കുഷ്ഠ രോഗം ബാധിച്ച് മരിച്ചയാളുടെ ശവസംസ്‌കാര ചടങ്ങുകള്‍ നാട്ടുകാര്‍ ബഹിഷ്‌കരിച്ചു
ബോധ്: രാജ്യത്തെ നാണം കെടുത്തുന്ന വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസം ഒഡീഷയില്‍ നടന്ന സംഭവം.
കുഷ്ഠ രോഗം ബാധിച്ച് മരിച്ച 60ഉകാരന്റെ ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മാറി നിന്ന നാട്ടുകാര്‍ രോഗിയുടെ കുടുംബത്തിന് ഭ്രഷ്ഠ് കല്‍പിച്ചു. ഒഡീഷയിലെ ബോധ് ജില്ലയിലെ ബസുദേവ്പള്ളി ഗ്രാമത്തിലാണ് അപമാനകരമായ സംഭവം.
ജയ് നാരായണന്‍ സാഹു എന്നയാളാണ് കുഷ്ഠ രോഗം വന്ന് മരിച്ചത്. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ മൃതശരീരം അടക്കം ചെയ്യാനായി എടുക്കാനും ശവമഞ്ചം ചുമക്കാനുമാണ് അയല്‍ക്കാരും നാട്ടുകാരും വിട്ടുനിന്നത്. ആരും തന്നെ ജയ്‌നാരായണന്റെ കുടുംബത്തെ സഹായിക്കാന്‍ മുന്നോട്ടു വന്നതുമില്ല.
അവസാനം സംസ്‌കാര ചടങ്ങുകള്‍ക്കായി അദ്ദേഹത്തിന്റെ മകളും മകനും മകളുടെ ഭര്‍ത്താവും ചേര്‍ന്നാണ് മൃതദേഹം അടക്കം ചെയ്യാനായി ശ്മശാനത്തിലേക്ക് കൊണ്ടുപോയത്. റിട്ടയേര്‍ഡ് ബാങ്ക് ജീവനക്കാരനായ ജയനാരായണന്‍ ഏറെനാളായി കുഷ്ഠരോഗം ബാധിച്ച് ചികിത്സതയിലായിരുന്നു. നേരത്തെയും കുഷ്ഠ രോഗിയായ കുടുംബത്തെ സമൂഹം അകറ്റിനിര്‍ത്തുന്ന സംഭവം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."