ട്രെയിനില്‍നിന്ന് വീണ് ഇരുകാലുകളുമറ്റ യുവാവ് കനിവ് തേടുന്നു
ഉരുവച്ചാല്‍: ട്രെയിനില്‍നിന്ന് വീണ് ഇരുകാലുകളും മുറിച്ചുമാറ്റിയ യുവാവ് ആശുപത്രി വിടണമെങ്കില്‍ സുമനസുകളുടെ സഹായം വേണം. നെല്ലൂന്നിയിലെ സി.എച്ച് ഫൈസലാണ് (35) എറണാകുളത്തേക്കുള്ള ട്രെയിന്‍ യാത്രക്കിടെ വീണ് ട്രാക്കില്‍ അകപ്പെട്ടത്. ഇരുകാലുകളും ചതഞ്ഞരഞ്ഞതിനാല്‍ തുന്നിച്ചേര്‍ക്കാനോ ശസ്ത്രക്രിയ നടത്തി ചികിത്സ നടത്താനോ സാധിക്കാത്തതിനെ തുടര്‍ന്ന് ഇരുകാലുകളും മുട്ടിനു മുകളിലായി മുറിച്ചുനീക്കേണ്ടിവന്നു. കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഫൈസലിന്റെ മുറിച്ചുനീക്കിയ ഇരുകാലുകള്‍ക്കും കഴിഞ്ഞദിവസം ശാസ്ത്രക്രിയ നടത്തേണ്ടി വന്നു.
ഇതുവരെ നാലുലക്ഷത്തിലധികം രൂപയോളം ചിലവായി. തീര്‍ത്തും നിര്‍ധന കുടുംബത്തില്‍പ്പെട്ട ഫൈസലിന് ഇനിയും ദിവസങ്ങളോളം ആശുപത്രിയില്‍ കഴിയേണ്ടി വരും. ആശുപത്രി വിടണമെകില്‍ കനിവുള്ളവരുടെ സഹായം വേണം. 18 വര്‍ഷം മുന്‍പാണു ഫൈസലിന്റെ പിതാവ് കെ.ടി മൊയ്തു വടകരയില്‍ ട്രെയിന്‍ യാത്രയ്ക്കിടെ ഡോര്‍ ചെന്നിടിച്ച് ട്രെയിനില്‍നിന്ന് വീണ് മരിച്ചത്. പിതാവിന്റെ മരണത്തിന്റെ കേസുമായി ബന്ധപ്പെട്ട ആവശ്യത്തിനായി കഴിഞ്ഞ പത്തിന് എറണാകുളത്തേക്ക് പോകവെ തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ വച്ചായിരുന്നു അപകടം. 30 വര്‍ഷത്തോളമായി ഫൈസലിന്റെ കുടുംബം വാടകവീട്ടില്‍ താമസിച്ചുവരുന്നത്. ഒരുവര്‍ഷത്തോളമായി നെല്ലൂന്നിയിലെ വാടക വീട്ടിലാണ് താമസം. ഫൈസലിന്റെ ജീവിതം തകര്‍ന്നതോടെ കുടുംബത്തിന്റെ ജീവിതവും താളംതെറ്റിയ അവസ്ഥയിലാണ്.
തുടര്‍ചികിത്സ കുടുംബത്തിനു താങ്ങാനാവാത്തതിനെ തുടര്‍ന്നു ബാവോട്ടുപാറ മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എം. ഷംസുദീന്‍ ചെയര്‍മാനും കെ. ഷഫീഖ് കണ്‍വീനറുമായി ചികിത്സീസഹായ കമ്മിറ്റി രൂപീകരിച്ചു. സഹായങ്ങള്‍ യൂനിയന്‍ ബാങ്ക് മട്ടന്നൂര്‍ ശാഖയിലെ 340102010029679 എന്ന അക്കൗണ്ടില്‍ എത്തിക്കാം. ഐ.എഫ്.എസ്.സി: UBIN-0534013.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."