HOME
DETAILS

നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

  
backup
August 07 2016 | 22:08 PM

%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%bf%e0%b4%a4-%e0%b4%aa%e0%b5%81%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2-%e0%b4%89%e0%b4%a4%e0%b5%8d%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%99%e0%b5%8d


എടക്കര: കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ കടത്തുകയായിരുന്ന മൂവായിരം പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍ വഴിക്കടവ് എക്‌സൈസ് ചെക്ക് പോസ്റ്റില്‍ പിടികൂടി. ഇന്നലെ രാത്രി ഏഴോടെയാണ് സംഭവം. മൈസൂരില്‍ നിന്നും തൃശൂരിലേക്ക് വരികയായിരുന്ന ബസില്‍ പ്ലാസ്റ്റിക്ക് ചാക്കില്‍ നിറച്ചായിരുന്നു പുകയില ഉത്പന്നങ്ങള്‍ കടത്തിയിരുന്നത്.
കര്‍ണാടക തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നും വ്യാപകമായ രീതിയില്‍ നാടുകാണി ചുരം വഴി കേരളത്തിലേക്ക് വരുന്ന ബസുകളില്‍ മയക്കുമരുന്ന് ഉത്പന്നങ്ങള്‍ കടത്തുന്നതായി പരാതി ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് നിര്‍ത്തിവച്ചിരുന്ന ബസുകളിലെ പരിശോധന വീണ്ടും തുടങ്ങിയത്. പ്രിവന്റീവ് ഓഫീസര്‍ കുഞ്ഞാലന്‍കുട്ടി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുനില്‍കുമാര്‍, വിജയന്‍ മോഹന്‍ ദാസ്, എന്നിവരുടെ നേതൃത്വത്തിലാണ് പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്.
കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ മരുന്ന് ലോഡിനുള്ളില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന പത്തുലക്ഷം രൂപയുടെ ബീഡി പിടിച്ചെടുത്തിരുന്നു. ഓണം അടുക്കുന്തോറും കേരളത്തിലേക്ക് മയക്ക് മരുന്നും, മദ്യവും വ്യാപകമായ തോതില്‍ ഒഴുക്കുമെന്ന സാധ്യതയുടെ അടിസ്ഥാനത്തില്‍ കര്‍ശന പരിശോധനയാണ് ചെക്ക് പോസ്റ്റില്‍ നടക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്ര മൂല്യങ്ങളുയർത്തിപ്പിടിച്ച് ഒരു കാലഘട്ടത്തിന്റെ പ്രതീകമായി ഷാർജയിലെ അൽ ദൈദ് കോട്ട

uae
  •  a month ago
No Image

തെരുവുനായ കുറുകെചാടി; ബുള്ളറ്റിൽ നിന്ന് വീണ യുവ വനിതാ എസ്ഐ പിന്നാലെ വന്ന കാർ ഇടിച്ച് മരിച്ചു

National
  •  a month ago
No Image

സെർബിയയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ; പ്രസിഡന്റ് വുസികിന്റെ മുന്നറിയിപ്പിനെതിരെ പ്രതിഷേധം തുടരുന്നു

International
  •  a month ago
No Image

2026 ലെ റമദാൻ ആരംഭം ഫെബ്രുവരി 17നെന്ന് ജ്യോതിശാസ്ത്രജ്ഞർ; ഔദ്യോ​ഗിക സ്ഥിരീകരണം മാസം കാണുന്നതിനെ ആശ്രയിച്ച്

uae
  •  a month ago
No Image

ബംഗ്ലാദേശിനെയും അഫ്ഗാനിസ്ഥാനെയും തോൽപിച്ച ആത്മവിശ്വാസവുമായി ഏഷ്യകപ്പിലെ കറുത്തകുതിരകളാവാൻ യുഎഇ

uae
  •  a month ago
No Image

100 മില്യൺ ദിർഹം വിലയുള്ള 'പിങ്ക് ഡയമണ്ട്' മോഷ്ടിക്കാനുള്ള ശ്രമം ദുബൈ പൊലിസ് വിഫലമാക്കി; പൊളിച്ചത് മൂന്നംഗ സംഘം ഒരു വർഷമായി നടത്തിവന്ന വൻ കവർച്ചാ പദ്ധതി

uae
  •  a month ago
No Image

2024-ൽ 383 സന്നദ്ധ പ്രവർത്തകർ കൊല്ലപ്പെട്ടു; പകുതിയോളം ഗസ്സയിലെന്ന് യുഎൻ റിപ്പോർട്ട്

International
  •  a month ago
No Image

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്: 'ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ മൂന്ന് പേർക്കെതിരെയും നടപടിയെടുക്കും'

National
  •  a month ago
No Image

കാസര്‍കോട് വിദ്യാര്‍ത്ഥിയുടെ കര്‍ണപുടം അടിച്ച് പൊട്ടിച്ച സംഭവത്തില്‍ ഹെഡ്മാസ്റ്റര്‍ക്കെതിരെ കേസെടുത്ത് പൊലിസ്: ബാലാവകാശ കമ്മീഷന്‍ ഇന്ന് കുട്ടിയുടെ മൊഴിയെടുക്കും

Kerala
  •  a month ago
No Image

സംസ്ഥാനത്തെ അതിദരിദ്രർ കടക്കെണിയിൽ; വീടുപണിയും ആശുപത്രി ചെലവും പ്രധാന കാരണങ്ങൾ

Kerala
  •  a month ago