ബാങ്കില്‍ പണം തിരിമറി: യുവാവ് സത്യാഗ്രഹം നടത്തി
ചെറുപുഴ: സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ട് നിക്ഷേപിച്ച പണം ബാങ്ക് അധികൃതര്‍ തിരിമറി നടത്തിയെന്നും തുക തിരിച്ചുനല്‍കണമെന്നും ആവശ്യപ്പെട്ട് യുവാവ് സത്യാഗ്രഹ സമരത്തിനായി ബാങ്കിലെത്തി. പയ്യാവൂര്‍ സ്വദേശിയും കച്ചവടക്കാരനുമായ സെബാന്‍ ജോസഫാണ് പയ്യന്നൂര്‍ ടൗണ്‍ സഹകരണ ബാങ്കിന്റെ ചെറുപുഴ ശാഖയില്‍ സമരത്തിനായെത്തിയത്. മാസങ്ങള്‍ക്ക് മുന്‍പ് ഒരു സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ടാണത്രേ സംഭവം. ജില്ലാ സഹകരണ ബാങ്കിലുള്ള അക്കൗണ്ടിലേക്ക് സെബാന്‍ രണ്ടു തവണയായി 48 ലക്ഷം രൂപ അയച്ചിരുന്നുവത്രെ. ഈ തുക ഇയാളുടെ അനുമതി ഇല്ലാതെ ജപ്തി ഭീഷണി നേരിടുന്ന മറ്റൊരാളുടെ ലോണ്‍ അടക്കുന്നതിനായി ഉപയോഗിച്ചുവെന്നാണ് സെബാന്‍ പറയുന്നത്. ഈ തുക തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ട് പരാതിക്കാരന്‍ പലതവണ ബാങ്കിനെ സമീപിച്ചുവെങ്കിലും നടപടിയുണ്ടായില്ല. ബാങ്കിന്റെ ഹെഡ് ഓഫിസില്‍ നിന്നു മാനേജര്‍ അടക്കമുള്ള ആളുകള്‍ സ്ഥലത്തെത്തിയിരുന്നു. റോഷി ജോസിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ഒരു മാസം കൊണ്ട് പണം തിരികെ നല്‍കാമെന്ന ഉറപ്പിന്മേല്‍ പിരിഞ്ഞുപോവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."