HOME
DETAILS

ജീവവായു കളങ്കമാകുന്നത് നോക്കിനില്‍ക്കാനേ സാധിക്കുന്നുള്ളൂ; ഡിസംബര്‍ 2 ദേശീയ മലിനീകരണ നിയന്ത്രണ ദിനം

  
backup
December 01, 2023 | 2:44 PM

december-2-is-national-pollution-control-da

ശാസ്ത്രത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന കുതിപ്പ് നമ്മുടെ ജീവിതസൗകര്യങ്ങള്‍ ഏറെ മെച്ചപ്പെടുത്തി, മനുഷ്യന്റെ അധ്വാനം ലഘൂകരിക്കുന്ന യന്ത്ര സംവിധാനങ്ങള്‍, നൂതനമായ വാര്‍ത്താവിനിമയ ഉപാധികള്‍,വിനോദം മാര്‍ഗ്ഗങ്ങള്‍ എന്നിവ മനുഷ്യ ജീവിതത്തിന്റെ മുഖച്ഛായ മാറ്റിമറിച്ചിരിക്കുന്നു, ഇതിനോടൊപ്പം തന്നെ ചുറ്റുപാടുകള്‍ നശിക്കുന്നതും ജീവവായു കളങ്കമാകുന്നതും നിര്‍വികാരതയോടെ നോക്കിനില്‍ക്കാനേ മനുഷ്യര്‍ക്ക് സാധിക്കുന്നുള്ളൂ. മലിനീകരണം ഭൂമിയുടെ നിലനില്‍പ്പിന് തന്നെ അപകടകരമാണ് എന്ന തിരിച്ചറിയല്‍ ഉണ്ടാകേണ്ട ഒരു ദിനമാണ് ഡിസംബര്‍ 2.
വ്യവസായവല്‍ക്കരണവും നഗരവല്‍ക്കരണവും ആധുനിക ജീവിതത്തിന് അനുഗ്രഹമാകുമ്പോള്‍ അതിന്റെ ഉപോല്‍പ്പന്നങ്ങള്‍ മനുഷ്യന്റെ നിലനില്‍പ്പിന് ഭീഷണിയാകുന്നു.

പ്രകൃതിയിലെ വ്യത്യസ്ത സ്ഥലങ്ങളില്‍ മനുഷ്യര്‍ നടത്തിയ ഇടപെടല്‍ പ്രകൃതിക്കുണ്ടാക്കിയ ആഘാതം വിവരണാതീതമാണ്. ജൈവമണ്ഡലത്തില്‍ ജീവീയാ ഘടകങ്ങളും അജീവിയ ഘടകങ്ങളും ഉണ്ട് ,അദൃശ്യമായ രീതിയില്‍ പരസ്പരം ഒത്തുചേര്‍ന്ന് സന്തുലിതാവസ്ഥയില്‍ നിലകൊള്ളുന്നു,ഇതില്‍ ഏതെങ്കിലും ഒന്നില്ലാതെ മറ്റൊന്നിന് നിലനില്‍പ്പില്ല എന്നാല്‍ ജീവരൂപങ്ങളില്‍ ഒന്നുമാത്രമായ മനുഷ്യന്റെ അശ്രദ്ധയും സ്വാര്‍ത്ഥതയും നിറഞ്ഞ പ്രവര്‍ത്തനങ്ങളും ഇടപെടലുകളും പ്രകൃതിയുടെ സന്തുലിതാവസ്ഥക്ക് ഇളക്കം തട്ടാന്‍ കാരണമാകുന്നു. ശ്വസിക്കുവാന്‍ ശുദ്ധ വായു പോലും ലഭ്യമല്ലാത്ത അവസ്ഥയിലാണ് നമ്മുടെ രാജ്യം മുന്നോട്ടുപോകുന്നത്. അന്തരീക്ഷത്തില്‍ പുകയും വിഷവാതകങ്ങളും മറ്റു രാസപദാര്‍ത്ഥങ്ങളും കലര്‍ന്നതുമൂലം ഉണ്ടാകുന്ന മലിനീകരണമാണ് അന്തരീക്ഷ മലിനീകരണം.

ഡല്‍ഹിയില്‍ ജനജീവിതം ദുസഹമാക്കി ദീപാവലി കഴിഞ്ഞ് കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടായ വായു മലിനീകരണം ഓര്‍മിപ്പച്ചാണ് മറ്റൊരു ഡിസംബര്‍ 2 കൂടി കടന്നു വരുന്നത്. ലോക മനസ്സാക്ഷിയെ ഞെട്ടിച്ച 1984 ഡിസംബര്‍ രണ്ടിനുണ്ടായ ഭോപ്പാല്‍ വിഷ വാതക ദുരന്തത്തെ ഓര്‍മ്മിപ്പിച്ചാണ് എല്ലാവര്‍ഷവും ഡിസംബര്‍ 2 ഇന്ത്യയില്‍ ദേശീയ മലിനീകരണ നിയന്ത്രണ ദിനമായി ആചരിക്കുന്നത്.

