HOME
DETAILS

മന്ത്രി തോമസ്ചാണ്ടി നടത്തുന്ന കായല്‍കൈയേറ്റം അന്വേഷിക്കണമെന്ന് അഡ്വ. എം ലിജു

  
backup
August 15 2017 | 04:08 AM

%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%a4%e0%b5%8b%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%9a%e0%b4%be%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%a8%e0%b4%9f%e0%b4%a4%e0%b5%8d

 

ആലപ്പുഴ: നിയമത്തിന്റെ സകലസീമകളും ലംഘിച്ച് മന്ത്രി തോമസ്ചാണ്ടി നടത്തുന്ന കായല്‍കയ്യേറ്റവും റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടത്തിയ ക്രമക്കേടുകളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ്സ് കമ്മറ്റി പ്രക്ഷോഭം നടത്തുമെന്ന് ഡി സി സി പ്രസിഡന്റ് അഡ്വ.എം ലിജു പറഞ്ഞു. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ 19 ന് കോണ്‍ഗ്രസ്സ് തോമസ് ചാണ്ടി കായല്‍ കയ്യേറിയ ലേക് പാലസ് റിസോര്‍ട്ടിലേക്ക് മാര്‍ച്ച് നടത്തും.
തുടര്‍ന്ന് കുട്ടനാട്ടില്‍ സമ്മേളനങ്ങള്‍ വിളിച്ച് അഴിമതി ചൂണ്ടിക്കാട്ടും.തോമസ് ചാണ്ടിയുടെ ഓഫീസിലേക്കും മാര്‍ച്ച് നടത്തും. പട്ടികജാതി കോളനിയിലേയ്ക്ക് എന്ന് കാട്ടി ഫണ്ട് വാങ്ങി സ്വന്തം റിസോര്‍ട്ടിലേയ്ക്ക് റോഡ് നിര്‍മ്മിച്ചതും കായല്‍ കയ്യേറിയതും പുറത്ത് വന്നിരുന്നു. ഇതേ തുടര്‍ന്നാണ് കോണ്‍ഗ്രസ് സമരരംഗത്തേയ്ക്ക് നീങ്ങുന്നത്. പുറത്ത് വന്നത് ഗുരുതര വിവരങ്ങളാണെന്നും ഇത് സംബന്ധിച്ച് സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും എം ലിജു ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ മന്ത്രിയോ സര്‍ക്കാരോ തയ്യാറായിട്ടില്ല. അപ്പോള്‍ കുറ്റം ചെയ്തുയെന്നതിന് തെളിവാണെന്നും തോമസ് ചാണ്ടി രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ഉടന്‍ പരാതി നല്‍കുമെന്നും ലിജു പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

80 മുസ്‌ലിം കുടുംബങ്ങളെ ബലം പ്രയോഗിച്ച് തെരുവിലേക്കിറക്കി വിട്ട് യോഗി സര്‍ക്കാര്‍; കുടിയിറക്കപ്പെട്ടവരില്‍ പ്രായമായവരും കൊച്ചു കുഞ്ഞുങ്ങളും  

National
  •  2 months ago
No Image

ഭിന്നശേഷിക്കാര്‍ക്ക് സേവനകേന്ദ്രങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിനും പി.എസ്.സിക്കും ബാധ്യത

Kerala
  •  2 months ago
No Image

ഭൂമി തരംമാറ്റം: സ്‌പെഷൽ അദാലത്തുകൾ നാളെ തുടങ്ങും - തീർപ്പാക്കുക 2,14,570 അപേക്ഷകൾ

Kerala
  •  2 months ago
No Image

16 വർഷത്തിനു ശേഷം ഡയറ്റ് ലക്ചറർ പരീക്ഷ:  ഒരു വർഷം പിന്നിട്ടിട്ടും റാങ്ക് ലിസ്റ്റ്പോലുമില്ല

Kerala
  •  2 months ago
No Image

വടക്കന്‍ ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; 19 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 770ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

വാസ്‌കോഡഗാമ എക്‌സ്പ്രസിന്റെ എ.സി കോച്ചില്‍ പാമ്പ്

National
  •  2 months ago
No Image

തടവുകാർക്ക് സൗജന്യ നിയമസഹായം ഉറപ്പാക്കണമെന്ന് സുപ്രിംകോടതി

Kerala
  •  2 months ago
No Image

 'രണ്ടുമണിക്കൂര്‍ നേരം എന്തുംചെയ്യാനുള്ള സ്വാതന്ത്ര്യം തന്നു' ബഹ്‌റൈച്ച് കലാപത്തിൽ പൊലിസ് വര്‍ഗീയമായി ഇടപെട്ടെന്ന് കലാപകാരികള്‍

National
  •  2 months ago
No Image

പ്രിയങ്കയ്ക്ക് 11.98 കോടിയുടെ ആസ്തി, മൂന്ന് കേസുകൾ  

Kerala
  •  2 months ago
No Image

വെടിക്കെട്ട് നിയന്ത്രിച്ച വിജ്ഞാപനം: ആശങ്ക അറിയിച്ച് മന്ത്രിസഭ; കേന്ദ്രത്തിന് കത്തയക്കും

Kerala
  •  2 months ago