HOME
DETAILS

ഫൈനൽ എക്‌സിറ്റ് നൽകാതെ ഭീഷണി: മലയാളിയെ സാമൂഹ്യ പ്രവർത്തകർ രക്ഷപ്പെടുത്തി നാട്ടിലേക്കയച്ചു

  
backup
December 02 2019 | 11:12 AM

final-exit-issue-saudi

റിയാദ്: ശമ്പളവും ഫൈനൽ എക്‌സിറ്റും ലഭിക്കാതെ ദുരിതത്തിലായ മലയാളിക്ക് സാമൂഹ്യ പ്രവവർത്തകർ തുണയായി. പതിനേഴു വർഷമായി സഊദിയിൽ ജോലി ചെയ്‌തു വരുന്ന പാലക്കാട് , പണ്ടംകോഡ് സ്വദേശി സുരേന്ദ്രനാണ് പ്ലീസ് ഇന്ത്യയുടെ സഹായത്തോടെ നാട്ടിലേക് തിരിച്ചത്. ഇദ്ദേഹം ജോലി ചെയ്‌തു വന്നിരുന്ന സൂപ്പർമാർക്കറ്റ് സ്വദേശി പൗരൻ യമനി പൗരന് കൈമാറിയതോടെ പ്രശ്‌നം ഉടലെടുത്തതോടെ സാമൂഹ്യ പ്രവർത്തകർ ഇടപെട്ടു സുരേന്ദ്രനെ ഫൈനൽ എക്‌സിറ്റ് ലഭ്യമാക്കി നാട്ടിലേക്ക് കയറ്റി വിടുകയുമായിരുന്നു.
       

നദ്‌വയിലെ ബഖാല സ്വദേശി പൗരൻ യമനി പൗരന് കൈമാറിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. തുടർന്നു അവിടെ ജോലി ചെയ്‌തില്ലെങ്കിൽ റൂമിൽ നിന്നും പുറത്താക്കുമെന്ന് പറഞ്ഞു സ്ഥിരമായി ഭീഷണി പെടുത്തുകയും പാസ്‌പോർട്ട് പിടിച്ചു വെക്കുകയും ചെയ്‌തു. ശമ്പളം കൊടുക്കുവാനോ നാട്ടിലേക്ക് കയറ്റി വിടാനോ തയ്യാറാവാത്തതിനാൽ ജോലിയിൽ നിന്നും മാറി നിൽക്കുകയും ജോലിയോ ശമ്പളമോ ഇല്ലാതെ ദുരിതത്തിലായ സുരേന്ദ്രൻ  തന്റെ സുഹൃത്തുക്കളുടെ സംരക്ഷണത്തിൽ കഴിയുകയുമായിരുന്നു. ഇതിനിടെ സുഹൃത്തും പ്ലീസ് ഇന്ത്യ പ്രവർത്തകനുമായ സുരേഷ് കുളത്തുപ്പുഴ വഴി പ്ലീസ് ഇന്ത്യ ചെയർമാൻ ലത്തീഫ് തെച്ചിയുമായി ബന്ധപ്പെട്ടതിനെ തുടർന്ന് സുരേന്ദ്രനെ നേരിട്ട് സന്ദർശിക്കുകയും കേസ് ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽ കൊണ്ടുവരുകയുമായിരുന്നു.


       ലത്തീഫ് തെച്ചിയുടെ പേരിൽ എംബസിയിൽ നിന്നും അനുമതി പത്രം നൽകുകയും ചെയ്‌തതോടെ പ്ലീസ് ഇന്ത്യ നേതൃത്വം നിരന്തരമായി സ്‌പോൺസറെ ബന്ധപ്പെടുകയും അദ്ദേഹം വഴങ്ങാതിരുന്നതോടെ ഇന്ത്യൻ എംബസിയിൽ നിന്നും ഔട്ട്‌ പാസ്സ് സംഘടിപ്പിച്ച് പ്ലീസ് ഇന്ത്യ നൽകിയ ടിക്കറ്റിൽ നാട്ടിലേക് തിരിക്കുകയായിരുന്നു. പ്ലീസ് ഇന്ത്യ ജനറൽ സെക്രട്ടറി സജീർ വള്ളിയോത്ത്,റഹീസ് വളാഞ്ചേരി, ബഷീർ പാലക്കുറ്റി, എൻജിനിയർ ശ്രീകുമാർ, റബീഷ് കോക്കല്ലൂർ, പ്രജിത്ത് കൊല്ലം, ഷറഫു മണ്ണാർക്കാട്, എന്നിവർ വിവിധ ഘട്ടങ്ങളിൽ സുരേന്ദ്രന് സഹായവുമായി ഉണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

80 മുസ്‌ലിം കുടുംബങ്ങളെ ബലം പ്രയോഗിച്ച് തെരുവിലേക്കിറക്കി വിട്ട് യോഗി സര്‍ക്കാര്‍; കുടിയിറക്കപ്പെട്ടവരില്‍ പ്രായമായവരും കൊച്ചു കുഞ്ഞുങ്ങളും  

National
  •  2 months ago
No Image

ഭിന്നശേഷിക്കാര്‍ക്ക് സേവനകേന്ദ്രങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിനും പി.എസ്.സിക്കും ബാധ്യത

Kerala
  •  2 months ago
No Image

ഭൂമി തരംമാറ്റം: സ്‌പെഷൽ അദാലത്തുകൾ നാളെ തുടങ്ങും - തീർപ്പാക്കുക 2,14,570 അപേക്ഷകൾ

Kerala
  •  2 months ago
No Image

16 വർഷത്തിനു ശേഷം ഡയറ്റ് ലക്ചറർ പരീക്ഷ:  ഒരു വർഷം പിന്നിട്ടിട്ടും റാങ്ക് ലിസ്റ്റ്പോലുമില്ല

Kerala
  •  2 months ago
No Image

വടക്കന്‍ ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; 19 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 770ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

വാസ്‌കോഡഗാമ എക്‌സ്പ്രസിന്റെ എ.സി കോച്ചില്‍ പാമ്പ്

National
  •  2 months ago
No Image

തടവുകാർക്ക് സൗജന്യ നിയമസഹായം ഉറപ്പാക്കണമെന്ന് സുപ്രിംകോടതി

Kerala
  •  2 months ago
No Image

 'രണ്ടുമണിക്കൂര്‍ നേരം എന്തുംചെയ്യാനുള്ള സ്വാതന്ത്ര്യം തന്നു' ബഹ്‌റൈച്ച് കലാപത്തിൽ പൊലിസ് വര്‍ഗീയമായി ഇടപെട്ടെന്ന് കലാപകാരികള്‍

National
  •  2 months ago
No Image

പ്രിയങ്കയ്ക്ക് 11.98 കോടിയുടെ ആസ്തി, മൂന്ന് കേസുകൾ  

Kerala
  •  2 months ago
No Image

വെടിക്കെട്ട് നിയന്ത്രിച്ച വിജ്ഞാപനം: ആശങ്ക അറിയിച്ച് മന്ത്രിസഭ; കേന്ദ്രത്തിന് കത്തയക്കും

Kerala
  •  2 months ago