വനിതാ മതില്‍ നാളെ; കാസര്‍കോട് മുതല്‍ തിരുവനന്തപരും വരെ 620 കി.മീറ്റര്‍
തിരുവനന്തപുരം: വിവാദങ്ങള്‍ക്ക് അറുതി വരുത്തുമെന്ന പ്രതീക്ഷയോടെ ഇടതുമുന്നണിയുടെ വനിതാ മതില്‍ നാളെ. കാസര്‍ക്കോട് മുതല്‍ തിരുവനന്തപുരം വെള്ളയമ്പലം വരെ 620 കി.മീറ്റര്‍ ദൂരത്തിലാണ് വനിതകള്‍ അണിനിരക്കുക. ചൊവ്വാഴ്ച വൈകീട്ട് നാലിനാണ് മതിലുയരുക. നവോത്ഥാന മൂല്യസംരക്ഷണസമിതിയിലെ 176 സംഘടനകളും അണിചേരും.
കാസര്‍ക്കോട്ട് മന്ത്രി കെ.കെ ശൈലജ മതിലിന്റെ ഭാഗമാകും. വെള്ളയമ്പലത്ത് മുഖ്യമന്ത്രിയും രണ്ട് മന്ത്രിമാരും പങ്കെടുക്കും. മതില്‍ ഒരുക്കുന്ന ജില്ലകളിലെല്ലാം മന്ത്രിമാര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. വനിതാ മതിലില്‍ 50 ലക്ഷത്തോളം വനിതകള്‍ പങ്കെടുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വനിതാ മതില്‍ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ വിവിധ തരത്തിലുള്ള എതിര്‍പ്പുകളും ആക്ഷേപങ്ങളും ഉയരുന്നുണ്ട്. സര്‍ക്കാരിന്റെ അധികാരം ഉപയോഗിച്ചും നിര്‍ബന്ധിച്ചും വനിതാ മതില്‍ ഒരുക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ഒരു ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."