എന്‍.ജി.ഒ യൂനിയന്‍ പ്രതിഷേധജ്വാല
കണ്ണൂര്‍: ഉത്തര്‍പ്രദേശിലെ ഗൊരഖ്പുരില്‍ ബാബ രാഘവ്ദാസ് മെഡിക്കല്‍ കോളജില്‍ പ്രാണവായു ലഭിക്കാതെ പിഞ്ചുകുഞ്ഞുങ്ങളെ മരണത്തിലേക്ക് തള്ളിവിട്ടതില്‍ പ്രതിഷേധിച്ച് എന്‍.ജി.ഒ യൂനിയന്റേയും ഗസറ്റഡ് ഓഫിസേര്‍സ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ജീവനക്കാര്‍ പ്രതിഷേധജ്വാല തെളിച്ചു.
കണ്ണൂര്‍ കലക്ടറേറ്റ് കേന്ദ്രീകരിച്ച് നടന്ന പ്രതിഷേധജ്വാലയില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി ശശിധരന്‍, കെ. പ്രകാശന്‍, എം.വി രാമചന്ദ്രന്‍ സംസാരിച്ചു. മാങ്ങാട്ടുപറമ്പ് ഗവ. എന്‍ജിനിയറിങ് കോളജില്‍ അജിത്ത്കുമാര്‍ കെയും പരിയാരം ആയുര്‍വേദ കോളജില്‍ ടി വി സുരേഷ്, കെ ജയകൃഷ്ണന്‍ എന്നിവരും സംസാരിച്ചു. തലശ്ശേരിയില്‍ ടി.എം സുരേഷ്, എ. രതീശന്‍ എന്നിവരും കൂത്തുപറമ്പില്‍ കെ.എം ബൈജു, കെ. ബാബു എന്നിവരും മട്ടന്നൂരില്‍ ജി. നന്ദനന്‍, കെ. രാജേഷ്, പി.പി മണി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."