ഇന്റലിജന്‍സ് ബ്യൂറോയില്‍ 1,300 ഒഴിവുകള്‍
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഇന്റലിജന്‍സ് ബ്യൂറോയില്‍ അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫിസര്‍ ഗ്രേഡ് 2, എക്‌സിക്യൂട്ടീവ് തസ്തികയിലെ ഒഴിവുകളിലേക്കുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആകെ 1,300 ഒഴിവുകളാണുള്ളത്. ഗ്രൂപ്പ് സി നോണ്‍ ഗസറ്റഡ് തസ്തികയാണിത്.
ജനറല്‍ 951 (വിമുക്തഭടന്‍മാര്‍ 95), ഒ.ബി.സി 184 (വിമുക്തഭടന്മാര്‍ 19), എസ്.സി 109 (വിമുക്ത ഭടന്മാര്‍ 11), എസ്.ടി 56 (വിമുക്തഭടന്മാര്‍ അഞ്ച്) എന്നിങ്ങനെയാണ് ഒഴിവുകള്‍.
അംഗീകൃത സര്‍ഡവകലാശാലയുടെ ബിരുദം, കംപ്യൂട്ടര്‍ പരിജ്ഞാനം എന്നിവയാണ് യോഗ്യത. യോഗ്യതാപരീക്ഷ 2017 സെപ്റ്റംബര്‍ ഒന്‍പതിനു മുന്‍പായി വിജയിച്ചിരിക്കണം. 2017 സെപ്റ്റംബര്‍ ഒന്‍പതിനു 18നും 27നും മധ്യേയാണ് അപേക്ഷിക്കാനുള്ള പ്രായപരിധി. ഉയര്‍ന്ന പ്രായപരിധിയില്‍ ഒ.ബി.സി വിഭാഗത്തിനു മൂന്നും എസ്.സി, എസ്.ടി വിഭാഗത്തിന് അഞ്ചും വര്‍ഷത്തെ ഇളവു ലഭിക്കും. മറ്റു വിഭാഗക്കാര്‍ക്കും നിയമാനുസൃതം പ്രായത്തില്‍ ഇളവനുവദിക്കും.
100 രൂപയാണ് അപേക്ഷാഫീസ്. ജനറല്‍, ഒ.ബി.സി വിഭാഗത്തിനു മാത്രമാണ് ഫീസ് ബാധകം. ഇതില്‍തന്നെ സ്ത്രീകള്‍ക്കു ഫീസില്ല. എഴുത്തുപരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടത്തുക. എഴുത്തുപരീക്ഷയ്ക്കു കേരളത്തില്‍ തിരുവനന്തപുരമാണ് കേന്ദ്രം. തെരഞ്ഞെടുക്കപ്പെട്ടാല്‍ ഇന്ത്യയില്‍ എവിടെയും ജോലിചെയ്യാന്‍ സന്നദ്ധരായിരിക്കണം.
www.mha.nic.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
കൂടുതല്‍ വിവരങ്ങള്‍ക്കു വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
അപേക്ഷിക്കാവുന്ന അവസാന തിയതി: സെപ്റ്റംബര്‍ 02
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."