ഭോപ്പാല്‍ ദുരന്തം
ലോകത്ത് ഉണ്ടായിട്ടുള്ള ഏറ്റവും വലിയ വ്യവസായ ദുരന്തങ്ങളില്‍ ഒന്നാണ്. യൂണിയന്‍ കാര്‍ബേഡ് ഇന്ത്യ ലിമിറ്റഡിന്റെ ഭോപ്പാലിലെ വള നിര്‍മ്മാണശാലയില്‍ നിന്ന് വിഷവാതകം പുറത്തേക്കൊഴുക്കി ഉണ്ടായിട്ടുള്ള ദുരന്തം ഏറ്റവും വലിയ മലിനീകരണ ദുരന്തമാണ്.അപകടം ഉണ്ടായ ഉടനെ 2259 പേര്‍ മരിക്കുകയും തുടര്‍ ദിവസങ്ങളിലും ദുരന്തത്തിന്റെ ഫലമായും 25000 പേര്‍ മരിച്ചു എന്നാണ് സര്‍ക്കാര്‍ പറയുന്നത്. എക്കാലത്തെയും വലിയ ദുരന്തങ്ങളില്‍ ഒന്നായിരുന്നു ഭോപ്പാല്‍ വിഷവാതക ദുരന്തം. യൂണിയന്‍ കാര്‍ബേഡ് കോര്‍പ്പറേഷന്റെ 45 ടണ്‍ മീഥേന്‍ ഐസോസയനേറ്റ് എന്ന കീടനാശിനിയാണ് പുറത്തേക്ക് ഒഴുകി ചുറ്റുവട്ടത്തെ ജനങ്ങളുടെ ജീവന്‍ അപഹരിച്ചത്. ദുരന്തം കഴിഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും 2021 ല്‍ 400 ടണ്ണിലധികം വ്യവസായ മാലിന്യങ്ങള്‍ ഇവിടെ കൂടിക്കിടക്കുന്നു എന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 1979 ല്‍ അമേരിക്കയിലെ
ത്രിമൈല്‍ ഐലന്‍ഡിലെ ന്യൂക്ലിയര്‍ പവര്‍ സ്റ്റേഷനില്‍ ഉണ്ടായ ദുരന്തവും, 1986 ല്‍ ഉക്രൈനിലെ ചെര്‍ ണോബിലില്‍ അണു റിയാക്ടര്‍ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടവും വലിയ ദുരന്തങ്ങളായി കണക്കാക്കപെടുന്നു.
മനുഷ്യനും പരിസ്ഥിതിക്കും അപകടകരമായ വസ്തുക്കള്‍ സ്വതന്ത്രമാകുന്നതിനെയാണ് മലിനീകരണം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്.

പ്രകൃതിക്ക് വിഘാതമായി വാഹനങ്ങള്‍

വാഹന സാന്ദ്രത അമേരിക്കയ്ക്ക് തുല്യമായ കേരളത്തില്‍ വാഹനങ്ങളില്‍ നിന്ന് ഉണ്ടാക്കുന്ന വായുമലിനീകരണം വിവരണാതീതമായാണ് ഉണ്ടാകുന്നത്. വാഹനങ്ങള്‍ പുറത്തു വിടുന്ന പുകയില്‍ നിന്നും കാര്‍ബണ്‍ മോണോക്‌സൈഡ്, നൈട്രിക് ഓക്‌സൈഡ്, സള്‍ഫര്‍ ഡയോക്‌സൈഡ്, ലെഡിന്റെ ചെറു കണികകള്‍, കത്തിക്കാത്ത ഇന്ധനത്തിന്റെ തരികള്‍, ബെന്‍സീന്‍ എന്നിവ അന്തരീക്ഷത്തിലേക്ക് ബഹിര്‍ഗമിക്കുന്നു . വായു മലിനീകരിക്കപ്പെടാനും അന്തരീക്ഷത്തിന് ചൂടു വര്‍ദ്ധിപ്പിക്കുവാനും ഇത് കാരണമാകുന്നു,കൂടാതെ കൃഷിയിടങ്ങളില്‍ തളിക്കുന്ന കീടനാശിനികളും അന്തരീക്ഷത്തില്‍ മലിനീകരണം ഉണ്ടാക്കുന്നു, ഇതെല്ലാം ഓസോണ്‍ പാളിക്ക് ദ്വാരം വീഴ്ത്തും, അള്‍ട്രാ വയലറ്റ് രശ്മികള്‍ നേരിട്ട് ഭൂമിയിലെത്താന്‍ ഇത് കാരണമാകുന്നതാണ്.

