HOME
DETAILS
MAL
ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍: സുപ്രിംകോടതി സമിതി
backup
May 20 2022 | 09:05 AM
ന്യൂഡല്‍ഹി: ഹൈദരാബാദിലെ വെറ്ററിനറി ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലെന്ന് കണ്ടെത്തല്‍. കൊലപാതകം ലക്ഷ്യമിട്ട് പ്രതികള്‍ക്ക് നേരെ പൊലിസ് ബോധപൂര്‍വം വെടിവെയ്ക്കുകയായിരുന്നുവെന്ന് സുപ്രിം കോടതി നിയോഗിച്ച സമിതി കണ്ടെത്തി.
കേസിലെ പ്രതികളായ നാല് പേരെയായിരുന്നു പൊലിസ് വെടിവെച്ച് കൊലപ്പെടുത്തിയത്. ഇവരില്‍ മൂന്നുപേര്‍ പ്രായപൂര്‍ത്തിയാവാത്തവരായിരുന്നു.
തെളിവെടുപ്പിനിടെ പൊലിസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ സ്വയംരക്ഷാര്‍ത്ഥം വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നായിരുന്നു പൊലിസിന്റെ വാദം.
പ്രതികളെ വധിച്ച പത്ത് പൊലിസ് ഉദ്യോഗസ്ഥരെ കൊലക്കുറ്റത്തിന് വിചാരണ ചെയ്യണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."