താലൂക്കിലെ മിച്ചഭൂമി പ്രശ്‌നം പരിഹരിക്കണം: ജോയിന്റ് കൗണ്‍സില്‍
തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്കിലെ മിച്ചഭൂമി പ്രശ്‌നം പരിഹരിക്കണമെന്നും നിര്‍ദിഷ്ഠ പയ്യന്നൂര്‍ താലൂക്ക് യാഥാര്‍ഥ്യമാക്കണമെന്നും വളപട്ടണം -ചൊവ്വ ബൈപാസ് പ്രവൃത്തി ആരംഭിക്കണമെന്നും ജോയിന്റ് കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് സര്‍വിസ് ഓര്‍ഗനൈസേഷന്‍ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനം സി.പി.ഐ ദേശീയ സമിതി അംഗം സി.എന്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. തന്റെ പ്രകടനപത്രികയില്‍ ചെരുപ്പ്കുത്തികള്‍ മാത്രം ഒപ്പിട്ടാല്‍ മതിയെന്നു പറഞ്ഞ് വോട്ട് നേടി ജയിച്ച പ്രധാനമന്ത്രിയുടെ ഭരണത്തില്‍ ദലിതരുള്‍പ്പെടെയുളള പിന്നാക്കക്കാര്‍ക്ക് പട്ടിയുടെ വിലപോലും നല്‍കുന്നില്ലെന്ന് സി.എന്‍ ചന്ദ്രന്‍ പറഞ്ഞു.
കേളത്തില്‍ ഭരണ തലപ്പത്ത് അഴിമതി ഇല്ലാതാക്കുമെന്ന എല്‍.ഡി.എഫിന്റെ വാഗ്ദാനം പാലിക്കാന്‍ സാധിച്ചിട്ടുണ്ട്. മനുഷ്യരെയല്ല എലിയെയും പട്ടിയെയും പുലിയെയും പശുവിനെയുമാണ് സംരക്ഷിക്കേണ്ടതെന്ന ഭ്രാന്തമായ ചിന്തകള്‍ പ്രചരിപ്പിക്കുന്ന അഭ്യസ്തവിദ്യരായ ആളുകള്‍ യുക്തിചിന്തകളെയും ശാസ്ത്രീയ സത്യങ്ങളെയും ചോദ്യം ചെയ്ത് രാജ്യത്തെ പഴയകാലത്തിലേക്ക് തിരിച്ചുകൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്റ് ടി.വി നാരായണന്‍ അധ്യക്ഷനായി. എ. അശോകന്‍ രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു. കെ. രവീന്ദ്രന്‍ അനുശോചന പ്രമേയവും സന്തോഷ് പുലിപ്പാറ സംഘടനാ റിപ്പോര്‍ട്ടും മനീഷ് മോഹന്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. നാരാണന്‍ കുഞ്ഞിക്കണ്ണോത്ത്, സി.പി സന്തോഷ്‌കുമാര്‍, ബേബി കാസ്‌ട്രോ, എം. സുനില്‍കുമാര്‍, വി.വി കണ്ണന്‍ സംസാരിച്ചു.
ഭാരവാഹികള്‍: സെക്രട്ടറി: നാരായണന്‍ കുഞ്ഞിക്കണ്ണോത്ത്, പ്രസിഡന്റ്: ടി.വി നാരായണന്‍, ജോ. സെക്രട്ടറിമാര്‍: കെ. രവീന്ദ്രന്‍, മനീഷ് മോഹന്‍, പി.എസ് റാണി. വൈസ് പ്രസിഡന്റുമാര്‍: കെ.വി പ്രകാശന്‍, അജയകുമാര്‍ കരിവെള്ളൂര്‍, കെ.ജി ലീന, ട്രഷറര്‍: എ. അശോക് കുമാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."