HOME
DETAILS

രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മുവിനെ തിരഞ്ഞെടുക്കപ്പെട്ടു

  
backup
July 21, 2022 | 4:03 PM

india-15th-president-murmu-elected-national23123

ന്യൂഡല്‍ഹി: ചരിത്രം കുറിച്ച് ദ്രൗപദി മുര്‍മു. പ്രതിപക്ഷ പൊതുസ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയെ വന്‍ഭൂരിപക്ഷത്തില്‍ പിന്നിലാക്കി രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മുവിനെ തിരഞ്ഞെടുക്കപ്പെട്ടു.

ഇന്ന് ഉച്ചയ്ക്കാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. ആകെയുള്ള 3,219 വോട്ടുകളില്‍ മുര്‍മുവിന് 2,161 വോട്ടുകളും (വോട്ടുമൂല്യം - 5,77,777), യശ്വന്ത് സിന്‍ഹയ്ക്ക് 1,058 വോട്ടുകളും (വോട്ടുമൂല്യം - 2.61.062) ലഭിച്ചു. പാര്‍ലമെന്റ് അംഗങ്ങളുടെ വോട്ടാണ് ആദ്യം എണ്ണിയത്. പോള്‍ ചെയ്ത 748 വോട്ടുകളില്‍ 540 വോട്ടുകള്‍ ദ്രൗപദിക്ക് ലഭിച്ചു. യശ്വന്ത് സിന്‍ഹയ്ക്ക് 204 വോട്ടാണ് ലഭിച്ചത്.

5.2 ലക്ഷമാണ് എം.പിമാരുടെ വോട്ടുകളുടെ മൂല്യം. ഇത് അനുസരിച്ച് ദ്രൗപദിക്ക് 3.8 ലക്ഷം മൂല്യമുള്ള വോട്ടും യശ്വന്ത് സിന്‍ഹയ്ക്ക് 1.4 ലക്ഷം മൂല്യത്തിന്റെ വോട്ടുമാണ് ലഭിച്ചിരിക്കുന്നത്. കേരളമടക്കം സംസ്ഥാനങ്ങളിലെ എം.എല്‍.എമാരുടെ വോട്ടണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ തന്നെ ദ്രൗപദി വിജയമുറപ്പിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിലെ യുവതിയുടെ ആത്മഹത്യ; ആണ്‍സുഹൃത്ത് അറസ്റ്റില്‍ 

Kerala
  •  a day ago
No Image

നവി മുംബൈ വിമാനത്താവളത്തില്‍ നിന്ന് അബൂദബിയിലേക്ക് ആദ്യ അന്താരാഷ്ട്ര സര്‍വീസ്; പ്രവാസി യാത്രക്കാര്‍ക്ക് പുതിയ അവസരം

uae
  •  a day ago
No Image

വേഗത്തില്‍ എഴുതിയില്ല; ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപിക അടിച്ചു പരുക്കേല്‍പ്പിച്ചതായി പരാതി

Kerala
  •  a day ago
No Image

ഒമ്പതുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടു; കൊയിലാണ്ടി താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് പരാതി

Kerala
  •  a day ago
No Image

വിസ്മരിക്കപ്പെടരുത് ക്രൂരത..! ​ഗ്രഹാം സ്റ്റെയിൻ കൊലപാതകത്തിൽ അവസാന പ്രതിയും പുറത്തേക്ക്; 27 വർഷങ്ങൾക്ക് മുൻപ് ആ രാത്രിയിൽ സംഭവിച്ചത് 

National
  •  a day ago
No Image

പ്രിയദര്‍ശിനി എത്തിയിട്ട് ഒരുമാസം; സൗജന്യയാത്ര സൂപ്പര്‍ഹിറ്റ്...പക്ഷേ പ്രതിസന്ധിയിലായി സ്വകാര്യ ബസ് മേഖല

Kerala
  •  a day ago
No Image

ദുബൈയിലും അബൂദബിയിലും ഡു നെറ്റ്‌വര്‍ക്ക് തകരാര്‍; വോയ്‌സ് കോള്‍ സേവനം തടസ്സപ്പെട്ടു

uae
  •  a day ago
No Image

'മൂന്ന് കോടി തന്നാല്‍ മന്ത്രിയാക്കാം'; എം.എല്‍.എ വിദ്യാ ബാലകൃഷ്ണന് ഡല്‍ഹിയില്‍ നിന്ന് ഫോണ്‍, പരാതി നല്‍കി

Kerala
  •  a day ago
No Image

'ദാറുൽ ഉലൂം ദയൂബന്ദിൽ ഗംഗാജലം കൊണ്ട് അഭിഷേകം നടത്തും'; പ്രമുഖ ഇസ്‌ലാമിക മതപഠനശാലയ്ക്ക് കീഴിൽ ശിവക്ഷേത്രമുണ്ടെന്ന് അവകാശപ്പെട്ട് ഹിന്ദു രക്ഷാദൾ 

National
  •  a day ago
No Image

കാരുണ്യത്തിന്റെ വേറിട്ട കാഴ്ച; തെരുവ് പശുക്കള്‍ക്ക് ഓണ്‍ലൈനായി ഭക്ഷണം നല്‍കി യുവതിയും ഡെലിവറി ഏജന്റും

National
  •  a day ago