HOME
DETAILS
MAL
നൈജീരിയയില്‍ മുസ്‌ലിം പള്ളിയില്‍ ചാവേര്‍ സ്‌ഫോടനം: 50 പേര്‍ കൊല്ലപ്പെട്ടു
backup
November 21, 2017 | 11:17 AM
മുബി: നൈജീരിയയിലെ മുബിയിലെ മുസ്‌ലിം പള്ളിയില്‍ നടന്ന ചാവേര്‍ സ്‌ഫോടനത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടു. പ്രാദേശിക മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്.
വടക്കു കിഴക്കന്‍ നൈജീരിയയിലെ പള്ളിയില്‍ പ്രഭാത നമസ്‌കാരത്തിനായി ഒരുമിച്ചു കൂടിയവര്‍ക്കിടയിലേക്കാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്. കൗമാരപ്രായക്കാരനാണ് ചാവേറെന്ന് പൊലിസ് പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍, മേഖലയില്‍ നടക്കുന്ന ഭീകരാക്രമണങ്ങളുടെ ഉത്തരവാദിത്വങ്ങളെല്ലാം ബൊകോ ഹറം ഏറ്റെടുക്കാറുണ്ട്.

അദാവാമ ദസാല മേഖലയിലെ മുബി മസ്ജിദിലാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്. സുബ്ഹി നിസ്‌കാരത്തിനിടെയാണ് സ്‌ഫോടനമുണ്ടായത്. കുട്ടിയാണ് ചാവേറായതെന്നാണ് പൊലിസ് നിഗമനം.
2014 ല്‍ ബോക്കൊ ഹറമില്‍ നിന്ന് നഗരം തിരിച്ചുപിടിച്ചതിനു ശേഷമുള്ള ആദ്യത്തെ ആക്രമണമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."