പുരാതന ഇന്ത്യയില്‍ തൊട്ടുകൂടായ്മ ഉണ്ടായിരുന്നില്ലെന്ന് ആര്‍.എസ്.എസ് നേതാവ്
ഹൈദരാബാദ്: പുരാതന ഇന്ത്യയില്‍ തൊട്ടു കൂടായ്മ ഉണ്ടായിരുന്നില്ലെന്ന് ആര്‍.എസ്.എസ് നേതാവ് കൃഷ്ണ ഗോപാല്‍. ആയിരം വര്‍ഷം മുമ്പ് പുറം നാടുകളില്‍ നിന്ന് ഇന്ത്യയിലേക്ക് വന്നതാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'മനുഷ്യരില്‍ ബ്രഹ്മാവും വിഷ്ണുവും ശിവനും കുടികൊള്ളുന്നുണ്ടെന്ന് ഞാന്‍ വിശ്വസിക്കുമ്പോള്‍ പിന്നെന്തിനാണ് വിവേചനം കാണിക്കുന്നത്. ഇത്തരം വിവേചനങ്ങള്‍ കഴിഞ്ഞ ആയിരം വര്‍ഷങ്ങള്‍ക്കുള്ളിലാണ് ഇന്ത്യയിലേക്ക് വന്നത്. അതിനു മുമ്പ് തൊട്ടു കൂടായ്മ എന്നൊരു സംഗതിയേ രാജ്യത്തുണ്ടായിരുന്നില്ല'-അദ്ദേഹം പറയുന്നു.
'വേദഋഷിമാര്‍ തൊട്ടുതീണ്ടായ്മയെകുറിച്ച് പരാമര്‍ശിച്ചിട്ടില്ല. പിന്നെ എവിടെ നിന്നാണത് വന്നത്. പുറത്ത് നിന്നു തന്നെ'.
'എല്ലാവരുടെയും നന്‍മയാണ് ഒരു ഹിന്ദു ആഗ്രഹിക്കുന്നത്. സര്‍വ്വ സുഖിനോ ഭവന്തുവാണ് (എല്ലാവരുടെയും സന്തോഷം)അവര്‍ കാംക്ഷിക്കുന്നത്', അദ്ദേഹം തുടര്‍ന്നു.
സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാനായിരുന്ന കാലത്ത് മതാടിസ്ഥാനത്തിലുള്ള സംവരണത്തെ എതിര്‍ത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ദേശവിരുദ്ധര്‍ക്കെതിരെ നിലകൊണ്ടതിന് ആര്‍.എസ്.എസ് ഒരുപാട് ജീവനുകള്‍ ബലികഴിച്ചിട്ടുണ്ട്. കേരളത്തില്‍ ഇതുവരെ 400 ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വര്‍ഷം മാത്രം 35 ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണാടകയിലുമായി കൊല്ലപ്പെട്ടതെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."