  •  7 days ago
No Image

ദളിത് ഗവേഷക വിദ്യാർഥിക്കെതിരായ ജാതീയ അധിക്ഷേപം: കേസെടുത്ത പൊലിസിനെതിരെ കേരള സർവകലാശാല സംസ്കൃത മേധാവി ഹൈക്കോടതിയിൽ

Kerala
  •  7 days ago
No Image

​ഗതാ​ഗത മേഖലയിൽ വിപ്ലവം തീർത്ത് ദുബൈ; 320 കി.മീ വേഗതയിൽ സഞ്ചരിക്കുന്ന എയർ ടാക്സിയുടെ പരീക്ഷണപ്പറക്കൽ വിജയം

uae
  •  7 days ago
No Image

നീ കാരണം അവർ തരംതാഴ്ത്തപ്പെടും; 'നീ ഒരു അപമാനമാണ്, ലജ്ജാകരം!'; നെയ്മറിനെതിരെ രൂക്ഷവിമർശനവുമായി മുൻ ബ്രസീലിയൻ താരം

Football
  •  7 days ago
No Image

ന്യൂഡൽഹി സ്ഫോടനം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  7 days ago