വരുന്നു ഓക്‌സിജന്‍ പാര്‍ലറുകള്‍

പ്രതിദിനം 5.75 ലിറ്റര്‍ ഓക്‌സിജന്‍ മനുഷ്യന് ആവശ്യമാണ്. ബ്യൂട്ടിപാര്‍ലര്‍,ഐസ് പാര്‍ലര്‍ എന്നിവ പോലെ ഓക്‌സിജന്‍ പാര്‍ലറുകളും രാജ്യത്ത് വ്യാപിക്കാന്‍ തുടങ്ങിയിരിക്കുന്നു.ജപ്പാനില്‍ ഓക്‌സിജന്‍ പാര്‍ലറുകള്‍ നിത്യ കാഴ്ചയാണെങ്കില്‍ ഇന്ത്യയില്‍ ഇത് അടുത്തകാലത്താണ് ആരംഭിച്ചിട്ടുള്ളത്.

മലിനപ്പെടുന്ന വെള്ളം:

ഭൂമിയില്‍ ഏകദേശം 136 കോടി ഘന മീറ്ററോളം ജലം ഉണ്ട് എന്നാണ് കണക്കാക്കിയിട്ടുള്ളത്. ഭൂമിയില്‍ മൂന്നില്‍ രണ്ട് ഭാഗം വെള്ളമാണ്. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍ പ്രതിവര്‍ഷം അഞ്ചു കോടി ജനങ്ങള്‍ മലിനജലം ഉപയോഗിക്കുന്നത് കാരണം ലോകത്ത് മരിക്കുന്നു.
ഭൂമിയുടെ 70% സമുദ്രമാണ്, സമുദ്രജലത്തിന്റെ പിഎച്ച് മൂല്യത്തില്‍ മാറ്റം വന്നു അന്തരീക്ഷത്തിലെ ചൂട്, കാര്‍ബണ്‍ എന്നിവ കടല്‍ ആഗിരണം ചെയ്യുന്നു അന്തരീക്ഷത്തിലെ 90% ചൂട് വായു സംഭരിക്കുന്നത് സമുദ്രങ്ങളാണ്. സമുദ്രനിരപ്പില്‍ നിന്നും 700 മീറ്റര്‍ ആഴത്തിലും, 52% സമുദ്രത്തിലും ഉഷ്ണ തരംഗം ഉണ്ടാകുന്നു ഏറ്റവും കുറവ് പി എച്ച് മൂല്യം സമുദ്രത്തില്‍ രേഖപ്പെടുത്തിയത് 2022ലാണ്. മഞ്ഞ് ഉരുകുന്നത് വലിയ ഭീഷണിയാണ്,അന്തരീക്ഷത്തിലെ ക്ലോറിന്റെയും ബ്രൗമിന്റെയും സാന്നിധ്യം ഓസോണ്‍ ശോഷണത്തിന് കാരണമാകുന്നു.

ശബ്ദ മലിനീകരണം:

പ്രകൃതിക്ക് വലിയ ഭീഷണിയായി വലിയ രീതിയിലുള്ള ശബ്ദ മലിനീകരണം ചുറ്റുവട്ടത്തും ഉയര്‍ന്ന് കേള്‍ക്കുന്നു.
80 ഡെസിബില്‍ ശബ്ദമാണ് മലിനീകരണം സൃഷ്ടിക്കപ്പെടാത്ത ശബ്ദം. 0 മുതല്‍ 10 വരെ ഡെസിബിള്‍ ശബ്ദം ഇലകളുടെ മര്‍മ്മരത്തിന്റെ ശബ്ദത്തിന്റെ തോതാണ്. മനുഷ്യര്‍ തമ്മില്‍ രഹസ്യം പറയുമ്പോള്‍ പത്ത് മുതല്‍ 20 ഡെസിബില്‍ ശബ്ദം പുറപ്പെടുവിക്കുന്നു. 80 ഡെസിബലിനേക്കാള്‍ കൂടുതല്‍ ശബ്ദം പുറപ്പെടുവിക്കുന്നതെല്ലാം അന്തരീക്ഷത്തില്‍ മലിനീകരണം ഉണ്ടാക്കുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്.

അന്തരീക്ഷത്തില്‍ വായു മലിനീകരണത്തിന് ഹേതുവായ നാലു വാതകങ്ങള്‍

1) സള്‍ഫര്‍ ഡയോക്‌സൈഡ്: വ്യവസായ മേഖലകളില്‍ നിന്നാണ് പ്രധാനമായും പുറത്തുവരുന്നത്, ജൈവ ഇന്ധനങ്ങള്‍ കത്തിക്കുമ്പോള്‍ ഇത് പുറത്ത് വരുന്നു.

