ഫലസ്തീൻ ജനതക്ക് വേണ്ടി അയച്ച കുവൈത്തിന്റെ സഹായങ്ങൾ ഗസ്സയിലെത്തി തുടങ്ങി
ഫലസ്തീൻ ജനതക്ക് വേണ്ടി അയച്ച കുവൈത്തിന്റെ സഹായങ്ങൾ ഗസ്സയിലെത്തി തുടങ്ങി
കുവൈത്ത് സിറ്റി: ഇസ്‌റാഈൽ ആക്രമണത്തിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് കുവൈത്തിൽ നിന്ന് അയച്ച സഹായങ്ങൾ ലഭിച്ചതായി റെഡ് ക്രസന്റ് അറിയിച്ചു. ഈജിപ്തിലെ റഫ അതിർത്തി വഴി ഗസ്സയിലേക്ക് അയച്ച ഭക്ഷണം ഉൾപ്പെടെയുള്ള സാധന സാമഗ്രികളിൽ ഭൂരിഭാഗവും എത്തിയതായി റെഡ് ക്രസന്റ് സൊസൈറ്റി (ഇ.ആർ.സി.എസ്) തലവൻ റാമി അൽ നാസർ ആണ് വ്യക്തമാക്കിയത്. പത്ത് വിമാനം സാധനങ്ങളാണ് കുവൈത്ത് ഫലസ്തീനിലെ ജനങ്ങൾക്ക് സമ്മാനിച്ചത്.
കുവൈത്തിൽ നിന്ന് പത്ത് വിമാനങ്ങളിലായി ആകെ 280 ടൺ വസ്തുക്കളാണ് കയറ്റി അയച്ചത്. ഭക്ഷ്യ വസ്തുക്കൾ, മരുന്നുകൾ, മെഡിക്കൽ വസ്തുക്കൾ, താമസിക്കാനുള്ള ടെന്റുകൾ, വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനുള്ള ഉപകരണങ്ങൾ, കുട്ടികൾക്കുള്ള വസ്തുക്കൾ ഉൾപ്പെടെയുള്ള സാധന സാമഗ്രികളാണ് ഇതിലുണ്ടായിരുന്നത്. ഇവയിൽ ഭൂരിഭാഗവും ഗസ്സയിൽ എത്തി.
ഗസ്സയിൽ എത്തിയ വസ്തുക്കൾ ആവശ്യക്കാരായ ആളുകൾക്കും ദുരിതാശ്വാസ ക്യാമ്പുകളിലും അഭയാർത്ഥി ക്യാമ്പുകളിലും കഴിയുന്നവർക്കും എത്തിക്കും. ഇതോടൊപ്പം കുവൈത്തിൽ നിന്ന് എത്താനുള്ള ശേഷിക്കുന്ന സഹായം എത്തിക്കാനായി ഇ.ആർ.സി.എസ് പ്രവർത്തിക്കുന്നതായും റാമി അൽ നാസർ അറിയിച്ചു.
ഗസ്സക്ക് അടിസ്ഥാന ആവശ്യങ്ങൾ നൽകുന്നതിന് കുവൈത്ത്, ഈജിപ്ത്, ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റികൾക്കിടയിൽ ഏകോപനമുണ്ട്. റഫ ക്രോസിങ് വഴിയാണ് ഫലസ്തീൻ റെഡ് ക്രസന്റിന് സഹായം കൈമാറുന്നത്. കുവൈത്തിനെ പോലെ തന്നെ വിവിധ അറബ് രാജ്യങ്ങളും ഗസ്സയിലേക്ക് ആവശ്യമായ സഹായങ്ങൾ അയച്ചുവരികയാണ്. യുഎഇ അവശ്യസാധനങ്ങളുടെ നിരവധി ട്രക്കുകൾ ഇതിനോടകം അയച്ചു. ഖത്തറും ബഹ്‌റൈനും ഒമാനും സമാനരീതിയിൽ നടത്തുന്നുണ്ട്. ഫലസ്തീനിലെ ജനതക്ക് വേണ്ടി ക്രൗഡ് ഫണ്ട് സ്വീകരിച്ച് വരികയാണ് സഊദി അറേബ്യ.
കൂടുതൽ ഗൾഫ് വാർത്തകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/BRPMYfzNHhY2483Sqrze5o
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."