HOME
DETAILS

സഊദി പൊതുമാപ്പ്: ശക്തമായ പ്രവര്‍ത്തനങ്ങളുമായി ഇന്ത്യന്‍ എംബസി രംഗത്ത്

  
backup
September 19, 2017 | 11:05 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf-%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%ae%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%b6%e0%b4%95%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%be%e0%b4%af

റിയാദ്: സഊദി ഭരണകൂടം അനധികൃത താമസക്കാര്‍ക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് വീണ്ടും ഒരു മാസക്കാലത്തേക്ക് കൂടി നീട്ടിയ സാഹചര്യത്തില്‍ ശക്തമായ പ്രവര്‍ത്തനങ്ങളുമായി ഇന്ത്യന്‍ എംബസ്സി രംഗത്ത്. നിയമലംഘകരായ ഇന്ത്യന്‍ പൗരന്മാര്‍ ആനുകൂല്യം പരമാവധി ഉപയോഗപ്പെടുത്താന്‍ രംഗത്തിറങ്ങണമെന്ന് ഇന്ത്യന്‍ അംബാസിഡര്‍ അഹ്മദ് ജാവേദ് ആവശ്യപ്പെട്ടു. റിയാദ് ഇന്ത്യന്‍ എംബസിയില്‍ വിളിച്ചു ചേര്‍ത്ത മാധ്യമ പ്രവര്‍ത്തകരുടെയും സന്നദ്ധ സംഘടന പ്രതിനിധികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് വിതരണത്തിനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും മതിയായ രേഖകള്‍ ഇല്ലാത്തവര്‍ എംബസിയിലോ ബന്ധപ്പെട്ട കേന്ദ്രങ്ങളിലോ എമര്‍ജന്‍സി എക്‌സിറ്റ് നേടുന്നതിന് ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എമര്‍ജന്‍സി അപേക്ഷ സ്വീകരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും എംബസികളില്‍ പ്രത്യേക കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ വെള്ളിയാഴ്ചകളില് ദമാം വി എഫ് സി കേന്ദ്രങ്ങളിലും ശനിയാഴ്ച്ചകളില്‍ അല്‍ഖോബാര്‍ വി എഫ് സി കളിലും എമര്‍ജന്‍സി എക്‌സിറ്റിനുള്ള അപേക്ഷകള്‍ സ്വീകരിക്കും. ഞായര്‍ മുതല്‍ വ്യാഴം വരെ എല്ലാ ദിവസവും ബുറൈദയിലും വാദി ദിവാസിറിലും വി എഫ് എസ കേന്ദ്രങ്ങളിലും വിതരണം നടക്കും. ജുബൈലില്‍ ഈ മാസം 22 നു എംബസി സംഘം നേരത്തെ തന്നെ സന്ദര്‍ശനം തീരുമാനിച്ചിട്ടുണ്ട്.

നേരത്തെ പ്രഖ്യാപിച്ച അതെ ഇളവോടു കൂടി തന്നെയാണ് ഇപ്പോഴും ഒരു മാസം കൂടി പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുമാപ്പില്‍ നിയമാനുസൃതം രാജ്യം വിട്ടവര്‍ക്ക് ഉടന്‍ തന്നെ പുതിയ വിസയില്‍ തിരിച്ചു വരാമെന്നു സഊദി അധികൃതര്‍ അറിയിച്ചതായി അംബാസിഡര്‍ പറഞ്ഞു.

എന്നാല്‍, കേസുകളില്‍ പെട്ടവര്‍ക്ക് അത് തീര്‍പ്പായാല്‍ മാത്രമേ രാജ്യം വിടാനാകൂ. മാത്രമല്ല, നേരത്തെ എമര്‍ജന്‍സി എക്‌സിറ്റ് നേടിയവര്‍ അത് ഉപയോഗപ്പെടുത്താതെ കാലാവധി അവസാനിച്ചവര്‍ പുതിയ ആനുകൂല്യ സമയത്ത് വീണ്ടും പുതിയ എമര്‍ജന്‍സി എക്‌സിറ്റ് കൈപറ്റണമെന്നും അധികൃതര്‍ വ്യക്തമാക്കി. മാര്‍ച്ച് 19 നു മുന്‍പ് നിയമലംഘകരായവര്‍ക്ക് മാത്രമാണ് പൊതുമാപ്പ് ഉപയോഗപ്പെടുത്താനാകൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റഷ്യൻ സഹായത്തോടെ സ്റ്റാർലിങ്കിനെ പൂട്ടി ഇറാൻ; സർക്കാരിനെതിരായ പ്രതിഷേധം കനക്കുന്നു

International
  •  2 days ago
No Image

സഞ്ജുവാണ് എന്നെ മികച്ചൊരു ഡെത്ത് ഓവർ ബൗളറാക്കി മാറ്റിയത്: ഇന്ത്യൻ സൂപ്പർതാരം

Cricket
  •  2 days ago
No Image

സംസ്ഥാനത്ത് പുതിയ എച്ച്ഐവി ബാധിതരിൽ കൂടുതലും 15-24 പ്രായപരിധിയിലുള്ളവർ; ജാഗ്രതാ നിർദ്ദേശവുമായി ആരോ​ഗ്യമന്ത്രി

Kerala
  •  2 days ago
No Image

പള്ളിപ്പെരുന്നാളിനിടെ ഐസ്‌ക്രീം കഴിച്ച 26 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ

Kerala
  •  2 days ago
No Image

'ലോകത്തിന് വേണ്ടത് സമാധാനം, യുദ്ധമല്ല'; ട്രംപിന്റെ നയങ്ങളെ രൂക്ഷമായി വിമർശിച്ച് യുഎഇ ശതകോടീശ്വരൻ ഖലഫ് അൽ ഹബ്തൂർ

uae
  •  2 days ago
No Image

വൈഭവ് വീണു, പക്ഷേ ഇന്ത്യ കുലുങ്ങിയില്ല; കുണ്ഡുവിന്റെയും അംബ്രീഷിന്റെയും മികവിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് മികച്ച സ്‌കോർ

Cricket
  •  2 days ago
No Image

അച്ഛനും മകനും ഒരുമിച്ച് കളത്തിൽ; ചരിത്ര നിമിഷത്തിന് സാക്ഷിയായി ക്രിക്കറ്റ് ലോകം

Cricket
  •  2 days ago
No Image

രജിസ്ട്രാറും വിസിയും തമ്മിലുള്ള പോര്: മുൻ രജിസ്ട്രാർക്കെതിരായ കുറ്റാരോപണ നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു; വിസി മോഹൻ കുന്നുമ്മലിന് തിരിച്ചടി

Kerala
  •  2 days ago
No Image

എട്ട് മദ്റസകള്‍ക്ക് കൂടി അംഗീകാരം; സമസ്ത മദ്റസകളുടെ എണ്ണം 11,090 ആയി

organization
  •  2 days ago
No Image

കിടപ്പുമുറിയിൽ കുത്തേറ്റ നിലയിൽ ഷേർളി, ഹാളിൽ ജോബിന്റെ മൃതദേഹം; കാഞ്ഞിരപ്പള്ളിയിൽ നാടിനെ നടുക്കിയ അരുംകൊല

crime
  •  2 days ago