HOME
DETAILS
MAL
കെ.എസ്.യു പുന:സംഘടിപ്പിക്കണം; കമ്മറ്റികള്‍ പിരിച്ചുവിടണമെന്ന് കെ.എം അഭിജിത്ത്
backup
May 23 2021 | 13:05 PM
തിരുവനന്തപുരം: കെ.എസ്.യു സംസ്ഥാന, ജില്ലാ കമ്മറ്റികള്‍ പിരിച്ചു വിടണമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ എം അഭിജിത്ത്. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ കെ.എസ്.യു പുനസംഘടന അനിവാര്യമാണെന്നും അഭിജിത്ത് പറഞ്ഞു.
ഇക്കാര്യം ചൂണ്ടിക്കാട്ടി എന്‍.എസ്.യു നേതൃത്വത്തിന് അഭിജിത്ത് കത്തയച്ചു.
കാലാവധി കഴിഞ്ഞ കമ്മറ്റി പിരിച്ചുവിടണമെന്ന ആവശ്യമാണ് അഭിജിത്ത് ഉന്നയിച്ചത്. സാധാരണ 2 വര്‍ഷം കൂടുമ്പോഴാണ് തെരഞ്ഞെടുപ്പിലൂടെ കമ്മറ്റി രൂപീകരിക്കുന്നത്. എന്നാല്‍ 2017ലാണ് ഇപ്പോഴുള്ള കമ്മിറ്റി നിലവില്‍ വന്നത്. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തണമെങ്കില്‍ പോഷക സംഘടനകളെ ശക്തിപ്പെടുത്തേണ്ടതുണ്ട്. അതിന്റെ ഭാഗമായുള്ള പുനസംഘടനയാണ് അഭിജിത്ത് കത്തിലൂടെ നേതൃത്വത്തെ അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."