ഹാജിമാരുടെ ബസ് യാത്രക്ക് ഇലക്‌ട്രോണിക്‌സ് സംവിധാനം
മക്ക: മക്കയില്‍ ഹാജിമാരുടെ യാത്രക്കായി ഇലക്‌ട്രോണിക്‌സ് സംവിധാനം ഏര്‍പ്പെടുത്തുന്നു. തീര്‍ത്ഥടകരെ കൊണ്ട് പോകാനായി ബസുകള്‍ ബുക്ക് ചെയ്യാനും ഹാജിമാരുടെ താമസ സ്ഥലങ്ങള്‍ കണ്ടെത്താനും ബസുകള്‍ എവിടെയെത്തിയെന്ന് എളുപ്പത്തില്‍ മനസ്സിലാകുന്ന സംവിധാനമാണ് നടപ്പിലാക്കുന്നത്. ദൈഫ് എന്ന് പേരിട്ടിരിക്കുന്ന സംവിധാനം ഹാജിമാര്‍ക്ക് ഏറെ ഉപകാരപ്രദവും ബസ് സര്‍വിസ് ഓഫിസിന്റെ ഭാരം കുറക്കുകയുമാണ് ലക്ഷ്യമിടുന്നത്.
ബസുകള്‍ പുറപ്പെടാന്‍ വേണ്ടി ഓഫീസില്‍ നിന്നുള്ള പ്രതിനിധികള്‍ ഇനി മുതല്‍ അവിടേക്ക് പോകേണ്ടതില്ല. ബസ് ബുക്ക് ചെയ്തു ഹാജിമാരുടെ താമസസ്ഥലവും സമയവും നിര്‍ണ്ണയിച്ചു നല്‍കിയാല്‍ ബസുകള്‍ നിശ്ചിത സമയത് യഥാ സ്ഥാനത് എത്തപ്പെടും. മാത്രമല്ല, ബസ്സിന്റെ സ്ഥാനമടക്കം മുഴുവന്‍ കാര്യങ്ങളും ഓഫീസില്‍ നിന്നും അറിയാന്‍ സാധിക്കുകയും ട്രാക് ചെയ്യാന്‍ കഴിയുകയും ചെയ്യുന്നതാണ് പദ്ധതി.
ഹാജിമാരുടെ യാത്രക്ക് ഏറെ ഉപകരിക്കുന്ന പുതിയ സംവിധാനത്തെ കുറിച്ച് ജനറല്‍ അസോസിയേഷന്‍ ഓഫ് മോട്ടോര്‍ വെഹിക്കിള്‍സ് കഴിഞ ദിവസം ദക്ഷിണേഷ്യന്‍ ഹാജിമാര്‍ക്കുള്ള വളണ്ടിയര്‍ ഓര്‍ഗനൈസേഷന്റെ കീഴിലുള്ള ഫീല്‍ഡ് ഓഫീസുകളിലെ ഗതാഗത അധികൃതരുമായുള്ള യോഗത്തില്‍ വിശദീകരിച്ചു. ഒരു മണിക്കൂറില്‍ പരമാവധി നാല് ബസ്സുകള്‍ക്കാണ് ബുക്കിങ് അനുവദിക്കുക. ബാക്കി വരുന്ന ബസ്സുകള്‍ അടുത്ത ഒരുമണിക്കൂറിലായിരിക്കും അനുവദിക്കുക എന്നും ജനറല്‍ അസോസിയേഷന്‍ പ്രതിനിധി വസാം മന്‍സൂര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."