ഉത്തര കൊറിയയുടെ 'റോക്കറ്റ് മാന്‍' 'ആത്മഹത്യാ മിഷനി'ലാണ്; യു.എന്നില്‍ ട്രംപിന്റെ ആദ്യപ്രസംഗം
യു.എന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് കന്നിപ്രസംഗം നടത്തി. ഉത്തര കൊറിയയ്ക്കും മുന്നറിയിപ്പും യു.എന്നിന് വിമര്‍ശനവും ചൊരിഞ്ഞാണ് ട്രംപിന്റെ പ്രസംഗം. 'അമേരിക്ക ഒന്നാമത്' എന്ന് ആവര്‍ത്തിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.
ഉത്തരകൊറിയയെ ഇല്ലാതാക്കും
ഉത്തരകൊറിയയ്‌ക്കെതിരെ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന് നിയന്ത്രിക്കണമെന്ന് യു.എന്നിനോട് ട്രംപ് ആവശ്യപ്പെട്ടു. ഉത്തരകൊറിയന്‍ മേധാവി കിം ജോങ് ഉന്നിനെ 'റോക്കറ്റ് മാന്‍' എന്നു പരഹസിച്ചായിരുന്നു പിന്നീടുള്ള ഭീഷണി. ഉത്തര കൊറിയയെ ഇല്ലാതാക്കും, എത്രത്തോളം ശക്തിയുണ്ടോ അത്രത്തോളം അമേരിക്കയ്ക്ക് ക്ഷമിക്കാനറിയാം. റോക്കറ്റ് മാന്‍ ആത്മഹത്യാ മിഷനിലാണെന്നും ട്രംപ് പറഞ്ഞു.
ട്രെംപിന്റെ മറ്റു ചില പ്രസ്താവനകള്‍
-തീവ്രവാദികളെ പിന്തുണയ്ക്കുന്നത് ഇറാന്‍ നിര്‍ത്തണം
-നിരോധിത രാസായുധങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്നുണ്ടെങ്കില്‍ ഒരു സമൂഹത്തിനും സുരക്ഷിതമായിരിക്കാനാവില്ലെന്ന് സിറിയന്‍ വിഷയത്തില്‍ അദ്ദേഹം പറഞ്ഞു.
-യു.എസില്‍ ഒരു അഭയാര്‍ഥിയെ പാര്‍പ്പിക്കുന്ന ചെലവിന്, അവരുടെ സ്വന്തം രാജ്യത്ത് പത്താളുകളെ നോക്കാനാവും
-വെനസ്വേലയിലെ ജനങ്ങള്‍ പട്ടിണിയിലും രാജ്യം തകര്‍ച്ചയിലുമാണ്. അവിടുത്തെ സ്വേഛാദിപത്യം അവസാനിപ്പിച്ചില്ലെങ്കില്‍ അമേരിക്ക ഇടപെടും
-ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടത് അധികാരം എടുക്കാനല്ല, മറിച്ച് അമേരിക്കന്‍ ജനങ്ങള്‍ക്ക് അധികാരം കൊടുക്കാനാണ്.
-ലോകത്തിന്റെ ചില ഭാഗങ്ങള്‍ നരകങ്ങളാവുകയാണ്. ഇതിലെ അധിക പ്രശ്‌നങ്ങളും യു.എന്നിന് പരിഹരിക്കാനാവും. എന്നാല്‍ ഈ മുറിയില്‍ ശക്തനായ ഒരാളുമില്ല. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് യു.എന്നിന് വേണ്ടി യു.എസ് വലിയ തുക ചെലവഴിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മൊത്തം ബജറ്റിന്റെ 22 ശതമാനവും അമേരിക്കയാണ് വഹിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."