HOME
DETAILS

അത്തിപ്പറ്റ ഉസ്താദിന്റെ വിയോഗം: സമസ്ത ഇസ്‌ലാമിക് സെന്റര്‍ സഊദി ദേശീയ കമ്മിറ്റി

  
backup
December 19, 2018 | 12:12 PM

464564564565464-2

 

റിയാദ്: പ്രവാചക തിരുചര്യകള്‍ ജീവിതത്തിലുടനീളം പകര്‍ത്തി മാതൃകാ ജീവിതം നയിച്ച അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്‌ലിയാരുടെ മരണം സമൂഹത്തിനു തീരാ നഷ്ടമാണെന്ന് സമസ്ത ഇസ്‌ലാമിക് സെന്റര്‍ സഊദി ദേശീയ കമ്മിറ്റി പ്രസ്താവിച്ചു. സമ്പത്ത് കൊണ്ടും മറ്റും ജീവിതത്തില്‍ ബൗദ്ധീക ഉന്നതിയിലേക്ക് എത്തിപ്പെടാന്‍ ഏറെ സാധ്യമായിരുന്നിട്ടും അതെല്ലാം തിരസ്‌കരിച്ചു ലളിത ജീവിതം നയിച്ചു മുസ്‌ലിം ആത്മീയ കൈരളിക്ക് നേതൃത്വം നല്‍കിയ മഹാന്റെ മരണം ആത്മീയ രംഗത്തു നല്ലൊരു വിടവ് തന്നെയാണ് സൃഷ്ടിച്ചത്.

അനേകായിരങ്ങള്‍ക്ക് ആന്തരികവെളിച്ചം പകരുന്ന ഖാദിരീശാദുലീ ആദ്ധ്യാത്മിക വഴികളുടെ ഗുരുനാഥന്‍, കമ്പോളതാല്‍പര്യങ്ങളോടും ഭൗതികാഭിനിവേശത്തോടും പുറംതിരിഞ്ഞു നില്‍ക്കുന്ന വ്യക്തിത്വം, വിനയവും ലാളിത്യവും വിളംബരം ചെയ്യുന്ന ശരീരവും ശരീരഭാഷയും, ഇരുപത്തിയേഴു വര്‍ഷം യു.എ.ഇ മതകാര്യവകുപ്പില്‍ സേവനം ചെയ്തിട്ടും ദിര്‍ഹമിന്റെയും ദീനാറിന്റെയും പളപളപ്പുയരാത്ത തനിനാടന്‍ ജീവിതം എന്നിവയെല്ലാം ഏറെ മാതൃകാ പരമായിരുന്നുവെന്നും ദേശീയ കമ്മിറ്റി പുറത്തിറക്കിയ അനുശോചന കുറിപ്പില്‍ പറഞ്ഞു.

മഹാന്റെ വിയോഗത്തില്‍ സഊദിയിലെ മുഴുവന്‍ പ്രവിശ്യ, സെന്‍ട്രല്‍, യൂണിറ്റ് തലങ്ങളിലും ഖത്മുല്‍ ഖുര്‍ആന്‍, തഹ്‌ലീല്‍, പ്രാര്‍ത്ഥനാ സദസ്സുകള്‍, അനുസ്മരണ സമ്മേളനങ്ങള്‍ എന്നിവ നടത്താനും ദേശീയ കമ്മിറ്റി ഭാരവാഹികളായ പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങള്‍, ജനറല്‍ സിക്രട്ടറി അലവിക്കുട്ടി ഒളവട്ടൂര്‍, ചെയര്‍മാന്‍ അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, ട്രഷറര്‍ കരീം ബാഖവി പൊന്മള, വര്‍ക്കിങ് സിക്രട്ടറി അറക്കല്‍ അബ്ദുറഹ്മാന്‍ മൗലവി എന്നിവര്‍ ആഹ്വാനം ചെയ്തു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി സ്‌ഫോടനം; എട്ട് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു; തിരിച്ചറിയാന്‍ ഇനിയും നാലെണ്ണം ബാക്കി

Kerala
  •  22 days ago
No Image

ഷട്ട്ഡൗണ്‍ അവസാനിപ്പിക്കാനുള്ള ബില്ലില്‍ ഒപ്പു വെച്ച് ട്രംപ്; യു.എസില്‍ പ്രതിസന്ധി ഒഴിയുന്നു

International
  •  22 days ago
No Image

ദുബൈ: ഇ-സ്കൂട്ടർ ഓടിക്കുന്നവരാണോ? ഇക്കാര്യങ്ങൾ അറിഞ്ഞാൽ പിഴ അടക്കേണ്ടി വരില്ല

uae
  •  22 days ago
No Image

ഇന്ത്യൻ ഇതിഹാസത്തിന്റെ പുത്രൻ പുറത്തേക്ക്! ഇന്ത്യൻ ഓൾറൗണ്ടറിനായി അർജുൻ ടെണ്ടുൽക്കറിനെ കൈവിടാൻ ഒരുങ്ങി മുബൈ ഇന്ത്യൻസ്

Cricket
  •  22 days ago
No Image

അധ്യാപകരുമായി പ്രഫഷണല്‍ ബന്ധം മാത്രം; മാധ്യമവിചാരണയ്‌ക്കെതിരേ അല്‍ ഫലാഹ് സര്‍വകലാശാല

National
  •  23 days ago
No Image

കുവൈത്തിലെ എണ്ണക്കമ്പനി അപകടം: നിഷില്‍ മരിച്ചത് ഗര്‍ഭിണിയായ ഭാര്യയെ കാണാന്‍ നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തില്‍; പ്രവാസി സുഹൃത്തുക്കളെ കണ്ണീരിലാഴ്ത്തി മടക്കം

Kuwait
  •  23 days ago
No Image

മെസ്സിയെ അല്ല, 'ഹൈപ്പർ ജെറ്റ് ടീം' തുടങ്ങാൻ ആദ്യം വേണ്ടത് റൊണാൾഡോയെന്ന് മുൻ ഫ്രഞ്ച് സ്ട്രൈക്കർ

Football
  •  23 days ago
No Image

ഡല്‍ഹി സ്‌ഫോടനം: കാറോടിച്ചിരുന്നത് ഉമര്‍ തന്നെയെന്ന് സ്ഥിരീകരിച്ച് ഡി.എന്‍.എ പരിശോധനാ ഫലം 

National
  •  23 days ago
No Image

നീണ്ട വിചാരണകള്‍; പിന്നാലെ വെറുതെവിടല്‍; ഡല്‍ഹിയില്‍ മുമ്പ് നടന്ന ഭീകരാക്രമണ കേസുകളുടെ അന്വേഷണ പരാജയങ്ങള്‍ ചര്‍ച്ചയാകുന്നു

National
  •  23 days ago
No Image

ഖത്തറിലെ ഏറ്റവും ട്രെന്‍ഡിങ്ങായ 30 വിഭവങ്ങളുടെ പട്ടിക പുറത്തുവിട്ട് ഡെലിവറൂ; രാജ്യത്തെ 5 റസ്റ്റോറന്റുകള്‍ വേള്‍ഡ് ടോപ്പ് 100 ലിസ്റ്റിലും

Food
  •  23 days ago