ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ഇനി രജിസ്‌ട്രേഷന്‍ നിര്‍ബന്ധം
മലപ്പുറം: ആരോഗ്യസ്ഥാപന നിയന്ത്രണ നിയമമനുസരിച്ച് ആരോഗ്യ സ്ഥാപനങ്ങള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ജനുവരി ഒന്ന് മുതല്‍ നിര്‍ബന്ധമാവും. മെച്ചപ്പെട്ട സേവനം ലഭ്യമാക്കുകയും ഗുണനിലവാരം ഉറപ്പാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായിട്ടാണ് ആരോഗ്യസ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നത്. ജില്ലക്കു പുറമെ, പാലക്കാട്, തൃശൂര്‍ ജില്ലകളിലും ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നുണ്ട്. എല്ലാ അംഗീകൃത ചികിത്സാരീതികളും നിയമത്തിന് കീഴില്‍ വരുമെങ്കിലും ദന്തചികിത്സയടക്കമുള്ള അലോപതി രംഗത്തെ ആശുപത്രികളും ലബോറട്ടറികളുമാണ് ആദ്യഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നത്.
ജില്ലാ കലക്ടര്‍ ചെയര്‍പേഴ്‌സനും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ വൈസ് ചെയര്‍പേഴ്‌സനുമായ സമിതിയാണ് അപേക്ഷകള്‍ പരിഗണിക്കുക. 45 ദിവസത്തിനകം രജിസ്റ്റര്‍ ചെയ്ത് നല്‍കും. സമിതി രണ്ട് മാസത്തിലൊരിക്കില്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തനം വിലയിരുത്തും. ംംം.രഹശിശരമഹലേെമയഹശവൊലിെേ.സലൃമഹമ.ഴീ്.ശി ഓണ്‍ലൈനായാണ് അപേക്ഷ നല്‍കേണ്ടത്. രണ്ട് വര്‍ഷത്തേക്ക് താത്കാലിക രജിസ്‌ട്രേഷനാണ് സ്ഥാപനങ്ങള്‍ക്ക് നല്‍കുക. പ്രവര്‍ത്തനം വിലയിരുത്തിയതിന് ശേഷമാവും മറ്റു നടപടികള്‍ സ്വീകരിക്കുക. നിയമം സംബന്ധിച്ച് ബോധവല്‍ക്കരണം നല്‍കുന്നതിന് ജില്ലയിലെ സ്ഥാപന മേധാവികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ജില്ലാ മെഡിക്കല്‍ ഓഫിസ് പരിശീലനം നല്‍കി. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന ഡെപ്യൂട്ടി ഡി.എം.ഒമാരായ ഡോ. കെ. മുഹമ്മദ് ഇസ്മാഈല്‍, ഡോ. ഇ.എന്‍ പ്രകാശ്, ഡോ. അഫ്‌സല്‍ മുഹമ്മദ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."