2) നൈട്രജന്‍ ഓക്‌സൈഡ്: ഉയര്‍ന്ന ഊര്‍ജ്ജത്തില്‍ ജ്വലനം നടക്കുമ്പോഴാണ് ഇത്തരം വാതകങ്ങള്‍ പുറത്തുവരുന്നത്,
3) കാര്‍ബണ്‍ഡയോക്‌സൈഡ്: ഭൂമിയുടെ അന്തരീക്ഷത്തില്‍ സ്വതന്ത്രമായും ജലാശയങ്ങളില്‍ ഭാഗികമായി ലയിച്ച അവസ്ഥയിലും പ്രകൃത്യാ കാണപ്പെടുന്ന ഒരു വാതകമാണ് കാര്‍ബണ്‍ഡയോക്‌സൈഡ് ഇത് അന്തരീക്ഷത്തില്‍ ചൂട് വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നതാണ്
4 ഹൈഡ്രോ കാര്‍ബണുകള്‍ : മീഥൈന്‍ പ്രൊപ്പൈന്‍ പോലുള്ള ദ്രാവകങ്ങള്‍, ഹെക്‌സൈന്‍, ബെന്‍സീന്‍ പോലുള്ള കുറഞ്ഞ ഉരുകല്‍ ഖരാപദാര്‍ത്ഥങ്ങള്‍ പാരാഫിന്‍ വാക്‌സ്, നാഫ്തലിന്‍ അല്ലെങ്കില്‍ പോളിമറുകള്‍ ഇവയൊക്കെയാണ് ഹൈഡ്രോ കാര്‍ബണ്‍ പൂര്‍ണ്ണമായും ഹൈഡ്രജനും കാര്‍ബണമടങ്ങിയ ഒരു ജൈവസംയുക്തമാണ് ഹൈഡ്രോകാര്‍ബണ്‍.

ജീവവായു കളങ്കമാകുന്നത് നോക്കിനില്‍ക്കാനേ സാധിക്കുന്നുള്ളൂ; ഡിസംബര്‍ 2 ദേശീയ മലിനീകരണ നിയന്ത്രണ ദിനം



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടി.പി കേസ് പ്രതികള്‍ക്കായി അസാധാരണ നീക്കം; പ്രതികളെ വിട്ടയക്കുന്നതില്‍ സുരക്ഷാപ്രശ്‌നമുണ്ടോയെന്ന് ചോദിച്ച് ജയില്‍ ആസ്ഥാനത്ത് നിന്ന്‌ ജയില്‍ സൂപ്രണ്ടുമാര്‍ക്ക് കത്ത്

Kerala
  •  7 days ago
No Image

പുത്തനത്താണിയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു

Kerala
  •  7 days ago
No Image

കാണുമ്പോൾ സാധാരണ ക്യുആർ കോഡായി തോന്നാം; എന്നാൽ സ്കാൻ ചെയ്താൽ പണി കിട്ടും; 'ക്യൂആർ ഫിഷിംഗ്' തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി ദുബൈ

uae
  •  7 days ago
No Image

സഊദി വിഷൻ വൻ വിജയത്തിലേക്ക്; 85 ശതമാനവും പൂർത്തിയായി

Saudi-arabia
  •  7 days ago
No Image

പാലക്കാട് സ്പിരിറ്റ് വേട്ട; സി.പി.എം ലോക്കല്‍ സെക്രട്ടറി അറസ്റ്റില്‍

Kerala
  •  7 days ago
No Image

യുഎഇക്കാർക്ക് ആശ്വാസം; നവംബറിൽ പെട്രോൾ - ഡീസൽ വില കുറയാൻ സാധ്യത

uae
  •  7 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Kerala
  •  7 days ago
No Image

വഖഫ് രജിസ്‌ട്രേഷന്‍: സമസ്തയുടെ ഹരജി ഇന്ന് സുപ്രിം കോടതി പരിഗണിക്കും

Kerala
  •  7 days ago
No Image

ഡിജിറ്റൽ തട്ടിപ്പ് കേസുകൾ സി.ബി.ഐക്ക് വിടുമെന്ന് സുപ്രിംകോടതി; സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നോട്ടിസ്

National
  •  7 days ago
No Image

എസ്.ഐ.ആർ: ആവശ്യങ്ങൾ അംഗീകരിച്ചില്ല; ആശങ്കയിൽ കേരളം; 2.78 കോടി പേർ ഫോം പൂരിപ്പിച്ച് നൽകണം; ഏതൊക്കെ രേഖകള്‍ പരിഗണിക്കും

Kerala
  •  7 days ago