മാള സാമൂഹിക ആരോഗ്യകേന്ദ്രം ശോച്യാവസ്ഥയില്‍: പ്രതിഷേധം ശക്തമാകുന്നു
മാള: കെ. കരുണാകരന് സ്മാരക ആശുപത്രിയുടെ ശോച്യാവസ്ഥക്കെതിരേ പ്രതിഷേധം ശക്തമാകുന്നു. മാള സാമൂഹ്യാരോഗ്യകേന്ദ്രത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കുക, സാമൂഹ്യാരോഗ്യകേന്ദ്രത്തെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സേവ് ഗവണ്മെന്റ് ഹോസ്പിറ്റല്‍ മാള കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നാളെ ഉച്ചതിരിഞ്ഞ് നാലിന് മാള ബ്രയിന്‍ സൊസൈറ്റി ഹാളില്‍ വച്ച് പ്രതിഷേധ പൊതുയോഗം സംഘടിപ്പിക്കും.
നാട്ടുകാരുടെ പ്രധാന ആവശ്യമായ മുഴുവന്‍ സമയം ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുക, ശിശുരോഗ വിഭാഗം, ഗൈനക്കോളജി, എല്ലു രോഗവിദഗ്ധന്, ആധുനിക ലാബ് സൗകര്യം മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന ആംബുലന്‍സ് ആശുപത്രി മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍, ആശുപത്രി ജീവനക്കാര്‍ക്ക് താമസിക്കാന്‍ ക്വോര്‍ട്ടേഴ്സ് സൗകര്യം എന്നിവ പ്രാവര്‍ത്തികമാക്കുന്നതിന് വേണ്ടിയുള്ള സമര പരിപാടികളും മറ്റും ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണ് ഈ പൊതുയോഗം നടത്തുന്നത്.രാഷ്ട്രീയ കക്ഷി ഭേദമന്യേ പൊതുയോഗത്തില്‍ പങ്കെടുക്കണമെന്ന് സേവ് ഗവണ്മെന്റ് ഹോസ്പിറ്റല്‍ മാള കൂട്ടായ്മ അഭ്യര്‍ഥിച്ചു. മാളയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് സലാം ചൊവ്വര, സെക്രട്ടറി സി.ജെ സിജു, ട്രഷറര്‍ എ.എ ഉബൈസ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."