ജിദ്ദ അല്‍ സലാമ കൊട്ടാരത്തിനടുത്ത് ചാവേര്‍ ആക്രമണമെന്ന് വാര്‍ത്ത; തങ്ങളുടെ പൗരന്മാര്ക്ക് അമേരിക്കന്‍ എംബസിയുടെ മുന്നറിയിപ്പ്
റിയാദ്: ജിദ്ദയിലെ സഊദി രാജാവിന്റെ അല്‍ സലാമ കൊട്ടാരത്തിനു സമീപം ചാവേര്‍ ആക്രമണം നടന്നുവെന്ന വാര്‍ത്തയെ തുടര്‍ന്ന് അമേരിക്കന്‍ എംബസി തങ്ങളുടെ പൗരന്മാര്ക്ക് മുന്നറിയിപ്പ് നല്‍കിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ശനിയാഴ്ച്ച രാവിലെ മുതലാണ് സോഷ്യല്‍ മീഡിയയില്‍ ജിദ്ദയിലെ രാജകൊട്ടാരത്തിനടുത്ത് ചാവേര്‍ ആക്രമണം നടന്നതായി വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ ഇതേ കുറിച്ച് സഊദി മാധ്യമങ്ങളോ ഔദ്യോഗിക ഏജന്‍സികളോ പ്രതികരിച്ചിട്ടില്ല. ചാവേര്‍ ആക്രമണം സുരക്ഷാ സേന തകര്‍ത്തതായും രണ്ടു പേര് കൊല്ലപ്പെട്ടതായുമുള്ള വാര്‍ത്തകളാണ് പ്രചരിക്കുന്നത്.
' അമേരിക്കന്‍ പൗരന്മാര് ഈ പ്രദേശത്ത് കൂടി സഞ്ചരിക്കുമ്പോള്‍ കരുതിയിരിക്കണെമന്നു ആവശ്യപ്പെട്ടു കൊണ്ടാണ് ജിദ്ദയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിലെ അമേരിക്കന്‍ സിറ്റിസണ്‍ സര്‍വിസ് യാത്രാ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇക്കാര്യം യു എസ് എംബസി തങ്ങളുടെ കോണ്‍സുലേറ്റ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."