HOME
DETAILS

ബൈത്തുറഹ്മകളുടെ താക്കോല്‍ദാനം നടത്തി

  
Web Desk
March 31 2022 | 17:03 PM

baithurahma-98595515

കോഴിക്കോട്: ദുബൈ കോഴിക്കോട് സിറ്റി കെഎംസിസി കമ്മിറ്റിയും വെള്ളയില്‍ സൗത്ത് മുസ്്‌ലിംലീഗ് കമ്മിറ്റിയും സംയുക്തമായി നിര്‍മ്മിച്ച രണ്ട് ബൈത്തുറഹ്മകളുടെ താക്കോല്‍ദാനം മുസ്്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ജീവകാരുണ്യരംഗത്ത് മുസ്്‌ലിംലീഗ് നടത്തിയ സംഭാവനകള്‍ എല്ലാ തരത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മാതൃകയാണെന്ന്് തങ്ങള്‍ പറഞ്ഞു. സഹജീവികളുടെ വേദനകള്‍ കണ്ടറിയാനുള്ള കരുതല്‍ ഓരോ രാഷ്ട്രീയ പ്രവര്‍ത്തകന്റെയും കൈമുതലാകണമെന്നും അദ്ദേഹം പറഞ്ഞു.


വെള്ളയില്‍ പ്രദേശത്തെ കുടുംബങ്ങള്‍ക്കാണ് വീട് നിര്‍മ്മിച്ച് നല്‍കിയത്. ചടങ്ങില്‍ ദുബൈ കെഎംസിസി സിറ്റി കമ്മിറ്റി പ്രസിഡന്റ് സി.വി.എ ലത്തീഫ് അധ്യക്ഷനായി. മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ് പി.എം.എ സലാം, കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി എംഎ റസാഖ് മാസ്റ്റര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് എംസി മായിന്‍ഹാജി, യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടറി ടിപിഎം ജിഷാന്‍, ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഇസ്മാഈല്‍ ഏറാമല, നാസര്‍ മുല്ലക്കല്‍, ഹംസ പയ്യോളി, ജമാല്‍ പികെ, മുഹമ്മദ് പുറമേരി, സികെസി ജമാല്‍, ഷരീഫ് പുതിയങ്ങാടി, ജലീല്‍ മശ്ഹൂര്‍, നവാസ് മൂഴിക്കല്‍, പി ഇസ്മാഈല്‍, എ സഫറി, ഉമ്മര്‍കോയ നടുവണ്ണൂര്‍, കെപി അബ്ദുല്‍കരീം, എംകെ ഷൗക്കത്തിലി, മജീദ് കുനിയില്‍, പിപി അഹമ്മദ് കോയ, കെപി ഗഫൂര്‍, ഉമ്മര്‍ കുനിയില്‍, കെ റംലത്ത് സംസാരിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ എംകെ ഹംസ സ്വാഗതവും ട്രഷറര്‍ ചോലക്കല്‍ അബൂബക്കര്‍ നന്ദിയും പറഞ്ഞു.


ചടങ്ങില്‍ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ് വിതരണം, ചികിത്സാ സഹായം, പഴയ കാല മുസ്്‌ലിംലീഗ് പ്രവര്‍ത്തകരെ ആദരിക്കല്‍, കോവിഡ് കാലത്ത് മികച്ച സേവനം നടത്തിയ കെഎംസിസി പ്രവര്‍ത്തകര്‍ക്കുള്ള അവാര്‍ഡ്ദാനം എന്നിവ നടത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാട്ടര്‍ബോട്ടിലിന്റെ അടപ്പ് തെറിച്ച് രണ്ടുപേരുടെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട സംഭവത്തില്‍ 850,000 ബോട്ടിലുകള്‍ തിരിച്ചു വിളിച്ച് വാള്‍മാര്‍ട്ട്

National
  •  a day ago
No Image

ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ ഓഫായിരുന്നു; അഹമ്മദാബാദ് വിമാനാപകടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്

National
  •  a day ago
No Image

തെരുവുനായകള്‍ക്ക് ചിക്കനും ചോറും നല്‍കാന്‍ ബംഗളൂരു കോര്‍പറേഷന്‍; പ്രശംസിച്ചും വിമര്‍ശിച്ചും സോഷ്യൽ മീഡിയ

National
  •  a day ago
No Image

കീം: സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങി കേരള സിലബസുകാർ

Kerala
  •  a day ago
No Image

അന്തിമ വിജ്ഞാപനമായി; സംസ്ഥാനത്ത് 187 ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍ വര്‍ധിച്ചു

Kerala
  •  a day ago
No Image

ചേറ്റൂരിനായി പിടിവലി; ജന്മദിനം ആഘോഷിച്ച് കോണ്‍ഗ്രസും ബി.ജെ.പിയും

Kerala
  •  a day ago
No Image

ഹേമചന്ദ്രന്റെ കൊലപാതകം; മുഖ്യപ്രതി നൗഷാദിനെ ബത്തേരിയിലെത്തിച്ച് തെളിവെടുത്തു

Kerala
  •  a day ago
No Image

നിമിഷപ്രിയയുടെ മോചനം; പ്രതീക്ഷയെന്ന് ഭർത്താവ്

Kerala
  •  a day ago
No Image

സർക്കിൾ ഇൻസ്പെക്ടറുടെ ആത്മഹത്യ: മേലുദ്യോഗസ്ഥരുടെ സമ്മർദമെന്ന് ആരോപണം

Kerala
  •  a day ago
No Image

സെപ്റ്റംബറില്‍ 75 തികയുന്നതോടെ മോദി വഴിമാറുമോ? സമപ്രായക്കാരന്‍ മോഹന്‍ ഭാഗവത് വിരമിച്ച് സമ്മര്‍ദ്ദത്തിലാക്കുമെന്നും റിപ്പോര്‍ട്ട്; ബിജെപിയിലെ കീഴ്‌വഴക്കം ഇങ്ങനെ

latest
  •  a day ago