പ്രതിപക്ഷ സംഗമം; ശരദ് യാദവിനെ അഭിനന്ദിച്ച് മമതാ ബാനര്‍ജി
കൊല്‍ക്കത്ത: വ്യാഴാഴ്ച ഡല്‍ഹിയില്‍ പ്രതിപക്ഷ സംഗമം വിളിച്ചുചേര്‍ത്ത ജെ.ഡി.യു നേതാവ് ശരദ് യാദവിനെ അഭിനന്ദിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. അതിന്റെ ഭാഗമായതില്‍ അഭിമാനിക്കുന്നുവെന്നും നമുക്കൊന്നിച്ച് പോരാടാമെന്നും മമത ട്വിറ്ററില്‍ കുറിച്ചു.
ബിഹാറില്‍ നിതീഷ് കുമാര്‍ കാലുമാറി ബി.ജെ.പിക്കൊപ്പം ചേര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ജെ.ഡി.യു സ്ഥാപകന്‍ കൂടിയായ ശരദ് യാദവ് പ്രതിപക്ഷ സംഗമം വിളിച്ചുചേര്‍ത്തത്. 'ഹിറ്റലര്‍ക്ക് ജയിക്കാനാവില്ല' എന്നു പ്രഖ്യാപിച്ചാണ് ശരദ് യാദവ് വെല്ലുവിളി ഉയര്‍ത്തിയത്.
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്, ഗുലാം നബി ആസാദ് തുടങ്ങി കോണ്‍ഗ്രസ്, സി.പി.എം, സി.പി.ഐ, എസ്.പി, ബി.എസ്.പി, എന്‍.സി.പി, ആര്.ജെ.ഡി, എന്‍.സി, ജെ.ഡി.എസ്, ആര്.എല്‍.ഡി നേതാക്കള്‍ സംഗമത്തിനെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."