വിമാന ടിക്കറ്റ് നിരക്കില്‍ വൻ ഇളവുകള്‍ പ്രഖ്യാപിച്ച് ഈ ഗൾഫ് എയര്‍ലൈന്‍
ദോഹ:അവധിക്കാലത്തെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി വിമാന ടിക്കറ്റ് നിരക്കില്‍ വൻ ഇളവുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്സ്. . സമ്മര്‍ സേവിങ്സ് ഓഫറിന്റെ ഭാഗമായി കുറഞ്ഞ എക്സ്ക്ലൂസീവ് ഡിസ്കൗണ്ടുകളില് കൂടുതല്‍ അവധി ഓഫറാണ് ഖത്തര്‍ എയര്‍വേയ്സ് ഹോളിഡേയ്സ് പ്രഖ്യാപിച്ചത്.
2024 മാര്‍ച്ച് രണ്ട് മുതല്‍ മാര്‍ച്ച് 31 വരെയാണ് ഓഫര്‍ കാലാവധി. ഈ കാലയളവില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് നിരക്ക് ഇളവ് ലഭിക്കും. തെരഞ്ഞെടുത്ത പാക്കേജുകള്‍ക്ക് ഇളവുകളോടെ പ്രത്യേക നിരക്കാണ് ഖത്തര്‍ എയര്‍വേയ്സിന്റെ വാഗ്ദാനം. ഇതിന് പുറമെ മാര്‍ച്ച് എട്ടിന് മുമ്പായി ബുക്കിങ് കണ്‍ഫേം ചെയ്താല്‍ പരിമിത സമയത്തേക്ക് എക്സ്ക്ലൂസീവ് അധിക നിരക്കിളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. QRHIS500 എന്ന പ്രൊമോ കോഡ് ഉപയോഗിച്ച് ദോഹയില്‍ നിന്ന് ജിസിസിയില്‍ എവിടേക്കുമുള്ള യാത്രാ പാക്കേജുകള്‍ക്ക് 500 ഖത്തര്‍ റിയാലാണ് ഇളവ്.
ജിസിസി ഒഴികെയുള്ള എല്ലാ ഇക്കണോമി ക്ലാസുകൾക്കും ‘QRHIS1000’ എന്ന പ്രോമോ കോഡ് ഉപയോഗിച്ച് 1000 റിയാലാണ് ഇളവ് നൽകുക. ജിസി.സി ഒഴികെ എല്ലാ രാജ്യങ്ങളിലേക്കുമുള്ള ബിസിനസ് ക്ലാസ് പാക്കേജുകൾക്ക് QRHIS1500 പ്രോമോ കോഡ് ഉപയോഗിച്ച് 1500 റിയാൽ ഇളവ് നേടാം. ഈ ഇളവുകൾ ലഭിക്കുന്നതിന് 2024 ഒക്ടോബർ 31നുമുമ്പായി യാത്ര ചെയ്യണം.
നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് ബിസിനസ് ക്ലാസ്, ഇക്കണോമി ക്ലാസ്, ജിസിസി ട്രാവൽ പാക്കേജുകൾ എന്നിവയുടെ പ്രോമോ കോഡുകൾ ഒരു ബുക്കിങ്ങിൽ പരമാവധി രണ്ടു പേർക്ക് മാത്രമേ ലഭ്യമാകുകയുള്ളൂവെന്ന് ഖത്തർ എയർവേസ് ഹോളിഡേയ്സ് അറിയിച്ചിട്ടുണ്ട്. വേനലവധിക്കാലത്ത് നാട്ടിലേക്കും വിനോദസഞ്ചാരത്തിനും മറ്റുമായി വിവിധ രാജ്യങ്ങളിലേക്കും യാത്ര പോകാൻ ആഗ്രഹിക്കുന്നവര്‍ക്ക് ഈ പാക്കേജ് ഉപയോഗപ്പെടുത്താവുന്നതാണ്.
Content Highlights:As part of the arrival of the holiday season, Qatar Airways has announced huge discounts on air ticket prices
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."