HOME
DETAILS

അഞ്ചാമൂഴം; ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തിലേക്ക്

  
backup
January 08, 2024 | 3:07 AM

sheikh-hasina-wins-fifth-term-in-bangladesh-amid-turnout-controversy

അഞ്ചാമൂഴം; ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തിലേക്ക്

ധാക്ക: ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തില്‍. തുടര്‍ച്ചയായി അഞ്ചാം തവണയും ജയിച്ചാണ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അധികാരത്തിലേറുന്നത്. പ്രതിപക്ഷം ആഹ്വാനം ചെയ്ത പണിമുടക്കിനും ബഹിഷ്‌കരണത്തിനുമിടെ ഞായറാഴ്ച നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഹസീനയുടെ അവാമി ലീഗ് മൂന്നില്‍ രണ്ടിലേറെ സീറ്റുകള്‍ നേടി.

തെരഞ്ഞെടുപ്പില്‍ 40 ശതമാനം പേര്‍ മാത്രമാണ് വോട്ടു ചെയ്തത്. 300 അംഗ പാര്‍ലമെന്റില്‍ അവാമി ലീഗ് 222 സീറ്റുകളില്‍ വിജയിച്ചു. പ്രധാന പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടി (ബി.എന്‍.പി) വോട്ടെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു. 63 സീറ്റുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളാണ് വിജയിച്ചത്. ലോകത്തിന് മുന്നില്‍ തെരഞ്ഞെടുപ്പിന് മത്സര സ്വഭാവം കാണിക്കാന്‍ അവാമി ലീഗ് തന്നെ നിര്‍ത്തിയ ഡമ്മി സ്ഥാനാര്‍ഥികളാണ് സ്വതന്ത്രരെന്ന് നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു. അഴിമതിക്കേസില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയും തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു.

കനത്ത സുരക്ഷയില്‍ മൊത്തം 299 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. സ്ഥാനാര്‍ഥിയുടെ മരണം കാരണം ഒരു മണ്ഡലത്തിലെ വോട്ടെടുപ്പ് മാറ്റിവെച്ചു. 436 സ്വതന്ത്രര്‍ക്ക് പുറമെ 27 രാഷ്ട്രീയപാര്‍ട്ടികളില്‍നിന്നായി 1500ലേറെ സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്.

ഗോപാല്‍ഗഞ്ച്3 മണ്ഡലത്തില്‍നിന്നു തന്നെയാണ് ഹസീന വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. 76കാരിയായ ഹസീന 2,49,965 വോട്ട് നേടിയപ്പോള്‍ പ്രധാന എതിരാളിയായ ബംഗ്ലാദേശ് സുപ്രീം പാര്‍ട്ടിയിലെ എം. നിസാമുദ്ദീന്‍ ലഷ്‌കറിന് 469 വോട്ട് മാത്രമാണ് ലഭിച്ചത്. ഗോപാല്‍ഗഞ്ച് ഡെപ്യൂട്ടി കമീഷണറും റിട്ടേണിങ് ഓഫിസറുമായ കാസി മഹ്ബൂബുല്‍ ആലം ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. 1986 മുതല്‍ എട്ടാം തവണയാണ് ഷെയ്ഖ് ഹസീന ഗോപാല്‍ഗഞ്ച് 3 മണ്ഡലത്തില്‍നിന്ന് വിജയിക്കുന്നത്.

ഇന്ത്യയില്‍നിന്ന് മൂന്നുപേര്‍ ഉള്‍പ്പെടെ 100 ലേറെ അന്താരാഷ്ട്ര വിദഗ്ധര്‍ രാജ്യത്തെ 12ാമത്തെ പൊതുതെരഞ്ഞെടുപ്പ് നിരീക്ഷിച്ചു. ക്രമസമാധാനം നിലനിര്‍ത്താന്‍ 7.5 ലക്ഷത്തിലേറെ പൊലിസ്, സൈനിക ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. തിങ്കളാഴ്ച രാവിലെയോടെ ഫലം പുറത്തുവരുമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു. 2014 ല്‍ നടന്ന തെരഞ്ഞെടുപ്പ് ബി.എന്‍.പി ബഹിഷ്‌കരിച്ചിരുന്നെങ്കിലും 2018 ല്‍ മത്സരരംഗത്തുണ്ടായിരുന്നു. പ്രതിപക്ഷത്തെ ജാതീയ പാര്‍ട്ടി (ജെ.എ.പി.എ) ഉള്‍പ്പെടെ രാഷ്ട്രീയപാര്‍ട്ടികളാണ് ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കഴക്കൂട്ടത്തെ ​ഹോസ്റ്റൽ പീഡനം: പ്രതിയെ തമിഴ്നാട്ടിൽ നിന്ന് പിടികൂടി

Kerala
  •  14 minutes ago
No Image

പെണ്‍കുഞ്ഞിനെ പ്രസവിച്ചതിന്റെ പേരില്‍ ഭാര്യയ്ക്ക് ക്രൂരമര്‍ദ്ദനം; കേസെടുത്ത് പൊലിസ്

Kerala
  •  18 minutes ago
No Image

തിരിച്ചുവരവിൽ രാജാവ് വീണു; സച്ചിൻ ഒന്നാമനായ തിരിച്ചടിയുടെ ലിസ്റ്റിൽ നാലാമതായി കോഹ്‌ലി

Cricket
  •  21 minutes ago
No Image

അജ്മാനിലെ മസ്ഫൂത്തിന് യുഎന്നിന്റെ 'മികച്ച ടൂറിസ്റ്റ് ഗ്രാമം' അവാര്‍ഡ്

uae
  •  31 minutes ago
No Image

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140 അടിയിലേക്ക്, ഒറ്റരാത്രിയില്‍ ഉയര്‍ന്നത് ഏഴടി; ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും

Kerala
  •  32 minutes ago
No Image

'ഹിജാബ് ധരിച്ചതിന്റെ പേരില്‍ സ്‌കൂള്‍ പ്രിന്‍സിപ്പളും പി. ടി. എ പ്രസിഡന്റും സ്വീകരിച്ച സമീപനം ഭയപ്പെടുത്തുന്നത്' പള്ളുരുത്തി സ്‌കൂളില്‍ നിന്ന് രണ്ട് കുട്ടികള്‍ കൂടി ടി.സി വാങ്ങുന്നു

Kerala
  •  an hour ago
No Image

പള്ളുരുത്തി ശിരോവസ്ത്ര വിവാദം: വിദ്യാർഥിനിയെ ഉടൻ സ്കൂൾ മാറ്റില്ലെന്ന് കുടുംബം; ഹൈക്കോടതിയുടെ നിലപാട് നിർണ്ണായകം

Kerala
  •  an hour ago
No Image

ചരിത്രത്തിലെ ആദ്യ ഇന്ത്യൻ താരം; പെർത്തിലെ അപൂർവ താരമായി നിതീഷ് കുമാർ റെഡ്ഢി

Cricket
  •  2 hours ago
No Image

മഞ്ചേരിയിൽ അരുംകൊല; യുവാവിനെ കാടുവെട്ട് യന്ത്രം ഉപയോഗിച്ച് കഴുത്തറുത്ത് കൊന്നു

Kerala
  •  2 hours ago
No Image

പാക്- അഫ്ഗാന്‍ സംഘര്‍ഷത്തില്‍ അടിയന്തര വെടിനിര്‍ത്തല്‍; തീരുമാനം ദോഹ ചര്‍ച്ചയില്‍ 

International
  •  2 hours ago