സഭയെ പ്രക്ഷുബ്ധമാക്കി വീണ്ടും ഡോളര്‍; മുഖ്യമന്ത്രിക്കെതിരെ ബാനറുകളുമായി പ്രതിപക്ഷം; മുദ്രവാക്യം വിളിച്ചും പ്രതിഷേധം
തിരുവനന്തപുരം: സഭയില്‍ ഡോളര്‍കടത്ത് ഇയര്‍ത്തി ഇന്നും പ്രതിപക്ഷം. മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. നിയമസഭയില്‍ മുഖ്യമന്ത്രിക്കെതിരെ ബാനര്‍ ഉയര്‍ത്തിയാണ് പ്രതിപക്ഷ പ്രതിഷേധം. സഭയില്‍ ബാനര്‍ പ്രദര്‍ശിപ്പിക്കുന്നത് ചട്ടവിരുദ്ധമെന്ന് സ്പീക്കര്‍. പ്രതിപക്ഷം ചോദ്യോത്തരവേളയുമായി സഹകരിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. സഭയില്‍ മുദ്രാവാക്യം വിളി.
ഇന്നലെയും വിഷയം ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചിരുന്നു. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയത്തില്‍ അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ കഴിയില്ലെന്ന് സ്പീക്കറും നിയമമന്ത്രിയും വ്യക്തമാക്കി. ശബരിമല അടക്കം കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടിയെങ്കിലും സ്പീക്കര്‍ വഴങ്ങിയില്ല. അടിയന്തര പ്രമേയ നോട്ടിസ് സ്പീക്കര്‍ തള്ളിയതിന് പിന്നാലെ നിയമസഭക്ക് പുറത്ത് പ്രതീകാത്മക സഭ ചേര്‍ന്നായിരുന്നു പ്രതിപക്ഷം പ്രതിഷേധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."